
Actor
മാഡം തുസാഡ്സില്‍ അല്ലു അര്‍ജുന്റെ വാക്സ് പ്രതിമയൊരുങ്ങുന്നു; ഏറ്റെടുത്ത് ആരാധകര്‍
മാഡം തുസാഡ്സില്‍ അല്ലു അര്‍ജുന്റെ വാക്സ് പ്രതിമയൊരുങ്ങുന്നു; ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടന്മാരില് ഒരാളാണ് അല്ലു അര്ജുന്. ‘പുഷ്പ’ എന്ന ചിത്രം നടന്റെ കരിയര്‍ ബ്രേക്കിങ്ങ് ആയിരുന്നു. ഇതിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അല്ലു സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്, ലണ്ടനിലെ ലോക പ്രശസ്ത വാക്സ് മ്യൂസിയമായ മാഡം തുസാഡ്സില്‍ അല്ലുവിന്റെ പ്രതിമ ഒരുങ്ങുകയാണ്.
ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ നടനാണ് അല്ലു അര്ജുന്. ബാഹുബലി ലുക്കില്‍ പ്രഭാസ്, സ്പൈഡര്‍ ചിത്രത്തിലെ മഹേഷ് ബാബു എന്നിവരാണ് മ്യൂസിയത്തിലെ മറ്റ് തെന്നിന്ത്യന്‍ താരങ്ങള്‍. പുഷ്പ ലുക്കിലാണ് അല്ലു അര്‍ജുന്റെ മെഴുക് പ്രതിമ ഒരുങ്ങുന്നത്.
അമിതാഭ് ബച്ചന്, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്, ഹൃത്വിക് റോഷന്, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, സല്മാന് ഖാന്, കരീന കപൂര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുടെ മെഴുക് രൂപങ്ങളുടെ വിപുലമായ ശേഖരവും ലണ്ടനിലെ മാഡം തുസാഡ്സ് വാക്സ് മ്യൂസിയം ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂള്‍’ ഉള്‍പ്പടെ നിരവധി ചിത്രങ്ങളുമായി നിറഞ്ഞ ഷെഡ്യൂളാണ് അല്ലുവിന്റേത്. സുകുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍പാക്ക്ഡ് ത്രില്ലറായ പുഷ്പയില്‍ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, പ്രകാശ് രാജ്, സുനില്‍, കൂടാതെ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. 2024 ഓഗസ്റ്റില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നിവയുള്‍പ്പെടെയുള്ള ഭാഷകളിലാണ് പ്രദര്ശനത്തിമനെത്തുക.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. ചിത്രത്തിൽ അറയ്ക്കൽ...