
Malayalam
അച്ഛനെ മറക്കാൻ മകൾക്ക് ആകുമോ? കളിയാക്കിയവർക്ക് ചുട്ട മറുപടി; ഹേറ്റേഴ്സ് ഓടിയൊളിച്ചു
അച്ഛനെ മറക്കാൻ മകൾക്ക് ആകുമോ? കളിയാക്കിയവർക്ക് ചുട്ട മറുപടി; ഹേറ്റേഴ്സ് ഓടിയൊളിച്ചു

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് മൂന്ന് വർഷത്തിന് ശേഷം ഒരു ദിലീപ് സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥൻ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്
വിവാദങ്ങൾ ചൂടുപിടിച്ചപ്പോഴും ഒറ്റപ്പെട്ടപ്പോഴും ദിലീപിന് താങ്ങായത് ഫാൻസ് മാത്രമാണ്. അന്നും ഇന്നും ദിലീപിന് വേണ്ടി സംസാരിക്കുന്നതും അവർ തന്നെയാണ്.
ആരൊക്കെ കുറ്റപ്പെടുത്തിയാലും തങ്ങൾക്ക് ഒഴിവാക്കാൻ പറ്റില്ലെന്നും അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് കൂടെ കൂടിയവരാണ് തങ്ങളെന്നുമാണ് ഫാൻസ് പറയാറുള്ളത്. നായകനായിരിക്കെ കോമഡി കൈകാര്യം ചെയ്യുക എന്നത് ശ്രമകരമായ ഒരു ജോലിയാണ്. അത് അനായാസം ചെയ്യാൻ അന്നും ഇന്നും ദിലീപിന് സാധിക്കുന്നുണ്ട്.
കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡായ താരം വോയ്സ് ഓഫ് സത്യനാഥന്റെ പ്രമോഷനും ഷൂട്ടും മറ്റ് പരിപാടികളുമായി കുറച്ചുനാളായി കേരളത്തിലുണ്ട്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചെന്നൈയിലാണ്. ഭാര്യയും മക്കളും ചെന്നൈയിൽ വെച്ചാണ് സിനിമ കണ്ടതെന്നും മൂന്ന് പേർക്കും വളരെ നന്നായി ഇഷ്ടപ്പെട്ടുവെന്ന് വിളിച്ച് അറിയിച്ചുവെന്നും ദിലീപ് പറഞ്ഞിരുന്നു.
പൊതുവെ അച്ഛന്റെ വിജയം ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യുന്നൊരാൾ മീനാക്ഷിയാണ്. അച്ഛൻ മോളാണ് താരം. എന്നാൽ വോയ്സ് ഓഫ് സത്യനാഥന്റെ റിലീസിന് ശേഷം സ്റ്റോറിയോ പോസ്റ്റോ മീനാക്ഷിയുടെ ഭാഗത്ത് നിന്ന് കണ്ടില്ല. ഇതോടെ ഹേറ്റേഴ്സിന്റെ കമന്റുകൾ കൊണ്ട് ദിലീപ് ഫാൻസ് പേജുകൾ നിറഞ്ഞു. പ്രിയപ്പെട്ട മകൾ അമ്മയ്ക്കൊപ്പം പോയോ എന്നതടക്കമുള്ള കമന്റുകളായിരുന്നു പ്രത്യക്ഷപ്പെട്ടത്. അച്ഛന്റെ സിനിമ കണ്ടില്ലേ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ, അച്ഛനെ മോൾ മറന്നോ, അമ്മയ്‌ക്കൊപ്പം പോയോ, തുടങ്ങി ഒട്ടനവധി ചർച്ചകൾ ആയിരുന്നു സത്യനാഥൻ ഇറങ്ങിയപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ.
പിന്നാലെയാണ് ദിലീപ് ഒരു അഭിമുഖത്തിൽ കുടുംബം സിനിമ കണ്ടുവെന്ന് വെളിപ്പെടുത്തിയത്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചെന്നെെയിൽ വെച്ചാണ് സത്യനാഥൻ കാണുന്നത്. മൂന്ന് പേർക്കും ഇഷ്ടപ്പെട്ടു. ‘രണ്ടാളും.. അല്ല മൂന്നുപേരും വിളിച്ചു. മാമാട്ടി തിയേറ്ററിൽ ഇരുന്ന് ഭയങ്കര ചിരി ആയിരുന്നുവെന്ന് കാവ്യ പറഞ്ഞു. ഇവൾ ആവശ്യമില്ലാത്തിടത്തും ഉള്ളിടത്തുമെല്ലാം ചിരിക്കുന്നു എന്ന് പറഞ്ഞ് അവളെ കാവ്യ കളിയാക്കുകയും ചെയ്തു. മീനൂട്ടിയും എന്നെ വിളിച്ചു. വളരെ നന്നയിട്ടുണ്ട് അച്ഛാ എന്ന് അവൾ പറഞ്ഞു. തന്റെ സുഹൃത്തുക്കൾക്കും ഏറെ ഇഷ്ടപ്പെട്ടെന്നും അവൾ പറഞ്ഞുവെന്നുമാണ്’, ദിലീപ് വെളിപ്പെടുത്തിയത്.
പ്രിയതാരത്തിന്റെ വാക്കുകൾ വൈറലായതോടെയാണ് ദിലീപ് ഫാൻസിന് ആശ്വാസമായത്. അതുവരെ പരിഹാസ കമന്റുകൾ കുറിച്ചവർക്ക് കൃത്യമായ മറുപടിയും ഫാൻസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. അച്ഛനെ മറക്കാൻ മകൾക്ക് ആകുമോ എന്നാണ് ഹേറ്റേഴ്സിനോട് ആരാധകർ മറുചോദ്യം പോലെ കുറിച്ചത്.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...