Malayalam
വിവാദ സ്വാമിയുടെ പ്രവചനം; മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും കാര്യത്തില്‍ അച്ചട്ടായെങ്കില്‍ ദിലീപിന്റെ കാര്യത്തില്‍ തീരുമാനമായെന്ന് സോഷ്യല്‍ മീഡിയ
വിവാദ സ്വാമിയുടെ പ്രവചനം; മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും കാര്യത്തില്‍ അച്ചട്ടായെങ്കില്‍ ദിലീപിന്റെ കാര്യത്തില്‍ തീരുമാനമായെന്ന് സോഷ്യല്‍ മീഡിയ
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാവരും സന്തോഷിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകളും ദിലീപിനും കാവ്യയ്ക്കും എതിരെ നടന്നിരുന്നു. അപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.
ദിലീപ്, കാവ്യ കൂട്ടു കെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നിട്ടുണ്ട്. കാവ്യ ആദ്യമായി നായിക ആയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപ് ആയിരുന്നു നായകന്‍. മീശ മാധവന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ദിലീപ്, കാവ്യ ജോഡി തരംഗമായത്. ലാല്‍ ജോസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ലയണ്‍, കൊച്ചിരാജാവ് തുടങ്ങി നിരവധി സിനിമകളില്‍ കാവ്യയും ദിലീപും നായകനും നായികയുമായി.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വിവാഹമായിരുന്നു ഇരുവരുടെയും. നടി മഞ്ജു വാര്യര്‍ ഭാര്യയായിരിക്കെ ദിലീപും കാവ്യ മാധവനും തമ്മില്‍ അടുപ്പത്തിലാണെന്ന കഥ പ്രചരിച്ചിരുന്നു. എന്നും ഇക്കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. പിന്നീട് മഞ്ജുവുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ ശേഷം സിനിമകളില്‍ നിന്നെല്ലാം അകന്ന് നില്‍ക്കുന്ന കാവ്യ പൊതുവേദികളില്‍ ദിലീപിനൊപ്പം എത്താറുണ്ട്.
ഇപ്പോഴിതാ ഒരു ജ്യോതിഷന്‍ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും, സുരേഷ് ഗോപിയുടെയും മുതല്‍ കാവ്യാ മാധവന്റെയും ദിലീപിന്റെയും ദാമ്പത്യ ബന്ധത്തെക്കുറിച്ച് വരെ പ്രവചനം നടത്തിയാണ് അഹോരാനന്ദ സ്വാമി സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രേവതി നക്ഷത്രക്കാരനായ മോഹന്‍ലാല്‍ മന്ത്രിയാകും എന്ന് വരെയാണ് വൈറല്‍ സ്വാമി സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
മോഹന്‍ലാല്‍ മന്ത്രിയാകും, മോഹന്‍ലാലിന് അക്കിടി പറ്റാനുള്ള സാദ്ധ്യതകള്‍ ഉണ്ട്. വളരെ സൂക്ഷിക്കേണ്ട സമയമാണ് എന്നും തുടങ്ങി നിരവധി പ്രവചനങ്ങള്‍ ആണ് വൈറല്‍ സ്വാമി നടത്തുന്നത്. മാത്രമല്ല മകരക്കൂറ് രാശിക്കാരനും ഉത്രാടം നക്ഷത്രക്കാരനുമായ ദിലീപിനും ദോഷസമയം ആണെന്നും ഇദ്ദേഹം പറയുന്ന വാക്കുകള്‍ ആണ് ഇപ്പോള്‍ വീണ്ടും ട്രെന്‍ഡിങ്ങില്‍ ഇടം പിടിക്കുന്നത്.
എല്ലാ ദൈവാധീനവും നിറഞ്ഞ ഒരു സ്ത്രീയാണ് മഞ്ജു വാര്യര്‍. കാവ്യക്ക് ഭര്‍തൃയോഗം ഇല്ലാത്ത ആളാണ്, തിരുവാതിര നക്ഷത്രമാണ് എന്നും സ്വാമി പറയുന്നുണ്ട്. അതേസമയം ഇത് പറഞ്ഞതിന്റെ പേരില്‍ തനിക്ക് സൈബര്‍ അറ്റാക്ക് ഉണ്ടായേക്കാം എന്നും ഒരു യൂ ട്യൂബ് ചാനലിലൂടെ ഇദ്ദേഹം പറയുന്നു. ദിലീപ് ശനി ദശയില്‍ നിന്നപ്പോഴായിരുന്നു ദോഷം സമയം വന്നത്. മമ്മൂട്ടി സാറിന് കണ്ഠകശനി തീരുന്ന സമയമാണ്, മനദുഃഖം ഉണ്ടാകും. ഉത്രാടം നക്ഷത്രക്കാരാണ് നടന്‍ സൂര്യയും ദിലീപും എല്ലാം. സുരേഷ് ഗോപിയുടെ എല്ലാ ദുഖവും തീര്‍ന്നു. ചിലപ്പോള്‍ മനദുഖം ഉണ്ടായേക്കാം എന്ന് തുടങ്ങി ഒട്ടനവധി പ്രവചനങ്ങള്‍ ആണ് പലരേയും കുറിച്ചും ഈ സ്വാമി നടത്തുന്നത്.
എന്നാല്‍ ഇയാള്‍ പറയുന്നതിലും സത്യമുണ്ടെന്നാണ് ഇപ്പോള്‍ ചിലര്‍ കമന്റിടുന്നത്. മമ്മൂട്ടിയുടെ കാര്യത്തിലും സുരേഷ് ഗോപിയുടെ കാര്യത്തിലും പറഞ്ഞത് ശരിയായല്ലോ എന്നാണ് ഇക്കൂട്ടര്‍ കണ്ടെത്തിയിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് മനദുഃഖം ഉണ്ടാകും എന്ന് സ്വാമി പറഞ്ഞു, അതുപോലെ പ്രിയപ്പെട്ട രണ്ട് പേരുടെ വിയോഗ വേദന മമ്മൂട്ടിയ്ക്ക് ഉണ്ടായില്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു മമ്മൂട്ടിയുടെ ഉമ്മ മരണപ്പെടുന്നത്. പിന്നീട് ഏതാനും മാസങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയുടെ സഹോദരിയും മരണപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്വാമിയുടെ വാക്കുകളെ ഇവര്‍ ന്യായീകരിക്കുന്നത്. സുരേഷ് ഗോപിയ്ക്കും ഇത് തന്നെയാണ് അവസ്ഥ. രാഷ്ട്രീയപരമായി ചില ദുഃഖങ്ങളൊക്കെ അദ്ദേഹത്തെ അലട്ടുന്നതായാണ് ഇവര്‍ പറയുന്നത്.
അങ്ങനെ നോക്കുകയാണെങ്കില്‍ ദിലീപിന്റെയും കാവ്യയുടെയും കാര്യത്തില്‍ പറഞ്ഞതും ഫലിക്കുമെന്നും കാവ്യയുടെ ദോഷമാണ് ഇപ്പോള്‍ ദിലീപിനെ ബാധിച്ചിരിക്കുന്നതെന്നുമാണ് ഇക്കൂട്ടര്‍ കണ്ടെത്തിയിരിക്കുന്നത്. തന്റെ സത്‌പേര് തിരിച്ചു പിടിക്കാന്‍ ദിലീപ് അതിയായി പരിശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവര്‍ത്താകുന്നില്ല. ദിലീപിന്‍രെ ദോ, സമയം കഴിഞ്ഞിട്ടില്ലെന്നുമാണ് പറയുന്നത്.
