Connect with us

കല്‍പനയുടെ മകൾ സിനിമയിലേക്ക്

Movies

കല്‍പനയുടെ മകൾ സിനിമയിലേക്ക്

കല്‍പനയുടെ മകൾ സിനിമയിലേക്ക്

കല്‍പയുടെ മകൾ ശ്രീസംഖ്യ സിനിമയിലേക്ക്. നടനായ ജയൻ ചേർത്തല ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിലാണ് ശ്രീസംഖ്യ നായികയാവുന്നത്. ചിത്രത്തിൽ ഫുട്ബോൾ പരിധീലക സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീ സംഖ്യ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ നിർണായകമായ ഒരു കഥാപാത്രമാണ് സ്മൃതി.

വിൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജയൻ ചേർത്തല സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണവും സ്വിച്ച് ഓൺ കർമവും ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് പത്തനംതിട്ടയിൽ നടന്നു.
ഒരു സ്കൂളിന്റെ പശ്ചാത്തലത്തിൽ കോമഡിയും ത്രില്ലറും യോജിപ്പിച്ച് അവതരിപ്പിക്കുന്ന ചിത്രം കട്ടപ്പനയിലെ ഇടുക്കിയുമായി ചിത്രീകരണം പൂർത്തിയാക്കും. ഇന്ദ്രൻസ്, ഉർവശി, ഷമ്മി തിലകൻ, ജോണി ആന്റണി, രഞ്ജി പണിക്കർ, മധുപാൽ, അരുൺ ദേവസ്യ, ബാലാജി, സോഹൻ സീനുലാൽ, മീരാ നായർ, മഞ്ജു പത്രോസ്, ചിറ്റയം ഗോപകുമാർ, ബാദുഷ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. പ്ലസ്ടു വിദ്യാർഥികൾക്കിടയിലെ സൗഹൃദവും പ്രണയവും രസകരമായി പറയുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നത് നിജീഷ് സഹദേവനാണ്.

ഉർവശിയാണ് ആദ്യ രംഗത്തിൽ പങ്കെടുത്തത്. സ്കൂൾ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാനുംപ്ലസ് ടു വിദ്യാർത്ഥികളുടെ സൗഹൃദത്തിന്റെയും ബന്ധങ്ങളുടേയും കഥ നർമ്മവും ത്രില്ലറും കോർത്തിണത്തി പറയുകയാണ്. സ്കൂൾ പ്രിൻസിപ്പൽ ഇന്ദുലേഖാ ടീച്ചർ എന്ന കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. ഏറെ അഭിനയ സാധ്യതകളുള്ള അതി ശക്‌തമായ ഒരു കാപാത്രമാണ് ഇതിലെ ഇന്ദുലേഖാ ടീച്ചർ.

ലൈൻ പ്രൊഡ്യൂസർ ബെൻസി അടൂർ, അഡിഷനൽ സ്ക്രിപ്റ്റ് കലേഷ് ചന്ദ്രൻ, ബിനു കുമാര്‍ ശിവദാസൻ , ഛായാഗ്രഹണം ജിജു സണ്ണി, എഡിറ്റിംഗ് ഗ്രെസൺ, ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായണൻ, മ്യൂസിക് സുബിൻ ജേക്കബ്, ഗാനരചന ശരത് വയലാർ, വിനായക ശശികുമാർ, സുനിൽ ജി ചെറുകടവ്, ആർട്ട് അനീഷ് കൊല്ലം, കോസ്റ്റ്യൂം സുകേഷ് താനൂർ, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രോജക്ട് ഡിസൈനർ കൊടുമൺ രവികുമാർ, ഫൈനാൻസ് കൺട്രോളർ സജീബ് സി ജെ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി, പ്രൊഡക്‌ഷൻ മാനേജർ അഖിൽ പരയ്ക്കാടൻ. പിആർഓ വാഴൂർ ജോസ്.

Continue Reading
You may also like...

More in Movies

Trending

Recent

To Top