കൊഞ്ചിക്കാനും, കൊഞ്ചിക്കപ്പെടാനും എനിക്ക് ഭയങ്കര ഇഷ്ടമാണ് ; ശ്വേത മേനോൻ

മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷാ സിനിമകളിൽ തിളങ്ങിയ താരമാണ് ശ്വേത മേനോൻ. നിരവധി ആരാധകരും താരത്തിനുണ്ട്. 1991 മുതൽ സിനിമാ ലോകത്ത് സജീവമാണ് താരം. മോഡലിംഗ് രംഗത്തും സജീവമായ ശ്വേത അവതാരക ആയും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട്.
അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന താരമാണ് ശ്വേത മേനോൻ. അത്തരത്തിൽ ശ്വേത മേനോന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ‘കളിമണ്ണ്’. ചിത്രത്തിനായി സ്വന്തം പ്രസവം ഷൂട്ട് ചെയ്ത ശ്വേതയ്ക്കെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ അതിനെയൊന്നും ശ്വേത മേനോൻ വക വെച്ചിരുന്നില്ല.
ഇപ്പോഴിതാ തന്റെ ഭർത്താവായ ശ്രീവത്സൻ മേനോനെ കുറിച്ചും തങ്ങളുടെ ബന്ധത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ശ്വേത മേനോൻ.
“കല്ല്യാണത്തിന് മുൻപ് ഞാനായിരുന്നു കൂടുതൽ റൊമാന്റിക് ആയി സംസാരിച്ചിരുന്നത്. കൊഞ്ചിക്കാനും, കൊഞ്ചിക്കപ്പെടാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ശ്രീ എന്നെ അമ്മു എന്നാണ് വിളിക്കുന്നത്. ഞാൻ ശ്രീയെ വിളിക്കുന്നത് കണ്ണാ എന്നും. അമ്മു കണ്ണന്റെ എന്താണെന്ന് ചോദിക്കുമ്പോൾ ശ്രീ പറയും മുത്താണെന്ന്. കണ്ണൻ അമ്മുവിന്റെ എന്താണെന്ന് ചോദിക്കുമ്പോൾ പണ്ടൊക്കെ കണ്മണി എന്ന് പറയുമായിരുന്നു. ഇപ്പോ ഒന്നും പറയുന്നില്ല. ഞാൻ ഇത് എപ്പോഴും പറയുന്ന കാര്യമായത് കൊണ്ട് പുള്ളിക്ക് പ്രത്യേകിച്ച്
പുതുമയൊന്നുമില്ല.
കൂടാതെ ജീവിതത്തിൽ സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും വലിയൊരു അനുഗ്രഹം. കല്ല്യാണം കഴിച്ചു കഴിഞ്ഞാലും അതൊരു ഭാരമായി എടുക്കാതെ സിംഗിൾ ആണെന്ന ഫീൽ എപ്പോഴും വെക്കണം.” സ്റ്റാർ മാജിക്കിലായിരുന്നു ശ്വേത മേനോൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
2021 ൽ പുറത്തിറങ്ങിയ ‘ബ്ലാക്ക് കോഫി’ എന്ന ചിത്രമാണ് ശ്വേത മേനോന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ടെലിവിഷൻ രംഗത്തെ നിരവധി പരിപാടികളിലൂടെയും സജീവമാണ് ഇപ്പോൾ ശ്വേത മേനോൻ
ജാനകിയുടെ അച്ഛന്റെ ചിത്രം കണ്ട ഉടൻ രാധാമണിയുടെ ഓർമ്മകൾ തിരിച്ചു കിട്ടി. പക്ഷെ ജാനകിയേയും കുടുംബത്തെയും തകർക്കാൻ തമ്പിയും മകളും ശ്രമിക്കുന്നതിനൊപ്പം...
ഋതുവിന്റെ മുന്നിൽ നല്ലവനാകാൻ നോക്കിയ ഇന്ദ്രന്റെ ചതി പൊളിച്ച് തെളിവ് സഹിതം വിഷ്ണു കുടുക്കി. പക്ഷെ അവസാന നിമിഷം ചില നാടകങ്ങൾ...
ജാനകിയെ വിജയിപ്പിക്കാനായി ഉണ്ണിത്താനും നിരഞ്ജനയും ശ്രമിക്കുന്നത് കണ്ട് ഇഷ്ട്ടപ്പെടാത്ത തമ്പി ക്ലബ്ബിൽ ചെന്ന് ഉണ്ണിത്താനുമായി പ്രശ്നങ്ങളുണ്ടാക്കി. അവസാനം അതൊരു അടിപിടിയിലാണ് അവസാനിച്ചത്....
ഡിവോഴ്സ് ഫെസ്റ്റ് എങ്ങനെയെങ്കിലും തകർക്കും എന്നുള്ള വാശിയിലാണ് ഇന്ദ്രൻ. പക്ഷെ എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും ഫെസ്റ്റ് നല്ലതുപോലെ പൂർത്തിയാക്കും എന്നുള്ള വാശിയിൽ...
അമൽ രാധാമണിയെ കാണാൻ ചന്ദ്രകാന്തത്തിൽ എത്തി. എന്നാൽ അമലിന്റെ കണ്ടതും രാധാമണിയ്ക്ക് നല്ല സ്നേഹമായിരുന്നു. അതുകൊണ്ട് തന്നെ രാധാമണിയെ അളകാപുരിയിലേയ്ക്ക് കൊണ്ടുപോകണം...