Connect with us

‘ഞാന്‍ പഴയ എസ്എഫ്‌ഐക്കാരനാണ്’, കമ്മ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണെന്ന് സുരേഷ് ഗോപി

Malayalam

‘ഞാന്‍ പഴയ എസ്എഫ്‌ഐക്കാരനാണ്’, കമ്മ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണെന്ന് സുരേഷ് ഗോപി

‘ഞാന്‍ പഴയ എസ്എഫ്‌ഐക്കാരനാണ്’, കമ്മ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണെന്ന് സുരേഷ് ഗോപി

നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നില്‍ക്കുന്ന താരം വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. താന്‍ പഴയ എസ്എഫ്‌ഐ കാരനാണെന്ന് പറയുകയാണ് സുരേഷ് ഗോപി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയോടനുബന്ധിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ പഴയ എസ്എഫ്‌ഐക്കാരനാണ്, അത് വിജയന്‍ സാറിനും കൊടിയേരി സഖാവിനും ഇ.കെ നായനാര്‍ക്കും അറിയാം. ഗോവിന്ദന്‍ സാറിന് അറിയുമോ എന്നറിയില്ല. എന്റെ സഖാവ് ഇ.കെ.നായനാരാണ്. കമ്മ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണ്. അവര്‍ക്ക് സോഷ്യലിസമില്ല ,പകരം കമ്മ്യൂണിസത്തിന്റെ തിമിരം ബാധിച്ചിരിക്കുകയാണ്’.

പദയാത്രയുടെ ചില വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പദയാത്രയ്ക്ക് ശരീരം പൂര്‍ണ്ണമായും വഴങ്ങിയിരുന്നില്ല. അതുമാത്രമാണ് ഉണ്ടായ അസ്വസ്ഥതയെന്നും മറ്റിടങ്ങളിലും പദയാത്രകള്‍ക്കൊപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി അറിയിച്ചു. സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചും സുരേഷ് ഗോപി പ്രതികരിച്ചു.

‘സ്ഥാനം ഏറ്റെടുക്കുന്നതില്‍ ഒരു തടസ്സവുമില്ല. മൂന്ന് മാസം കൂടുമ്പോള്‍ ഒരു മീറ്റിങ്ങുണ്ട്. അതിന് രണ്ട് ദിവസം കൂടുമ്പോള്‍ അജണ്ട തയ്യാറാക്കണം.ശമ്പളമില്ലാത്ത ജോലിയാണ്. എനിക്ക് എന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം. എന്റെ സ്വാതന്ത്ര്യം പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിക്കും. കാര്യ കര്‍ത്താവ് മാത്രമാണ് ഞാന്‍. അതിന്റെ അഡ്മിനിസ്റ്ററേഷന്‍ എന്റെ ബാധ്യതയില്ല’ സുരേഷ് ഗോപി പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തന്നെ സഹായിക്കാനെന്ന സിപിഎം ആരോപണം സുരേഷ് ഗോപി തള്ളി. ഇഡി വന്നതിനു ശേഷമല്ല കരുവന്നൂര്‍ വിഷയം താനേറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തന്നെ ഇരകളായ സഹകാരികളുടെ വീടുകളില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസം മാവേലിക്കരയില്‍ സഹകരണ തട്ടിപ്പിനെതിരെ നിരാഹാരം അനുഷ്ഠിച്ചു.

കൊട്ടിയൂരിലും കൊട്ടിയത്തും സമാനരീതിയില്‍ പദയാത്ര നടത്തി. കണ്ണൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഇടപെടണം എന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ തന്നെ ബന്ധപ്പെട്ടിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണ് താന്‍ ഈ വിഷയം ഏറ്റെടുത്തത് എന്നത് മാധ്യമപ്രചരണം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending