
News
നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ട് മരണം
നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ട് മരണം

സ്വദേശ് എന്ന ഷാരൂഖ് ഖാന് ചിത്രത്തിലൂടെ പ്രശസ്തയായ നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗായത്രിയും ഭര്‍ത്താവ് വികാസ് ഒബ്റോയിയും ഇറ്റലിയിലെ സാഡീനിയയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു. സാഡീനിയയിലെ സൂപ്പര്‍ കാര്‍ ടൂറിനിടയിലാണ് സംഭവം.
ഗായത്രിയുടെ ലംബോര്‍ഗിനി ഒരു ഫെരാരിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അത് ക്രാംപര്‍ വാനിലിടിക്കുകയും മറ്റൊരു കാര്‍ തലകീഴായി മറിയുകയും ചെയ്തു. ഫെരാരിയ്ക്ക് തീപിടിച്ചുവെന്നാണ് വിവരം. സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള മെലിസ ക്രൗട്ട്ലി, മാര്‍കസ് ക്രൗട്ട്ലി ദമ്പതികളാണ് മരിച്ചത്.
ഗായത്രിയും ഭര്‍ത്താവും മാനേജരുമാണ് ലംബോര്‍ഗിനിയില്‍ യാത്ര ചെയ്തിരുന്നത്. മൂവരും സുരക്ഷിതരാണെന്നാണ് വിവരം. കാറപകടത്തില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....