സാർ ഞങ്ങളെ വിട്ട് പോയെന്ന് അറിഞ്ഞ ആ മൊമന്റ് തൊട്ട് ഈ നിമിഷം വരെ എന്റെ കണ്ണ് നിറഞ്ഞിട്ടില്ലായിരുന്നു… ഒരു തരം മരവിപ്പാണ്. ഇത് സത്യമാണോ എന്നറിയാത്ത അവസ്ഥ; മഞ്ജുഷ മാര്‍ട്ടിന്‍
സൂപ്പർഹിറ്റ് സീരിയസിലുകളുടെ സംവിധായകൻ ആദിത്യന്റെ മരണം സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല
. അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ കാണാന്‍ സാന്ത്വനം താരങ്ങളടക്കം സീരിയല്‍ രംഗത്തു നിന്നും ധാരാളം പേരെത്തിയിരുന്നു. ആദിത്യന്റെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന സാന്ത്വനം താരങ്ങള്‍ വിങ്ങുന്ന കാഴ്ചയായിരുന്നു.
ഇപ്പോഴിതാ സാന്ത്വനത്തിലെ അഭിനേത്രിയായ മഞ്ജുഷ മാര്‍ട്ടിന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. പരമ്പരയില്‍ അച്ചു എന്ന കഥാപാത്രത്തെയാണ് മഞ്ജുഷ അവതരിപ്പിക്കുന്നത്. തന്നെ താരമാക്കിയത് ആദിത്യനാണെന്നാണ് മഞ്ജുഷ പറയുന്നത്. ആദിത്യനെ അവസാനമായി കാണാന്‍ പോകാതിരുന്നതിനെക്കുറിച്ചു മഞ്ജുഷ കുറിപ്പില്‍ പറയുന്നുണ്ട്. ആ വാക്കുകള്‍ ഇങ്ങനെ
സാന്ത്വനം സീരിയലിന്റെ ക്യാപ്റ്റന്‍ ഞങ്ങളെ വിട്ടു പോയി എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തന്നെ കുറച്ച് ദിവസങ്ങള്‍ വേണ്ടി വന്നു. അവസാനമായി സാറിനെ ഒരു നോക്ക് കാണാന്‍ വരാന്‍ പോലും മനസ് സമ്മതിച്ചില്ല. കാരണം മനസില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ആ ചിരിച്ച ജീവനുള്ള മുഖം ആണ്. അത് അങ്ങനെ തന്നെ മായാതെ ഇരിക്കട്ടെ എന്ന് ഓര്‍ത്തു.
സാറിന്റെ ആരുമല്ലാത്ത എനിക്ക് വേണ്ടി സാര്‍ കാണിച്ച സ്‌നേഹം, ധൈര്യം. ഒരിക്കലും ഒരിക്കലും മറക്കില്ല. എന്നും മനസില്‍ ഉണ്ടാകും. സാര്‍ ഞങ്ങളെ വിട്ട് പോയെന്ന് അറിഞ്ഞ ആ മൊമന്റ് തൊട്ട് ഈ നിമിഷം വരെ എന്റെ കണ്ണ് നിറഞ്ഞിട്ടില്ലായിരുന്നു. ഒരു തരം മരവിപ്പാണ്. ഇത് സത്യമാണോ എന്നറിയാത്ത അവസ്ഥ.
പക്ഷെ ഈ വീഡിയോ എഡിറ്റ് ആക്കിയ സമയത്ത്… ഇങ്ങനൊരു ഡയറക്ടര്‍ സാര്‍ ഇല്ല എന്നുള്ള സത്യം അംഗീകരിച്ചപ്പോള്‍ മനസിന് എന്തോ ഭാരം പോലെ. ആഗ്രഹിച്ചിട്ടും കരയാന്‍ പറ്റാത്ത അവസ്ഥ. എന്തായാലും ഭാവി തലമുറയ്ക്ക് കണ്ടു പഠിക്കാന്‍ ഒരുപാട് പാഠം തന്ന സാര്‍ എന്നും ഞങ്ങളുടെ മനസില്‍ കാണും. സാന്ത്വനത്തിന്റെ ക്യാപ്റ്റന്‍.
ഭാവിയിലെ മഞ്ജു വാര്യര്‍ എന്നു പറഞ്ഞു മോട്ടിവേറ്റ് ചെയ്ത സാറിന്റെ ആ അനുഗ്രഹം മാത്രം മതി ഇനി മുന്നോട്ട് നീങ്ങാന്‍. എല്ലാത്തിനും നന്ദി എന്നാണ് മഞ്ജുഷ പറയുന്നത്. കുറിപ്പിനൊപ്പം മുമ്പ് നല്‍കിയ അഭിമുഖങ്ങളില്‍ ആദിത്യനെക്കുറിച്ച് സംസാരിക്കുന്ന തന്റെ വീഡിയോകളും മഞ്ജുഷ പഞ്ഞിട്ടുണ്ട്.”ഒട്ടും പറയാതിരിക്കാന്‍ പറ്റാത്ത പേരാണ് സംവിധായകന്‍ ആദിത്യന്‍ സാറിന്റേത്. സാറിനെ പോലെത്തെ മനസുള്ള ഒരു സംവിധായകന്‍ ഉണ്ടായത് കാരണം മാത്രമാണ് ഞാനിന്ന് ആ സീരിയലില്‍ ഞാന്‍ ഉള്ളത്. അഭിനയിക്കാനുള്ള കഴിവ് മാത്രം മതി, ലുക്ക് എങ്ങനെയായാലും കുഴപ്പമില്ലെന്ന സാറിന്റെ ചിന്താഗതിയുള്ള സംവിധായകരെ കിട്ടിയാല്‍ ഈ തലമുറയിലെ പ ലര്‍ക്കും ഉയര്‍ന്നു വരാനാകും. സാര്‍ അതു മാത്രമാണ് നോക്കുന്നത്. അവര്‍ക്ക് പിടിപ്പുണ്ടോ, അവരുടെ കുടുംബം എങ്ങനെയാണോ എന്നൊന്നും സാര്‍ നോക്കുന്നില്ല” എന്നാണ് ഒരു വീഡിയോയില്‍ മഞ്ജുഷ പറയുന്നത്.
‘എന്റെ ആത്മവിശ്വാസമാകെ തകര്‍ന്നു. എങ്ങനെയെങ്കിലും അവിടെ നിന്നും പോരണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് സംവിധായകന്‍ ആദിത്യന്‍ സാര്‍ വിളിച്ച് മോട്ടിവേഷന്‍ തരുന്നത്. മോള്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട് ഞങ്ങള്‍ക്ക് അതുമാത്രം മതിയെന്ന് പറഞ്ഞു. ആരെന്ത് പറഞ്ഞാലും കാര്യമാക്കണ്ട എന്ന് പറഞ്ഞു. സാറിന്റെ ആ ഒറ്റ ഫോണ്‍ കോളാണ് ഞാന്‍ അടുത്ത ദിവസം അങ്ങോട്ട് പോകാനുള്ള ഒരേയൊരു കാരണം” എന്നാണ് മറ്റൊരു അഭിമുഖത്തില്‍ മഞ്ജുഷ പറയുന്നത്.
