
Bollywood
അമിതാഭ് ബച്ചന്റെ 81 ാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍
അമിതാഭ് ബച്ചന്റെ 81 ാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍
Published on

ബോളിവുഡിന്റെ ബിഗ്ബി അമിതാഭ് ബച്ചന്റെ 81 ാം ജന്മദിനം ആഘോഷമാക്കി ആരാധകര്‍. താരത്തിന്റെ പ്രശസ്തമായ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് ചില ആരാധകര്‍ ജന്മദിനം ആഘോഷിക്കാന്‍ മുംബൈയില്‍ ജല്‍സയിലെ അദ്ദേഹത്തിന്റെ വസതിക്കുമുന്നിലെത്തിയത്.
ബുധനാഴ്ച പുലര്‍ച്ചെ ഒട്ടേറെ ആരാധകരാണ് ബിഗ്ബിയ്ക്ക് നേരിട്ട് ആശംസകള്‍നേരാന്‍ വീടിനുമുന്നില്‍ തടിച്ചുകൂടിയത്. ഇവരെ നേരിട്ട് അഭിസംബോധനചെയ്ത താരം ആശംസകള്‍ക്ക് നന്ദിയും അറിയിച്ചു. മരുമകള്‍ ഐശ്വര്യറായ്യും ചെറുമകള്‍ നവ്യ നന്ദയും ബച്ചനോടൊപ്പമുണ്ടായിരുന്നു.
‘ഊന്ചായ്’ ആണ് ബച്ചന്റെ ഒടുവിലിറങ്ങിയ ചിത്രം. ദീപിക പദുകോണും പ്രഭാസിനുമൊപ്പമുള്ള ‘പ്രോജക്ട് കെ’, റിബു ദാസ്ഗുപ്ത സംവിധാനംചെയ്യുന്ന ‘സെക്ഷന്‍ 84’ എന്നിവയാണ് താരത്തിന്റെ പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രങ്ങള്‍.
32 വര്‍ഷത്തിനുശേഷം ബച്ചനും രജനീകാന്തും ഒരുമിക്കുന്ന ടി.ജെ. ജ്ഞാനവേല്‍ ചിത്രം ‘തലൈവര്‍ 170’യാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...