Connect with us

എന്റെ വിവാഹബന്ധം തകരുന്നു എന്നത് എനിക്ക് ആലോചിക്കാൻ കൂടി കഴിയാത്ത സംഭവമായിരുന്നു, ഒരിക്കലും നടക്കരുത് എന്ന് വിചാരിച്ചിരുന്ന സംഭവമാണ്; സാധിക പറയുന്നു

Movies

എന്റെ വിവാഹബന്ധം തകരുന്നു എന്നത് എനിക്ക് ആലോചിക്കാൻ കൂടി കഴിയാത്ത സംഭവമായിരുന്നു, ഒരിക്കലും നടക്കരുത് എന്ന് വിചാരിച്ചിരുന്ന സംഭവമാണ്; സാധിക പറയുന്നു

എന്റെ വിവാഹബന്ധം തകരുന്നു എന്നത് എനിക്ക് ആലോചിക്കാൻ കൂടി കഴിയാത്ത സംഭവമായിരുന്നു, ഒരിക്കലും നടക്കരുത് എന്ന് വിചാരിച്ചിരുന്ന സംഭവമാണ്; സാധിക പറയുന്നു

പാപ്പൻ, ‘മോണ്‍സ്റ്റര്‍’ തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധയാകര്‍ഷിച്ച വേഷങ്ങള്‍ ചെയ്‍ത നടിയാണ് സാധിക വേണുഗോപാല്‍. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് സാധിക വേണുഗോപാല്‍. . സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സാധിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സാധികയുടെ ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറാറുമുണ്ട്. അതിനു വരുന്ന മോശം കമന്റുകൾക്ക് ചുട്ട മറുപടി നൽകാനും സാധിക മടിക്കാറില്ല.മുപ്പത്തഞ്ചുകാരിയായ സാധിക വിവാഹമോചിതയാണ്. 2015 ൽ ആയിരുന്നു സാധികയുടെ വിവാഹം.

എന്നാൽ അധികം നാൾ ഈ ബന്ധം മുന്നോട്ട് പോയിരുന്നില്ല. ഇപ്പോഴിതാ തന്റെ വൈവാഹിക ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മനസുതുറക്കുകയാണ് താരം. ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ വിഷമിച്ച സംഭവമായിരുന്നു ഡിവോഴ്സ് എന്നാണ് സാധിക പറയുന്നത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരംവിവാഹത്തിന് വീട്ടുകാർ ഒരിക്കൽ നിർബന്ധിച്ചിട്ടില്ല.

സീരിയലിൽ ഒക്കെ സജീവമായ ശേഷം ഫാമിലി വേണോ കരിയർ വേണോ എന്നൊരു സംശയത്തിലേക്ക് എത്തിയിരുന്നു. ആ പോയിന്റിലാണ് പ്രെപ്പോസൽ വരുന്നത്. സുഹൃത്ത് വഴി വന്ന പ്രെപ്പോസലാണ്. വീട്ടുകാർക്ക് ഓക്കെ ആയിരുന്നു. അച്ഛൻ ഒറ്റ കാര്യമേ പറഞ്ഞുള്ളു, ഫാമിലി തിരഞ്ഞെടുക്കുകയാണെങ്കിൽ ഇൻഡസ്ട്രി വിടണമെന്ന്. ഭർത്താവ്, കുട്ടി അങ്ങനെ ഒരു കുടുംബം എന്നുള്ളത് ആണ് എനിക്കും ഇഷ്ടം. അങ്ങനെയാണ് ഞാൻ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്’

എന്റെ പൂർണമായ തീരുമാനം തന്നെയായിരുന്നു വിവാഹം. മൂന്ന് വർഷം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അത് കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞാണ് ഡിവോഴ്‌സ് ആകുന്നത്. അതും എന്റെ തീരുമാനം ആയിരുന്നു. നമുക്ക് പറ്റാത്തൊരു ബന്ധത്തിൽ തുടരുന്നത് കൊണ്ട് കാര്യമില്ല. ഞാൻ എല്ലാത്തിനും മുകളിൽ എന്റെ സന്തോഷം തിരഞ്ഞെടുത്തു എന്നതാണ്. എന്റെ മനഃസമാധാനത്തിന് ഞാൻ പ്രാധാന്യം നൽകി. അങ്ങനെ എടുത്ത തീരുമാനം ആണ്’, സാധിക പറയുന്നു.


എന്റെ പങ്കാളിയായി അങ്ങനെയൊരാളെ ആയിരുന്നില്ല വേണ്ടത്. പുറത്തുനിന്ന് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് കേൾക്കുന്ന വ്യക്തിയെ എനിക്ക് ആവശ്യമില്ല. എന്റെ അച്ഛനും അമ്മയുമൊന്നും അങ്ങനെ ആയിരുന്നില്ല. എന്റെ കൂടെയുള്ള ആളോട് നൂറ് ശതമാനം കമ്മിറ്റ്മെന്റ് കാണിക്കുന്ന ആളാണ് ഞാൻ. ഞാൻ തിരിച്ചും അത് പ്രതീക്ഷിക്കുന്നുണ്ട്.

അതില്ലാതെ ആയപ്പോൾ ഞാൻ തന്നെ തീരുമാനിച്ചു’,നിനക്ക് ഉറപ്പാണോ എന്ന് മാത്രമാണ് അച്ഛൻ ചോദിച്ചത്. അത് പൂർണമായും നിന്റെ തീരുമാനം തന്നെ ആയിരിക്കണം എന്നും പറഞ്ഞു. അത് ഏതായാലും പിന്തുണയ്ക്കുമെന്നും പറഞ്ഞു. ഒരിക്കലും ബന്ധങ്ങൾ മുറിക്കുന്ന വ്യക്തി അല്ല ഞാൻ. എനിക്ക് പറ്റാതെയാകുമ്പോൾ ആണ് അത് ഇട്ടിട്ട് പോവുകയുള്ളു. എന്റെ വിവാഹബന്ധം തകരുന്നു എന്നത് എനിക്ക് ആലോചിക്കാൻ കൂടി കഴിയാത്ത സംഭവമായിരുന്നു. ഒരിക്കലും നടക്കരുത് എന്ന് വിചാരിച്ചിരുന്ന സംഭവമാണ്’,

പക്ഷേ ചില ഘട്ടങ്ങളിൽ നമ്മൾ ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടി വരും. അതാകും നമ്മുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. അത് നമ്മൾ എടുത്തില്ലെങ്കിൽ വലിയ അപകടങ്ങളിലേക്ക് പോകാം. എന്നെ സംബന്ധിച്ച് ഉണ്ടായ നല്ല കാര്യം കുട്ടി ഉണ്ടായിരുന്നില്ല എന്നതാണ്. കുട്ടി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ആ ബന്ധത്തിൽ തുടരാൻ നിർബന്ധിതയായേനെ. അങ്ങനെ നിന്നാൽ ആ കുട്ടിക്കും അത് ബുദ്ധിമുട്ടാകും. കുട്ടി വേഗം വേണ്ടെന്നതും ഞാൻ എടുത്ത തീരുമാനമാണ്’,

‘ലൈഫിൽ ഒരു സപ്പോർട്ട് വേണം എന്നുള്ള വ്യക്തി തന്നെയാണ് ഞാൻ. പക്ഷേ ഇനി ഒരാളെ തിരഞ്ഞെടുക്കുമ്പോൾ ജീവിതാവസാനം വരെ കൂടെയുണ്ടാകുന്ന ആളാകണം അത്. അങ്ങനെ ഒരാളെ തിരഞ്ഞെടുക്കാൻ എനിക്ക് ഇപ്പോൾ പേടിയാണ്. കാരണം ഒരു വർഷം സംസാരിച്ച് ഞാൻ തിരഞ്ഞെടുത്ത വ്യക്തി ആയിരുന്നു മറ്റേത്. വിവാഹശേഷം അയാളെ ആയിരുന്നില്ല ഞാൻ കണ്ടത്. അതുകൊണ്ട് ഇപ്പോൾ വിവാഹം വേണ്ടെന്നാണ്. പലരും വിവാഹം കഴിക്കാനുള്ള താത്പര്യം. അറിയിക്കുന്നുണ്ട്, പക്ഷേ എനിക്ക് സമയംവേണം’, സാധിക പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top