featured
പണ്ട് ഇത്ര നിറമില്ലായിരുന്നു; എന്റെ കളര്‍ മാറ്റത്തിന് കാരണം ഈയൊരു പ്രൊഡക്ട്! വമ്പൻ വെളിപ്പെടുത്തലുമായി അമൃത!!
പണ്ട് ഇത്ര നിറമില്ലായിരുന്നു; എന്റെ കളര്‍ മാറ്റത്തിന് കാരണം ഈയൊരു പ്രൊഡക്ട്! വമ്പൻ വെളിപ്പെടുത്തലുമായി അമൃത!!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ നടിയാണ് അമൃത നായര്‍. കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് നടി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
പിന്നീട് സീരിയലില്‍ നിന്നും മാറിയ നടി മറ്റ് ടെലിവിഷന്‍ പരിപാടികളുടെയും ഭാഗമായി ഇപ്പോഴും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കൈ നിറയെ പരിപാടികളുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് കരിയറുമായി പോവുകയാണ് അമൃതയിപ്പോള്‍.
ഇപ്പോൾ ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായി ഗീതാഗോവിന്ദത്തിൽ അഭിനയിക്കുകയാണ് താരം. മോഡലിങ്ങിലും സജീവമായ അമൃത സോഷ്യൽമീഡിയ പേജുകളിൽ മാത്രമല്ല യുട്യൂബ് ചാനലുമായും സജീവമാണ്. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലാണ് ഇപ്പോള്‍ അമൃത അഭിനയിക്കുന്നത്.
ഇരുപത്തിയഞ്ചുകാരിയായ അമൃത പങ്കിട്ട ഏറ്റവും പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്റെ പഴയ ഫോട്ടോകളൊക്കെ കണ്ട് ഇതെങ്ങനെയാണ് മാറിയത് എന്ന് കുറേപേര്‍ ചോദിച്ചത്. ഇത്ര നന്നായി വെളുത്തതിന്റെ കാരണം ചോദിച്ചുള്ള മെസേജുകള്‍ ഇപ്പോഴും വരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 10 മെസേജ് എങ്കിലും ഇതേക്കുറിച്ച് ചോദിച്ച് വരുന്നുണ്ട്. അങ്ങനെയാണ് ഈയൊരു വീഡിയോ ചെയ്യാമെന്ന് കരുതിയത്. മെജോറിറ്റി ആള്‍ക്കാരും സംസാരിക്കുന്നത് ഗ്ലൂട്ടാത്തയോണിനെക്കുറിച്ചാണ്. എവിടെയായിരുന്നു, എത്രയെണ്ണം എടുത്തു, എത്ര കാശായി എന്നൊക്കെയാണ് ചോദ്യങ്ങള്‍. പുതിയ വീഡിയോയിലൂടെയായി എല്ലാം വിശദീകരിച്ചിരിക്കുകയാണ് അമൃത. എട്ടൊന്‍പത് വര്‍ഷം മുന്‍പുള്ള ഫോട്ടോസാണ് നിങ്ങള്‍ കണ്ടിട്ടുള്ളത്. അന്ന് എനിക്ക് സ്‌കിന്‍ കെയറിനെക്കുറിച്ച് കാര്യമായി ഒന്നും അറിയാത്ത സമയമാണ്. അതേക്കുറിച്ച് പറഞ്ഞ് തരാനും ആളില്ല. അതിനുള്ള സാമ്പത്തികവുമില്ല. സ്‌കിന്‍ കെയര്‍ പ്രൊഡക്ടിനെക്കുറിച്ചൊന്നും എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. ഇന്‍ഡസ്ട്രിയില്‍ വന്ന സമയത്താണ് ഗ്ലൂട്ടാത്തയോണിനെക്കുറിച്ച് പഠിക്കുന്നത്.എനിക്ക് അത്രയും കളറില്ല, ഞാന്‍ ഗ്ലൂട്ടാത്തയോണ്‍ എടുത്തിട്ടില്ലെന്നും ഇടയ്‌ക്കൊരു വീഡിയോയില്‍ ഞാന്‍ പറഞ്ഞിരുന്നു. സ്‌കിന്‍ കെയര്‍ കൃത്യമായി ചെയ്താല്‍ തന്നെ റിസല്‍ട്ടുണ്ടാവും. നല്ല മാറ്റം വരും. ഫെയ്‌സ് വാഷും, സണ്‍ സ്‌ക്രീനുമൊക്കെ കൃത്യമായി ഉപയോഗിക്കണം. ഇതിനപ്പുറം ഒരു ഗ്ലൂട്ടാത്തയോണ്‍ ട്രീറ്റ്‌മെന്റ് എടുത്താലും നല്ലതാണ്. അമൃത കഴിക്കുന്ന ടാബ്ലറ്റ് ഏതാണ് എന്നതും കാണിച്ചിരുന്നു. എട്ടൊന്‍പത് മാസമായി ഞാന്‍ ഇത് ഉപയോഗിക്കുന്നുണ്ട്. അമ്മയും ഇത് കഴിക്കുന്നുണ്ട്. എനിക്ക് കഴിച്ച് റിസല്‍ട്ട് കിട്ടിയ കാര്യമാണ് ഞാന്‍ പറയുന്നത്. ക്യാമറ ട്രിക്കൊന്നുമല്ല, എനിക്ക് വന്ന മാറ്റമാണ് ഞാന്‍ നിങ്ങളെ കാണിക്കുന്നത്. വെള്ളത്തില്‍ അലിയിച്ച് കഴിക്കുന്ന ടാബ്ലറ്റാണ്. ഇത് കഴിച്ചാല്‍ ഉടനെയൊന്നും മാറ്റം വരില്ല. മൂന്ന് മാസമെങ്കിലും ഉപയോഗിച്ചാലേ മനസിലാവൂ. ഇതിന് മുന്‍പ് മുഖക്കുരു വന്നതിന്റെ പാടായിരുന്നു മുഖത്ത് മുഴുവനും. ഒരുപരിധി വരെ അത് മാറ്റിത്തന്നത് ഈ പ്രൊഡക്ടാണ്. മുഖത്ത് മാത്രമല്ല ശരീരം മുഴുവനും മാറ്റം കാണാം. നിരന്തരമായിട്ട് എടുക്കണം. എന്നാലേ റിസല്‍ട്ട് കിട്ടുകയുള്ളൂ. ഞാന്‍ കൃത്യമായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്ന ആളാണ്. ഡോക്ടറെയൊക്കെ കണ്ടതിന് ശേഷമാണ് ഞാന്‍ ഇത് കഴിച്ച് തുടങ്ങിയത്. ഇതിന് സൈഡ് എഫക്‌റ്റൊന്നും ഇല്ല. ഡോക്ടറോട് ചോദിച്ചാല്‍ എടുത്തോളാനാണ് പറയുക.
ഡാര്‍ക് ഷെയ്ഡ് സ്‌ക്രീന്‍ ഉള്ള ആളാണെങ്കില്‍ അത് മാറും എന്ന് ഞാന്‍ പറയില്ല. മൂന്ന് മാസം ഇത് കഴിച്ചാല്‍ മാറ്റം വരും, വെളുത്ത് തുടുക്കും എന്ന് അവരോട് പറയില്ല. കുറച്ച് വെളുത്തവരാണെങ്കില്‍ മുഖത്തെ പാടുകളൊക്കെ മാറി സ്‌കിന്‍ കുറേക്കൂടി നന്നാവുമെന്നാണ് പറയാനുള്ളതെന്നും അമൃത പറയുന്നു. പ്രായം കുറച്ച് നമ്മളെ യംഗായി തോന്നിപ്പിക്കുന്ന പ്രൊഡക്ട് കൂടിയാണ് ഇത്. അയ്യോ, അമൃതയ്ക്ക് ഇത്രയേ പ്രായമുള്ളൂ എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്.
അതേസമയം മുമ്പൊരിക്കൽ വർഷങ്ങൾക്ക് മുമ്പുള്ള തന്റെ ഒരു ചിത്രത്തോടൊപ്പം തന്റെ പുതിയൊരു വീഡിയോ കൂടി ചേർത്ത് സ്ട്രഗിൾ ഇല്ലെങ്കിൽ പുരോഗതിയുണ്ടാകില്ലെന്നാണ് അമൃത കുറിച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് ഈ ചിത്രം ശ്രദ്ധ നേടിയത്. പഴയ ഫോട്ടോയിലെ അമൃതയും പുതിയ വീഡിയോയിലെ അമൃതയും തമ്മിൽ വലിയൊരു മാറ്റം നടി പങ്കുവെച്ച വീഡിയോയിൽ കാണാം. നടിയുടെ മാറ്റം കണ്ട് അമൃതയാണെന്ന് പോലും മനസിലാകുന്നില്ലെന്നാണ് ആരാധകർ കുറിച്ചത്. പഴയ ഫോട്ടോയിൽ ഇരുനിറവുള്ള മുഖവും നാടൻ ഹെയർ സ്റ്റൈലുമായി സാരി ചുറ്റി നിൽക്കുന്ന അമൃതയാണുള്ളത്. വളരെ സൂക്ഷിച്ച് നോക്കിയാൽ മാത്രമാണ് അമൃതയാണെന്ന് തിരിച്ചറിയാൻ കഴിയു. പുതിയ ഫോട്ടോയിൽ വെളുത്ത് തുടുത്ത മുഖവും നിറയെ ആഭരണങ്ങളും അണിഞ്ഞ് ചുവന്ന സാരിയിൽ അതീവ സുന്ദരിയായാണ് അമൃത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ വെളുക്കാനും സൗന്ദര്യം വെക്കാനുമായി അമൃത എന്താണ് ചെയ്തത് എന്നാണ് കൂടുതലും പേർക്ക് അറിയേണ്ടിയിരുന്നത്. വെളുക്കാനായി നടി ഗ്ലൂട്ടാത്തിയോൺ എടുത്തോടെയെന്ന സംശയവും ആരാധകർ പങ്കുവെച്ചിട്ടുണ്ട്. ചര്‍മത്തിന് നിറം നല്‍കാനായി ഉപയോഗിയ്ക്കുന്ന ഒരു വഴിയാണിത്. മെലാനിന്‍ എന്ന പിഗ്മെന്റ് കൂടുമ്പോഴാണ് ചര്‍മത്തിന് ഇരുണ്ട നിറം വരുന്നത്. മെലാനിന്‍ ഉല്‍പാദത്തിനായി തൈറോസിനേസ് എന്ന എന്‍സൈം ആവശ്യമാണ്. ഗ്ലൂട്ടാത്തിയോണ്‍ ഈ തൈറോസിനേസിന്റെ ഉല്‍പാദനം തടഞ്ഞാണ് ചര്‍മത്തിന് നിറം നല്‍കുന്നത്. ഇത് ഇഞ്ചക്ഷന്‍ രൂപത്തിലാണ് കൊടുത്തേ വരുന്നത്. ഇതിന് കൃത്യ അളവില്‍ കൃത്യ ഡോസില്‍ എടുക്കേണ്ടി വരും. ഇതു പൊതുവെ നല്ല വിലയുള്ള ഒന്നുമാണ്. ഇതിനാല്‍ തന്നെ പലപ്പോഴും സിനിമാ-സീരിയൽ മേഖലയിലും മറ്റുമാണ് ഇത് ഉപയോഗിച്ച് വരുന്നത്. കാലം ആളുകളിൽ മാറ്റം വരുത്തുമെന്ന് അറിയാം… ഇങ്ങനെ മാറ്റുമെന്നത് അതിശയമായി തോന്നുന്നുവെന്നാണ് അമൃതയുടെ വീഡിയോയ്ക്ക് ഒരാൾ കുറിച്ച കമന്റ്. ഒരുപക്ഷെ മരുന്നുകളും ചികിത്സയുമൊന്നും എടുക്കാതെ ജീവിത രീതിയിൽ മാറ്റം വരുത്തിയുമാകാം അമൃത ചർമം സംരക്ഷിക്കുന്നത്. സീരിയൽ താരം സാജൻ സൂര്യ അടക്കമുള്ളർ അമൃതയുടെ മാറ്റത്തെ പ്രശംസിച്ച് എത്തി. കുടുംബം നോക്കാനും അനിയനെ പഠിപ്പിക്കാനുമായി 19 വയസിൽ ജോലി ചെയ്ത് തുടങ്ങിയയാളാണ് അമൃത. ഠനം കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് അമൃതയ്ക്ക് സീരിയലിലേക്ക് അവസരം വന്നത്. പത്തനാപുരം പുന്നലയാണ് അമൃതയുടെ നാട്. ഇപ്പോൾ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസം. മോഡലിങ്ങിലും സജീവമായ അമൃത സോഷ്യൽമീഡിയ പേജുകളിൽ മാത്രമല്ല യുട്യൂബ് ചാനലുമായും സജീവമാണ്. മോംമ്സ് ആന്റ് മി ലൈഫ് ഓഫ് അമൃത നായർ എന്ന പേരിലാണ് നടിയുടെ യുട്യൂബ് ചാനൽ. അമ്മയും സഹോദരനും മാത്രമാണ് അമൃതയ്ക്കുള്ളത്. അച്ഛനെ കുറിച്ചുള്ള ചോദ്യങ്ങൾ നിരന്തരമായി വന്നപ്പോൾ ഒരിക്കൽ അമൃത നൽകിയ മറുപടി ഇങ്ങനെയായിരുന്നു… എന്നെയും അനിയനെയും സിംഗിൾ പേരന്റായാണ് അമ്മ വളർത്തിയത്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല അച്ഛനെ കുറിച്ച് ആരും ചോദിക്കേണ്ടെന്നാണ് അമൃത പറഞ്ഞത്. അമൃതയുടെ സഹോദരൻ വിദ്യാർത്ഥിയാണ്.
