
Malayalam
റോഷന് ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റം; മുംബൈ പൊലീസിന്റെ റീമേക്ക് എന്ന് വിവരം
റോഷന് ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റം; മുംബൈ പൊലീസിന്റെ റീമേക്ക് എന്ന് വിവരം

മലയാള സംവിധായകന് റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ബോളിവുഡ് താരം ഷാഹിദ് കപൂര്‍ നായകനാവുന്ന ബോളിവുഡ് ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. ഡിക്റ്ററ്റീവ് ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഒരു പൊലീസുകാരനായാണ് ഷാഹിദ് ചിത്രത്തിലെത്തുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായിക. ബോബി സഞ്ജയ് ഹുസൈന് ദലാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
അതേ സമയം ഈ ചിത്രം റോഷന് ആന്‍ഡ്രൂസിന്റെ തന്നെ മുംബൈ പൊലീസിന്റെ റീമേക്ക് ആണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത വര്‍ഷം പകുതിയോട് കൂടി തിയേറ്ററുകളിലെത്തും.
ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഷാഹിദ് ഈ സിനിമയ്ക്കായി ഡേറ്റ് നല്‍കിയിരുന്നെന്നും പക്ഷേ തിരക്കഥ പൂര്‍ത്തിയാക്കേണ്ടത് കാരണമാണ് നീണ്ടുപോയതെന്നും. ഇപ്പോള്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പിങ്ക് വില്ലയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ദിനേശ് വിജയന്റെ പേരിടാത്ത റൊമാന്റിക്കോമഡി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് ഷാഹിദ് കപൂര്‍.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...