Connect with us

രജനിയ്ക്ക് ജയിലറിന്റെ വിജയത്തിന് ബിഎംഡബ്ല്യു, സമ്മാനം വേണ്ടേയെന്ന് വിജയോട് നിര്‍മാതാവ്; ഞെട്ടിച്ച മറുപടിയുമായി ദളപതി

Tamil

രജനിയ്ക്ക് ജയിലറിന്റെ വിജയത്തിന് ബിഎംഡബ്ല്യു, സമ്മാനം വേണ്ടേയെന്ന് വിജയോട് നിര്‍മാതാവ്; ഞെട്ടിച്ച മറുപടിയുമായി ദളപതി

രജനിയ്ക്ക് ജയിലറിന്റെ വിജയത്തിന് ബിഎംഡബ്ല്യു, സമ്മാനം വേണ്ടേയെന്ന് വിജയോട് നിര്‍മാതാവ്; ഞെട്ടിച്ച മറുപടിയുമായി ദളപതി

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയ രജനികാന്ത് ചിത്രമായിരുന്നു ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രജനികാന്തിന് നിര്‍മാതാക്കള്‍ ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയിരുന്നു. അതുപോലെ വിലകൂടിയ കാറുകള്‍ അനിരുദ്ധിനും നെല്‍സണും നല്‍കി. അത്തരത്തില്‍ ലിയോ വിജയം നേടുമ്പോള്‍ സമ്മാനങ്ങള്‍ കൊടുക്കുമോ എന്ന ചോദ്യത്തിന് നിര്‍മാതാവ് ലളിത് കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

ഒരു മാധ്യമത്തോട് സംസാരിക്കുക ആയിരുന്നു സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ഉടമയായ ലളിത് കുമാര്‍. നേരത്തെ വിജയിയും ലോകേഷും ഒന്നിച്ച മാസ്റ്റര്‍ നിര്‍മിച്ചതും ഈ കമ്പനി ആയിരുന്നു. അന്ന് ചിത്രം വിജയിച്ചപ്പോള്‍ സമ്മാനത്തെ കുറിച്ച് വിജയിയോട് സൂചിപ്പിച്ചെന്നും എന്നാല്‍ ശമ്പളം നല്‍കിയല്ലോ എന്നായിരുന്നു വിജയ് പറഞ്ഞതെന്നും ലളിത് കുമാര്‍ പറയുന്നു.

‘മാസ്റ്റര്‍ വിജയിച്ചപ്പോള്‍ സമ്മാനം നല്‍കാന്‍ ആലോചിച്ചതാണ്. ഇതേപറ്റി വിജയ് സാറിനോട് ചോദിച്ചപ്പോള്‍, ശമ്പളം തന്നല്ലോ വേറെ ഒന്നും ഇനി ആവശ്യം ഇല്ലെന്നായിരുന്നു മറുപടി. ലിയോയ്ക്ക് ശേഷവും അദ്ദേഹത്തോട് സമ്മാനത്തെ കുറിച്ച് ചോദിക്കും. പക്ഷേ അതിന് അദ്ദേഹം സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. വിജയ് സാറിനോട് മാത്രമല്ല, ലോകേഷിനോടും ചോദിക്കും’, എന്നാണ് ലളിത് കുമാര്‍ പറഞ്ഞത്.

ഒക്ടോബര്‍ 19ന് ആണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് ഇട്ട ചിത്രത്തില്‍ പാര്‍ത്ഥിപന്‍, ലിയോ ദാസ് എന്നീ രണ്ട് കഥാപാത്രങ്ങളെ ആണ് വിജയ് അവതരിപ്പിച്ചത്. തൃഷ, ബാബു അന്റണി, അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മാത്യു തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

More in Tamil

Trending

Recent

To Top