Connect with us

നിര്‍ഭയരായ രണ്ട് സ്‍ത്രീകള്‍; ഭാവനയ്ക്ക് ഒപ്പം ബിഗ് ബോസ്സ് താരം ലച്ചു

Social Media

നിര്‍ഭയരായ രണ്ട് സ്‍ത്രീകള്‍; ഭാവനയ്ക്ക് ഒപ്പം ബിഗ് ബോസ്സ് താരം ലച്ചു

നിര്‍ഭയരായ രണ്ട് സ്‍ത്രീകള്‍; ഭാവനയ്ക്ക് ഒപ്പം ബിഗ് ബോസ്സ് താരം ലച്ചു

നടി ഭാവനയ് ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ബിഗ് ബോസ്സ് താരം ലച്ചു. നടികര്‍ തിലകമെന്ന ചിത്രത്തിന്റെ സെറ്റിലെ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. നിര്‍ഭയരായ രണ്ട് സ്‍ത്രീകള്‍ എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ. എളിമയും സ്‍നേഹവുമുള്ള വ്യക്തിയാണ് ഭാവനയെന്നും ഫോട്ടോയ്‍ക്ക് ഒപ്പം എഴുതിയിരിക്കുന്നു. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്.

ബിഗ് ബോസ്സിൽ മത്സരാർത്ഥിയായ എത്തിയ ലച്ചു ആരോഗ്യ കാരണങ്ങളാല്‍ ഷോയില്‍ നിന്ന് പിൻമാറിയിരുന്നു.. ജീവിത പങ്കാളിയായ ശിവാജി സെന്നിനെയും താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്തിടെ തങ്ങള്‍ പിരിയുകയാണെന്ന് താരവും ശിവാജിയും വ്യക്തമാക്കിയിരുന്നു. ചെറിയൊരു കുറിപ്പ് ശിവാജി പങ്കുവെച്ചിരുന്നു.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട് എന്നായിരുന്നു ശിവാജി കുറിപ്പില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്‍ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാ​ഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി- അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു. പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍‌ വേര്‍പിരിഞ്ഞിരിക്കുന്നു. അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തില്‍ ഞങ്ങള്‍ക്ക് പങ്കുവെക്കേണ്ടിവന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്‍റെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു. അതിനാല്‍ത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാം​ഗങ്ങളുടെയും എല്ലാവിധ സ്‍നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം എന്നും ശിവാജി കുറിപ്പില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top