
Actor
എനിക്കൊപ്പം നിന്ന നിങ്ങൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിച്ചു; ക്ഷേത്ര ദർശനം നടത്തി നടൻ വിജയ് ദേവരകൊണ്ട
എനിക്കൊപ്പം നിന്ന നിങ്ങൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിച്ചു; ക്ഷേത്ര ദർശനം നടത്തി നടൻ വിജയ് ദേവരകൊണ്ട

ക്ഷേത്ര ദർശനം നടത്തി നടൻ വിജയ് ദേവരകൊണ്ട. തന്റെ പുതിയ ചിത്രമായ കുഷിയുടെ വിജയത്തിന് പിന്നാലെയാണ് തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
കുടുംബത്തിനും സഹപ്രവർത്തകർക്കും ഒപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചിത്രങ്ങളും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
‘എന്റെ കുടുബം ഈ വർഷം സ്നേഹത്തിലും കുഷിയിലും ഒരുപാട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും മനോഹരമായ യാദാദ്രി ക്ഷേത്രം ഇന്ന് സന്ദർശിച്ചു. എനിക്കൊപ്പം നിന്ന നിങ്ങൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിച്ചു. നിങ്ങൾക്ക് എല്ലാവർക്കും വിജയം ആശംസിക്കുന്നു. എല്ലാവരോടും സ്നേഹം’- എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. പരമ്പരാഗത വേഷത്തിൽ എത്തിയ താരം ക്ഷേത്രത്തിലെ പ്രത്യേക പ്രാർത്ഥനകളിൽ പങ്കുചേർന്നു.
കുഷി ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ക്ഷേത്രത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കുഷി തിയറ്ററുകളിൽ എത്തിയത്. ഒരു മനോഹര പ്രണയകഥ പറയുന്ന ചിത്രം ഇതിനോടകം വൻ വിജയം നേടിക്കഴിഞ്ഞു. സാമന്തയാണ് ചിത്രത്തിലെ നായിക. ആദ്യദിനം തന്നെ ചിത്രം 16 കോടി കളക്ഷൻ നേടി. ചിത്രത്തിന്റെ ആദ്യം മുതലുള്ള അപ്ഡേഷനുകൾ വളരെ ആവേശത്തോടെയായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബെൻസ് എന്ന തമിഴ് ചിത്രമാണ്...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....