അപ്പന് സിനിമയ്ക്ക് ശേഷം നീ എണീക്കേണ്ടന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ നിന്നും ശ്രമിക്കുന്നുണ്ട്. പക്ഷേ ഞാന്‍ എഴുന്നേറ്റ് നടക്കും. ഭൂമിയില്‍ ആണും പെണ്ണും വേണം; അലന്‍സിയര്‍
അപ്പന് സിനിമയ്ക്ക് ശേഷം നീ എണീക്കേണ്ടന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ നിന്നും ശ്രമിക്കുന്നുണ്ട്. പക്ഷേ ഞാന്‍ എഴുന്നേറ്റ് നടക്കും. ഭൂമിയില്‍ ആണും പെണ്ണും വേണം; അലന്‍സിയര്‍
അപ്പന് സിനിമയ്ക്ക് ശേഷം നീ എണീക്കേണ്ടന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ നിന്നും ശ്രമിക്കുന്നുണ്ട്. പക്ഷേ ഞാന്‍ എഴുന്നേറ്റ് നടക്കും. ഭൂമിയില്‍ ആണും പെണ്ണും വേണം; അലന്‍സിയര്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ ‘പെണ് പ്രതിമ’ വിവാദ പരാമര്‍ശത്തിന് ശേഷം നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടനാണ് അലന്‍സിയര്‍. പ്രസ്താവന തിരുത്താനോ, മാപ്പ് പറയാനോ താരം തയ്യാറായിരുന്നില്ല. പകരം താന്‍ പറഞ്ഞ പ്രസ്താവനയെ ന്യായീകരിക്കുക മാത്രമാണ് ചെയ്തത്. ഇപ്പോഴിതാ വീണ്ടും തന്റെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്തു വന്നിരിക്കുകയാണ് അലന്‍സിയര്‍.
മഹാരാഷ്ട്രയിലെ കല്ല്യാണില്‍ പിതൃവേദിയുടെ നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലന്‍സിയര്‍. താന്‍ ലോകത്തെ സ്നേഹിക്കുന്നവനാണ്. ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല. താന്‍ ഒരു വാചകം പറഞ്ഞു. ഇതിപ്പോ പിതൃ വേദിയാണ്, ഇത് മാതൃ വേദിയാക്കണം എന്ന് നിങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും ആവശ്യപ്പെടാലോ. താന്‍ പറഞ്ഞതിനെ അതുപോലെ കണ്ടാല്‍ മതിയെന്ന് അലന്‍സിയര്‍ പറഞ്ഞു.
‘എന്റെ പിഴ, എന്റെ വലിയ പിഴ. സ്വന്തം വീട്ടില്‍ നിന്ന് പോലും തിരസ്കരിക്കപ്പെട്ട് ഞാന്‍ നാടക ഉദ്ഘാടനത്തിന് വന്നിരിക്കുകയാണ്, അതും വന്നുനില്ക്കുന്നത് പിതൃവേദി എന്ന സംഘടനയുടെ വേദിയിലും. എന്റെ വിധി എന്നല്ലാതെ എന്ത് പറയാനാണ്. എനിക്ക് ഇവിടെ വന്നപ്പോള്‍ ആദ്യം ലഭിച്ച കമന്റ് ഇരിക്കുന്ന കസേര സൂക്ഷിക്കണം എന്നാണ്. എന്നെ കിടത്തിയിരിക്കുകയാണ്. അപ്പന് സിനിമയ്ക്ക് ശേഷം നീ എണീക്കേണ്ടന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ നിന്നും ശ്രമിക്കുന്നുണ്ട്. പക്ഷേ ഞാന്‍ എഴുന്നേറ്റ് നടക്കും. ഭൂമിയില്‍ ആണും പെണ്ണും വേണം, പെണ്ണ് മാത്രമായി വേണ്ടെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു സങ്കോചവും ഇല്ല.’ അലന്‍സിയര്‍ പറഞ്ഞു.
പെണ്‍പ്രതിമ നല്കിയ പ്രലോഭിപ്പിക്കരുത് എന്നും ആണ് കരുത്തുള്ള മുഖ്യമന്ത്രി ഉള്ളപ്പോള്‍ ആണ്‍കരുത്തുള്ള സ്വര്‍ണം പൂശിയ പ്രതിമയാണ് നല്‍കേണ്ടതെന്നുമാണ് അലന്‍സിയര്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ പറഞ്ഞത്. പരാമര്‍ശത്തിന് ശേഷം മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന്റെ പേരില്‍ അലന്‍സിയര്‍ക്കെതിരെ പൊലീസിലും പരാതി വന്നിട്ടുണ്ട്.
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...