ഇഷ്ടമല്ലാതെ നിങ്ങൾ വിവാഹം കഴിക്കേണ്ടതില്ല; ‘രണ്ടുകുടുംബത്തേയും, രണ്ടു വ്യക്തികളെയും വേദനിപ്പിക്കാൻ ആണെങ്കിൽ നിങ്ങൾ ഒരിക്കലും വിവാഹം കഴിക്കരുത്; മാളവികയും തേജസും പറയുന്നു

ടെലിവിഷനിലും ബിഗ് സ്ക്രീനിലുമായി ഒന്നിച്ച് അഭിനയിച്ചവരാണ് തേജസും മാളവികയും. നായികയും നായകനും ജീവിതത്തിലൊന്നിച്ചപ്പോള് പ്രിയപ്പെട്ടവരെല്ലാം സന്തോഷം പങ്കിട്ടിരുന്നു. ലവ് മാര്യേജാണെന്ന് തോന്നിയേക്കാമെങ്കിലും ഞങ്ങളുടെ വിവാഹം പക്കാ അറേഞ്ച്ഡാണെന്ന് ഇരുവരും പറഞ്ഞിരുന്നു . ഇരുവരും തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട് . മാളു ശരിക്കും സെൻസിറ്റീവ് ആയ ഒരു കുട്ടി ആണെന്ന് തേജസ്. ആ ഒരു സ്വഭാവം മാത്രമാണ് തനിക്ക് കുറച്ചെങ്കിലും ദേഷ്യം തോന്നുന്നതെന്നും തേജസ് കൂട്ടിച്ചേർക്കുന്നു. പ്രേക്ഷകരിൽ നിന്നും കിട്ടിയ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു തേജസും മാളവിക കൃഷ്ണദാസും.
നായികാ നായകനിൽ കണ്ട തേജസേട്ടൻ തന്നെയാണ് ഇപ്പോഴും താൻ കാണുന്ന ആള്. യാതൊരു മാറ്റവും ഇല്ല. ആ സ്വഭാവം തന്നെയാണ് തനിക്ക് ഏറ്റവുമധികം ഇഷ്ടം. എപ്പോഴും ഒരേ സ്വഭാവം. ടെൻഷൻ അടിച്ചിരിക്കുമ്പോൾ തേജസേട്ടൻ പറയുന്ന തമാശകൾ നല്ല റിലാക്സേഷൻ ആണ് തരുന്നതെന്നും മാളവിക പ്രതികരിച്ചു.എന്റെ അമ്മയ്ക്ക് ഞാൻ ഒറ്റ മോളാണ്. അപ്പോൾ എന്നെ വലിയ ഒരാളെ പോലെ, ഒരു ഭാര്യ ആയി ട്രീറ്റ് ചെയ്യാതെ ഒരു സുഹൃത്തിനെപോലെ, ഒരു കുട്ടിയെ പോലെ ഒക്കെയാണ് തേജസേട്ടൻ ട്രീറ്റ് ചെയ്യുന്നത്. ഇഷ്ടം ഇല്ലാത്ത കുറെ കാര്യങ്ങൾ എനിക്ക് പറയാനുണ്ട്.
ബാത്റൂമിൽ ഒരു മണിക്കൂർ ആണ് ഇരിക്കുന്നത്. ബാക്കി എല്ലാം ഇഷ്ടമാണ്. എന്ത് ഭക്ഷണം ഉണ്ടാക്കി കൊടുത്താലും അവൻ അത് കഴിക്കും എന്നാണ് മരുമകനെ കുറിച്ച് മാളുവിന്റെ അമ്മയ്ക്ക് പറയാനുള്ളത്.ചുറുചുറുക്കോടെ കാര്യങ്ങൾ എല്ലാം മാളവിക ചെയ്യും അതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നാണ് തേജസിന്റെ അമ്മയ്ക്ക് പറയാനുള്ളത്. പെൺപിള്ളേർക്ക് വേണ്ടുന്ന ചൊടിയും ഉത്സാഹവും ഉള്ള കുട്ടിയാണെന്നും അവർ പ്രതികരിച്ചു.
വിവാഹം കഴിക്കേണ്ട ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിങ്ങൾക്ക് ഇഷ്ടമല്ലാതെ നിങ്ങൾ വിവാഹം കഴിക്കേണ്ടതില്ല എന്ന നിലപാടാണ് മാളവികയും തേജസും പങ്കുവച്ചത്. രണ്ടുകുടുംബത്തേയും, രണ്ടു വ്യക്തികളെയും വേദനിപ്പിക്കാൻ ആണെങ്കിൽ നിങ്ങൾ ഒരിക്കലും വിവാഹം കഴിക്കരുത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...