പെണ്‍കുട്ടിക്ക് 24 വയസൊക്കെ കഴിഞ്ഞാല്‍ കല്യാണമായോ എന്നാണ് എല്ലാവരും ചോദിക്കുക? ;അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് സിന്ധു കൃഷ്ണയുടെ മാസ് മറുപടി !

കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. യുട്യൂബ് ചാനലിലൂടെയായി കുടുംബാംഗങ്ങളെല്ലാം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വ്ളോഗേഴ്സിനെ തട്ടി വീട്ടിൽ നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നായിരുന്നു ഇടയ്ക്ക് കൃഷ്ണകുമാര്‍ പറഞ്ഞത്. ഭാര്യയും മക്കളും എവിടെപ്പോയാലും എല്ലാ വിവരങ്ങളും യുട്യൂബിലുണ്ടാവുമെന്നും തമാശയായി കൃഷ്ണകുമാര്‍ പറയാറുണ്ട്. യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ പുതിയൊരു ക്യുആന്‍ഡ്എ വീഡിയോയുമായെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. അമ്മുവിനൊപ്പം ഞാന്‍ കൊച്ചിയിലാണ്. ഇവിടെ നിന്നൊരു വീഡിയോ ചെയ്യാമെന്ന് കരുതി. ഇന്‍സ്റ്റയില്‍ ക്യുഎ യെക്കുറിച്ച് ഇട്ടിരുന്നു. യൂട്യൂബിലും ചോദ്യങ്ങള്‍ ഇടാനായി പറയാമെന്നായിരുന്നു അമ്മു പറഞ്ഞത്. അതാവുമ്പോള്‍ യൂട്യൂബ് സബ്സക്രബേഴ്സിന് തന്നെ ചോദിക്കാമല്ലോ. അതിലെ കുറച്ച് ചോദ്യങ്ങള്‍ക്ക് മറുപടി തരാമെന്നായിരുന്നു സിന്ധു പറഞ്ഞത്.
അഹാന ചേച്ചിയുടെ കല്യാണം എപ്പോഴാണെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എല്ലാവരും എന്താണോ ഇങ്ങനെ ചോദിക്കുന്നത്. ഒരു പെണ്‍കുട്ടിക്ക് 24 വയസൊക്കെ കഴിഞ്ഞാല്‍ കല്യാണമായോ എന്നാണ് എല്ലാവരും ചോദിക്കുക. അതങ്ങെയായിപ്പോയി നാട്ടുനടപ്പ്. ഹായ്, ഹൗ ആര്‍യു ചോദിക്കുന്ന പോലെ മോളുടെ കല്യാണമായില്ലേ എന്നായി ചോദ്യം. അതുപോലെ കല്യാണം കഴിഞ്ഞാല്‍ കുഞ്ഞായില്ലേ എന്നാവും ചോദ്യം.
അഹാനയുടെ കല്യാണം എന്തായാലും നിങ്ങളെല്ലാം അറിയും. ഞാനറിയുന്ന അതേ സമയത്ത് നിങ്ങളും അറിയും. അഹാനയുടെ മുടിയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. അതിന് കാരണം ഞാനും കിച്ചുവുമാണ്. ഞങ്ങള്‍ക്ക് സ്ട്രയ്റ്റ് ഹെയര്‍ ഭയങ്കര ഇഷ്ടമാണ്. ഹെല്‍ത്തി ഡയറ്റ് നിലനിര്‍ത്തുന്നയാളാണ് അമ്മു. അതുപോലെ മുടിയില്‍ അനാവശ്യ പരീക്ഷണങ്ങളൊന്നും നടത്താറുമില്ല. കളര്‍ ചെയ്യാനോ മോഡേണ്‍ കട്ട് ചെയ്യാനോ ഒന്നും അവള് തയ്യാറല്ല.
അതൊക്കെ കൊണ്ടാണ് അവളുടെ മുടി ഇപ്പോഴും നല്ല ഭംഗിയായി ഇരിക്കുന്നതെന്നായിരുന്നു സിന്ധു പറഞ്ഞത്. പൊതുവെ ഏത് ഭക്ഷണമായാലും എതിര്‍പ്പ് പറയാതെ കഴിക്കുന്നയാളാണ് അഹാന. പച്ചക്കറി കഴിക്കാനൊന്നും മടിയില്ല. കുട്ടിക്കാലത്തേ അവള് അങ്ങനെയാണ്. മറ്റുള്ളവരൊന്നും അങ്ങനെയല്ല. അവര്‍ എനിക്കത് വേണ്ട, ഇതുവേണ്ട എന്നൊക്കെ പറയാറുണ്ട്.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...