Connect with us

എന്റെ പ്രണയങ്ങളെല്ലാം ഓണ്‍ സ്‌ക്രീനില്‍ മാത്രമേ കണ്ടിട്ടുള്ളൂ, അവള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഞാന്‍ തീരെ റൊമാന്റിക് അല്ലെന്ന് ജ്യോതിക എപ്പോഴും പറയും; സൂര്യ

Actor

സിനിമയ്ക്ക് പുറത്തും ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റുന്ന താര ദമ്പതികളാണ് തമിഴ് സൂപ്പര്‍ താരം സൂര്യയും ജ്യോതികയും. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ട് പോകുന്ന പങ്കാളികളായതുകൊണ്ട് തന്നെ ഏതൊരു വേദിയില്‍ വന്നാലും തങ്ങളുടെ സ്‌നേഹത്തെ കുറിച്ചും, പരസ്പരമുള്ള ഈ പിന്തുണയെ പറ്റിയും രണ്ടു പേരും ഒരുപാട് സംസാരിക്കാറുണ്ട്.

എന്നാല്‍ ഒരു കാര്യത്തില്‍ തന്നെ പറ്റി ജ്യോതികയ്ക്ക് പരാതിയുണ്ടെന്നാണ് സൂര്യ പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ സൂര്യ റൊമാന്റിക് അല്ലെന്നാണ് ജ്യോതികയുടെ പരാതി.
‘എന്റെ പ്രണയങ്ങളെല്ലാം ഓണ്‍ സ്‌ക്രീനില്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അവള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഞാന്‍ തീരെ റൊമാന്റിക് അല്ലെന്നും ജ്യോതിക എപ്പോഴും പറയും. ഇടയ്ക്ക് എന്റെ സിനിമകള്‍ എന്നീ പറഞ്ഞാണ് ജ്യോതിക പരാതിപെടാറുള്ളത്. എന്നാല്‍ എന്റെ യഥാര്‍ത്ഥ ജീവിതത്തിലെ സ്വഭാവം സിനിമകളില്‍ എന്നെ സ്വാധീനിക്കാറുണ്ട്., എന്നാല്‍ ഇത് എങ്ങനെ വിശദീകരിക്കുമെന്ന് എനിക്കറിയില്ല ‘ സൂര്യ പറഞ്ഞു.

1999 ല്‍ പുറത്തിറങ്ങിയ ‘പൂവെല്ലാം കേട്ടുപ്പാര്‍’ എന്ന സിനിമയിലൂടെയാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി. സിനിമയ്ക്കുള്ളിലെ സൌഹൃദം സ്വാഭാവികമായയും പ്രണയമായി മാറുകയും 2006 ല്‍ ഇരുവരും വിവാഹം കഴിക്കുകയുമാണ് ചെയ്തത്.

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍’ ആണ് ജ്യോതികയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം.

More in Actor

Trending