മകൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ കുറിച്ച് ആലിയ ഭട്ടിന്റെ അച്ഛൻ മഹേഷ് ഭട്ട്
Published on

By
മകൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ കുറിച്ച് ആലിയ ഭട്ടിന്റെ അച്ഛൻ മഹേഷ് ഭട്ട്
ഇന്ത്യയിലെ നിലവിലെ സംവിധാനങ്ങൾ യുവതലമുറയുടെ മാനസികാരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രെദ്ധ ചെലുത്തണമെന്നു ആലിയ ഭട്ടിന്റെ അച്ഛനും സംവിധായകനുമായ മഹേഷ് ഭട്ട് . തന്റെ മകളുടെ തന്നെ അനുഭവവും അദ്ദേഹം പങ്കു വച്ചുകൊണ്ടാണ് ഇതിനെപറ്റി സംസാരിച്ചത് .
മകള്‍ ഷഹീന് കടുത്ത വിഷാദത്തിന് അടിമയായിരുന്നുവെന്നും തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നും മഹേഷ് വെളിപ്പെടുത്തുന്നു. ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാ ഖാനെക്കുറിച്ചും മുകേഷ് ഭട്ട് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
’12-13 വയസ്സുള്ളപ്പോള്‍ തന്നെ ഷഹീന് ആത്മഹത്യ പ്രവണത കാണിച്ചു തുടങ്ങി. ചെറിയ പ്രായത്തില്‍ തന്നെ വിഷാദം അവളെ വേട്ടയാടി. പക്ഷേ അവള് അതിജീവിച്ചു. എനിക്കതില്‍ അഭിമാനമുണ്ട്. ഇതെന്റെ വീട്ടിലുണ്ടായ ഒരു സംഭവമാണ്. ഇന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ അത് ഭീകരമായിരിക്കും.
ബോളിവുഡില്‍ പിടിച്ചു നില്ക്കുക എന്നത് ഏറെ ശ്രമകരമായ ഒരു ദൗത്യമാണ്. ഒരുപാട് മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരും. അതുകൊണ്ട് തന്നെയാണ് പലരും ലഹരിക്ക് അടിമപ്പെടുന്നതും ആത്മഹത്യ ചെയ്യുന്നതും.
ഒരിക്കല്‍ നടി ജിയാ ഖാന് സിനിമയില്‍ അവസരം തരണമെന്ന് ആവശ്യപ്പെട്ട് എന്നെ കാണാന്‍ വന്നിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചില്ല. കുറച്ചുകാലങ്ങള്‍ക്ക് ശേഷം ജിയ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ് ഞാന്‍ കേട്ടത്’- മഹേഷ് ഭട്ട് പറഞ്ഞു.
mahesh bhatt about daughter
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...