എയർപോർട്ടിൽ വെച്ച് ഒരു വ്യക്തി എന്നോട് അങ്ങനെ പറഞ്ഞു ;അതെന്നെ വളരെ വേദനിപ്പിച്ചു; സായി പല്ലവി

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില് ചിരപ്രതിഷ്ഠ നേടിയ നടിയാണ് സായ് പല്ലവി. പിന്നീട് പല ഭാഷകളിലായി അഭിനയിച്ച് സായ് പല്ലവി തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. എന്നാൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക നിബന്ധന സായ് പല്ലവിക്കുണ്ട്. അഭിനയ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ സായ് പല്ലവി ചെയ്യാറില്ല. സൂപ്പർസ്റ്റാർ ചിത്രമാണെങ്കിലും ഇക്കാര്യത്തിൽ നടി വിട്ടുവീഴ്ച ചെയ്യില്ല. ഇന്റിമേറ്റ് രംഗങ്ങളോടും നോ പറയുന്ന നടിയാണ് സായ് പല്ലവി. ഗ്ലാമറസായ വസ്ത്രങ്ങൾ ധരിക്കാനും താരം താൽപര്യപ്പെടുന്നില്ല. സായ് പല്ലവിയുടെ ഹോംലി ഗേൾ ഇമേജിന് ഇതെല്ലാം സഹായകരമാകുന്നുണ്ട്.
വിവാദങ്ങളിൽ നിന്ന് പരമാവധി മാറി നിൽക്കാൻ ആഗ്രഹിക്കുന്ന താരമാണ് നടി. എന്നാൽ പലപ്പോഴും നടി വിവാദങ്ങളിൽ അകപ്പെടാറുണ്ട്. മുമ്പൊരിക്കൽ തന്നെക്കുറിച്ച് വന്ന തെറ്റായ വാർത്തയെക്കുറിച്ച് സായ് സംസാരിക്കുകയുണ്ടായി. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് പത്രപ്രവർത്തകരുമായി സംസാരിക്കവെ എങ്ങനെയാണ് എല്ലാ മലയാളി ആക്ടേർസും നന്നായി തെലുങ്ക് സംസാരിക്കുന്നതെന്ന് ചോദിച്ചു. ഞാൻ മലയാളി അല്ല തമിഴ്നാട്ടുകാരിയാണെന്ന് മറുപടി നൽകി. ഒരു വർഷത്തിനോ മറ്റോ ശേഷം ഞാൻ കണ്ട പത്ര വാർത്തയിൽ മലയാളിയെന്ന് വിളിച്ചതിന് സായ് പല്ലവി റിപ്പോർട്ടറോട് അലറിയെന്നാണ് കണ്ടത്. അതെന്നെ വളരെ വേദനിപ്പിച്ചു.ഒരിക്കൽ എയർപോർട്ടിൽ വെച്ച് ഒരു വ്യക്തി എന്നോട് മലയാളത്തിൽ സംസാരിച്ചു. അയ്യോ സോറി മലയാളത്തിൽ സംസാരിച്ചാൽ നിങ്ങൾ ദേഷ്യപ്പെടുമെന്ന് അവർ പറഞ്ഞു. എനിക്ക് വല്ലാതെ തോന്നി. അവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെന്നും സായ് പല്ലവി ഓർത്തു. കേരളമാണ് തന്നെ ഇന്നത്തെ താരമാക്കി മാറ്റിയതെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞെന്ന വാർത്തകൾ പ്രചരിച്ചത്. സംവിധായകൻ രാജ്കുമാർ പെരിയസാമിയുമായി സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞെന്നായിരുന്നു വാർത്തകൾ. ഇരുവരും മാലയിട്ട് നിൽക്കുന്ന ഫോട്ടോയും പ്രചരിച്ചു. എന്നാൽ വാർത്ത തെറ്റാണെന്ന് പിന്നീട് വ്യക്തമായി. യഥാർത്ഥത്തിൽ സായ് പല്ലവിയെ നായികയാക്കി രാജ്കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയിൽ നിന്നുള്ള ചിത്രങ്ങളാണ് വിവാഹ ചിത്രങ്ങളെന്ന പേരിൽ പ്രചരിച്ചത്.
വ്യാജ വാർത്തയ്ക്കെതിരെ സായ് പല്ലവി രംഗത്തെത്തുകയും ചെയ്തു. ഇത്തരം വ്യാജ വാർത്തകൾക്ക് വിശദീകരണം നൽകേണ്ടി വരുന്നത് നിരാശജനകമാണെന്ന് സായ് പല്ലവി പ്രതികരിച്ചു. മലയാള സിനിമകളിൽ കുറേ നാളുകളായി സായ് പല്ലവിയെ കാണാറില്ല. പ്രേമത്തിന് ശേഷം അതിരൻ, കലി എന്നീ സിനിമകളിലാണ് സായ് പല്ലവി മലയാളത്തിൽ അഭിനയിച്ചത്. നടി അഭിനയിച്ച മലയാള സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. പ്രേമത്തിലെ മലർ മിസ് ആയാണ് സായ് പല്ലവിയെ ഇന്നും മലയാളികൾ ഓർക്കുന്നത്.
ഗാർഗി, വിരാടപർവം, ശ്യാം സിംഗ റോയ് എന്നിവയാണ് സായ് പല്ലവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ഗാർഗിയിലെ പ്രകടനം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. ബോളിവുഡിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് സായ് പല്ലവിയിപ്പോൾ. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനൊപ്പമാണ് നടി ആദ്യ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...