
Tamil
എല്‍സിയുവില്‍ നിന്നും വെബ് സീരീസ് വരുന്നു; ഏജന്റ് ടീന വീണ്ടും വരുന്നുവെന്ന് ലോകേഷ് കനകരാജ്
എല്‍സിയുവില്‍ നിന്നും വെബ് സീരീസ് വരുന്നു; ഏജന്റ് ടീന വീണ്ടും വരുന്നുവെന്ന് ലോകേഷ് കനകരാജ്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു വിക്രം. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്പ്പെട്ട ചിത്രത്തിന് മികച്ച പ്രക്ഷേക പ്രതികരണം ആണ് ലഭിച്ചത്. ചിത്രത്തില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ഏജന്റ് ടീന. ഇപ്പോഴിതാ തന്റെ എല്‍സിയുവില്‍ നിന്നും വെബ് സീരിസ് ആകാന്‍ സാധ്യതയുള്ള കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകന്.
എല്‍സിയുവില്‍ നിന്നും വെബ് സീരിസ് ആകാന്‍ സാധ്യതയുള്ള കഥാപാത്രം ഏജന്റ് ടീനയാണ് എന്നാണ് ലോകേഷ് പറഞ്ഞത്.
‘ഏജന്റ് ടീനയുടെ റോള്‍ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ചിത്രത്തില്‍ അവര്‍ കൊ ല്ലപ്പെടുന്നതായി കാണിക്കുന്നുണ്ട്. ഇവരുടെ മുന്‍കാല കഥയായിരിക്കും വെബ് സീരിസില്‍ വരിക,’ എന്നും വെബ് സീരിസ് താനാകും എഴുതുന്നതെന്നും സംവിധാനം മറ്റ് ആരെങ്കിലും ഏറ്റെടുക്കുമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ കൊറിയോഗ്രാഫി അസിസ്റ്റന്റായിരുന്ന വാസന്തിയാണ് ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. നര്‍ത്തകിയും നൃത്തസംവിധായികയും കൂടിയാണ് വാസന്തി.
നൃത്ത സംവിധായകന് ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റര്‍ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കവേയാണ് ലോകേഷ് കനകരാജ് തന്റെ ചിത്രത്തില്‍ വാസന്തിയ്ക്ക് നിര്‍ണായകവേഷം നല്‍കിയത്. വിക്രത്തില്‍ കമല്‍ ഹാസനും ഫഹദ് ഫാസിലിനും ഒപ്പമുള്ള വാസന്തിയുടെ രംഗങ്ങള്‍ തിയേറ്ററില്‍ വന്‍ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ...