
Malayalam
‘രതിനിര്‍വേദം’ വീണ്ടും തിയേറ്ററുകളിലേയ്ക്ക്…എത്തിയത് 150 ല്‍ ഏറെ തിയേറ്ററുകളില്‍
‘രതിനിര്‍വേദം’ വീണ്ടും തിയേറ്ററുകളിലേയ്ക്ക്…എത്തിയത് 150 ല്‍ ഏറെ തിയേറ്ററുകളില്‍

മലയാള സിനിമയില്‍ കള്‍ട്ട് പദവി നേടിയ ചിത്രങ്ങളിലൊന്നാണ് ഭരതന്റെ സംവിധാനത്തില്‍ 1978 ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം. ഇതേ പേരിലുള്ള തന്റെ നോവലിനെ ആസ്പദമാക്കി പത്മരാജന് തിരക്കഥയൊരുക്കിയ ചിത്രം കൗമാരക്കാരനായ പപ്പുവിന്റെയും രതിചേച്ചിയുടെയും കഥയായിരുന്നു. ഒരു മുതിര്‍ന്ന സ്ത്രീയോട് തോന്നുന്ന ഒരു കൗമാരക്കാരന്റെ അഭിനിവേശം എന്ന പ്രമേയത്തിന്റെ ഏറ്റവും മനോഹരവും കാല്പനികവുമായ ആവിഷ്കാരം എന്ന നിലയ്ക്കാണ് ചിത്രം കാലങ്ങള്‍ക്കിപ്പുറത്തും പുതുമയോടെ നില്‍ക്കുന്നത്.
2011 ല്‍ മറ്റൊരു രതിനിര്‍വേദവും മലയാളത്തില്‍ എത്തി. ഭരതന് പത്മരാജന് ചിത്രത്തിന്റെ റീമേക്ക് അതേപേരില്‍ ഒരുക്കിയത് ടി കെ രാജീവ്കുമാര്‍ ആയിരുന്നു. ശ്വേത മേനോനും ശ്രീജിത്ത് വിജയിയുമാണ് യഥാക്രമം ജയഭാരതിയുടെയും കൃഷ്ണചന്ദ്രന്റെയും കഥാപാത്രങ്ങളെ റീമേക്കില്‍ അവതരിപ്പിച്ചത്. വന്‍ പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ച ചിത്രം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.
എന്നാല്‍ ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം റി-റിലീസിന് എത്തിയിരിക്കുകയാണ് രതിനിര്‍വേദം. ചിത്രത്തിന്റെ കന്നഡ വെര്ഷന് ആണ് വീണ്ടും തിയേറ്ററില്‍ എത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ 150 തിയേറ്ററുകളില്‍ ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തി.
ഒക്ടോബര്‍ 13ന് കന്നഡ വെര്ഷന് റിലീസ് ചെയ്യുമെന്ന് നേരത്തെ ശ്വേത മേനോന് അറിയിച്ചിരുന്നു. 2011 മെയ്യില്‍ ആയിരുന്നു രതിനിര്‍വേദം റിലീസ് ചെയ്തത്. ടി കെ രാജീവ് കുമാര്‍ ആയിരുന്നു സംവിധാനം. കെപിഎസി ലളിത, ഗിന്നസ് പക്രു, ശോഭ മോഹന്‍ തുടങ്ങി നിരവധി പേര് ചിത്രത്തില്‍ അണിനിരന്നിരുന്നു. ആദ്യ സിനിമയില്‍ ജയഭാരതിയും കൃഷ്ണ ചന്ദ്രനും ആയിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...