Connect with us

സന്തോഷ് വര്‍ക്കി വീട്ടില്‍ വരുമ്പോഴെല്ലാം എലിസബത്ത് റൂമില്‍ പോയി ഡോര്‍ അടച്ചിരിക്കും, സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാന്‍ പോലും മടിയുണ്ട്; എന്തുകൊണ്ടാണ് സന്തോഷ് വര്‍ക്കിയോട് ദേഷ്യപ്പെട്ടതെന്ന് ബാല

Malayalam

സന്തോഷ് വര്‍ക്കി വീട്ടില്‍ വരുമ്പോഴെല്ലാം എലിസബത്ത് റൂമില്‍ പോയി ഡോര്‍ അടച്ചിരിക്കും, സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാന്‍ പോലും മടിയുണ്ട്; എന്തുകൊണ്ടാണ് സന്തോഷ് വര്‍ക്കിയോട് ദേഷ്യപ്പെട്ടതെന്ന് ബാല

സന്തോഷ് വര്‍ക്കി വീട്ടില്‍ വരുമ്പോഴെല്ലാം എലിസബത്ത് റൂമില്‍ പോയി ഡോര്‍ അടച്ചിരിക്കും, സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാന്‍ പോലും മടിയുണ്ട്; എന്തുകൊണ്ടാണ് സന്തോഷ് വര്‍ക്കിയോട് ദേഷ്യപ്പെട്ടതെന്ന് ബാല

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ബാലയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും. ഡോക്ടറായ എലിസബത്തും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇരുവരുടെയും വിശേഷങ്ങള്‍ പങ്കുവെച്ച് എലിസബത്തും രംഗത്തെത്താറുണ്ട്. ബാല അടുത്തിടെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നപ്പോള്‍ ബാലയുടെ സുഖവിവരങ്ങളെല്ലാം എലിസബത്തായിരുന്നു ആരാധകരെ അറിയിച്ചിരുന്നത്.

മാര്‍ച്ച് മാസത്തിലായിരുന്നു ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാല കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയത്. പിന്നാലെ ആരോഗ്യം വീണ്ടെടുത്ത ബാലയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി എലിസബത്ത് ഒപ്പം തന്നെ ഉണ്ടായിരുന്നു. എലിസബത്തിന്റെ വീഡിയോസില്‍ എല്ലാം അടുത്തിടെയായി ബാലയും സജീവമായിരുന്നു. ഇരുവരും തമ്മിലുള്ള സ്‌നേഹനിമിഷങ്ങള്‍ക്ക് നിറഞ്ഞ കൈയടിയും ലഭിച്ചു.

അടുത്തിടെ സന്തോഷ് വര്‍ക്കിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിലും ബാല വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആറാട്ടണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കി അപമര്യാദയായി പെരുമാറിയെന്ന് ബാല പറഞ്ഞിരുന്നു. പിന്നാലെ ബാലയ്‌ക്കെതിരെ സന്തോഷ് വര്‍ക്കിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സന്തോഷ് വര്‍ക്കിയോട് ദേഷ്യപ്പെട്ടതെന്ന് വ്യക്തമാക്കുകയാണ് ബാല. ഒരു അഭിമുഖത്തിലായിരുന്നു ബാലയുടെ തുറന്നു പറച്ചില്‍.

സന്തോഷ് വര്‍ക്കിയുടെ അമ്മയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്. ആ അമ്മയെ മുന്നില്‍ നിര്‍ത്തിയാണ് അയാള്‍ ആളുകളുടെ സിമ്പതി നേടുന്നത്. എന്റെ ഭാര്യയെയോ കുടുംബത്തേയും പൊതുമധ്യത്തിലേക്ക് കൊണ്ടു വരരുത്. അങ്ങനെ ചെയ്യുന്നത് ചീപ്പ് ആണെന്നും ബാല പറയുന്നു. എന്റെ ഭാര്യയോട് ഞാന്‍ വഴക്കിട്ടാല്‍ അതെന്റെ വ്യക്തിപരമായ കാര്യമാണ്. അത് മറ്റാരും ചോദ്യം ചെയ്യേണ്ട തില്ലെന്നും ബാല പറയുന്നു.

തനിക്കും ഭാര്യയ്ക്കും ഇടയില്‍ വലിയൊരു പ്രശ്‌നമുണ്ടായെന്നും ബാല പറയുന്നു. സന്തോഷ് വര്‍ക്കി വീട്ടില്‍ വരാറുണ്ടെന്നും വരുമ്പോഴെല്ലാം എലിസബത്ത് റൂമില്‍ പോയി ഡോര്‍ അടച്ചിരിക്കുമായിരുന്നുവെന്നും ബാല പറയുന്നു. വീട്ടിലേക്ക് വരുമ്പോള്‍ കോളിങ് ബെല്‍ അടിക്കുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യുന്ന ശീലം സന്തോഷ് വര്‍ക്കിയ്ക്ക് ഇല്ലെന്നും വീട്ടില്‍ വന്ന് പലവട്ടം ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും ബാല ആരോപിക്കുന്നു.

സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാന്‍ പോലും മടിയുണ്ടെന്നാണ് ബാല പറയുന്നത്. ഭാര്യയും ഭര്‍ത്താവും ബെഡ് റൂമിലിരിക്കുമ്പോള്‍ സാമാന്യ ബോധമുള്ളവരാരെങ്കിലും അവിടേക്ക് വരുമോ? അങ്ങനെ വരുന്നവനെ വട്ടന്‍ എന്നോ കാമഭ്രാന്തന്‍ എന്നോ അല്ലേ വിളിക്കേണ്ടതെന്നും ബാല പറയുന്നു. ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് സന്തോഷ് വര്‍ക്കിയോട് ചോദിച്ച് നോക്കാനും ഇല്ല എന്നാണ് പറയുന്നതെങ്കില്‍ അവന് ദൈവം ശിക്ഷ കൊടുക്കുമെന്നും ബാല പറയുന്നു.

അതിനായിരുന്നു താന്‍ സന്തോഷ് വര്‍ക്കിയെ തെറിവിളിച്ചത്. ഒരു സ്ത്രീയ്ക്കും അംഗീകരിക്കാന്‍ പറ്റാത്തതാണ്. എലിസബത്ത് സന്തോഷ് വര്‍ക്കിയെ അടിക്കാന്‍ പോയതാണെന്നും ബാല പറയുന്നുണ്ട്. ദൈവത്തിന് പോലും അങ്ങനെ ചെയ്യാനുള്ള അവകാശമില്ലെന്നും തന്റെ നായയ്ക്ക് പോലും അവിടേക്ക് വരരുതെന്ന ബോധമുണ്ടെന്നും ബാല പറയുന്നു. എലിസബത്തിന് സന്തോഷ് വര്‍ക്കിയോട് ദേഷ്യമുണ്ടന്നും ബാല പറയുന്നു. താന്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് ഓണക്കോടിയൊക്കെ കൊടുത്തതെന്നും ബാല പറയുന്നു.

സന്തോഷ് വര്‍ക്കിയെ തങ്ങള്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും അയാള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ബാല പറയുന്നു. തന്റെ കുഞ്ഞിന്റെ തലയില്‍ തൊട്ട് ഇതൊക്കെ നടന്നതാണെന്ന് ഞാന്‍ സത്യം ചെയ്യാമെന്നും ബാല പറയുന്നുണ്ട്. തന്നെ വച്ച് പ്രശസ്തനാകാന്‍ ശ്രമിക്കുകയാണ് സന്തോഷ് വര്‍ക്കിയെന്നും അയാളുടെ അമ്മയെ ഓര്‍ത്ത് താന്‍ ക്ഷമിക്കുകയാണെന്നും ബാല പറയുന്നു.

ഈ അടുത്തായി പുറത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം ആണ് ബാലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം തരാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി ബാല രംഗത്തെത്തിയിരുന്നു. ഇത് വലിയൊരു വിവാദത്തിലേക്ക് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബാലയ്‌ക്കെതിരെ തെളിവുമായി ഉണ്ണി രംഗത്തെത്തുകയായിരുന്നു. ഇത് വലിയ വിവാദത്തിലേക്കാണ് നീങ്ങിയത്. ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വെച്ച് മാത്രമെ പൊതു ഇടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ.

Continue Reading

More in Malayalam

Trending