മീരയെ തേടി നിരാശ കാമുകന്മാരായി ഞങ്ങൾ താടിവെച്ച് നടക്കുകയാണ് ; മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ മമ്മൂട്ടി
Published on

സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം ഇപ്പോള്‍ വീണ്ടും പുറത്തിറങ്ങിയാലോ. ആരാധകര്‍ക്കിടയില്‍ വമ്പന്‍ സ്വീകരണമായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച 55 ഓളം ചിത്രങ്ങള്‍ മലയാളം സിനിമയില്‍ സംഭവിച്ചിട്ടുണ്ട്.
‘അഡ്വ ഹരികൃഷ്ണന്‍സ്’ ആയി എത്തി മോഹന്‍ലാലും മമ്മൂട്ടിയും വിസ്മയിപ്പിച്ച ചിത്രമാണ് ‘ഹരികൃഷ്ണന്‍സ്’. മലയാളി പ്രേക്ഷകര്‍ ഹരിയെയും കൃഷ്ണനെയും ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ ഇരട്ട ക്ലൈമാക്സിനെ കുറിച്ച് ഒരിക്കല്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
ഒരു അവാര്‍ഡ് ഷോയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ”രണ്ട് പേര്‍ക്കും തുല്യ സ്പേസുള്ള ഒരു ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ‘ഹരി’യായി ഞാനും ‘കൃഷ്ണനാ’യി മോഹന്‍ലാലും ആയിരുന്നു. രണ്ട് പേരാണെങ്കിലും അവര്‍ ഒന്നായിരുന്നു. അങ്ങനെയായിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്
”മീരയെ രണ്ട് പേര്‍ക്കും കിട്ടി. എന്നാല്‍ രണ്ട് പേര്‍ക്കും കിട്ടിയില്ല. അങ്ങനെയായിരുന്നു അവതരിപ്പിച്ചത്. അതുകൊണ്ട് മീരയെ തേടി നിരാശ കാമുകന്മാരായി തങ്ങള്‍ താടിവെച്ച് നടക്കുകയാണ്” എന്നാണ് മമ്മൂട്ടി തമാശയായി പറഞ്ഞത്. ഫാസിലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
മോഹന്‍ലാലും വേദിയില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ആരാണ് ഫാസിലിനെ കുറിച്ച് ആദ്യം പറയുന്നത് എന്ന് സംശയമുണ്ടായപ്പോള്‍ രസകരമായിട്ടായിരുന്നു മമ്മൂട്ടി ഇടപെട്ടത്. സംവിധായകന് ഫാസിലിനെ കുറിച്ച് ആരാണ് ആദ്യം പറയുന്നത് എന്ന് അവതാരകനായ ജഗദീഷ് മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമായി ചോദിച്ചു.
ഇരുവര്‍ക്കും ഒരുപാട് പറയാനുണ്ടാകും എന്നും ജഗദീഷ് പറയുകയും ചെയ്തു. മോഹന്‍ലാല്‍ മമ്മൂട്ടിയോട് നിങ്ങള്‍ ആദ്യം പറയൂ എന്ന് നിര്‍ദേശിച്ചു. എന്നാല്‍ ‘കിണ്ണന്’ പറയൂ എന്നായിരുന്നു സിനിമയെ ഓര്‍മിപ്പിച്ച് മമ്മൂട്ടിയുടെ മറുപടി. പിന്നീട് മമ്മൂട്ടിയും ഷോയില്‍ സംസാരിക്കുകയായിരുന്നു.
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതായി പരാതി വന്നിരിക്കുകയാണ്....
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
ആക്ഷന്‍ ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...