Connect with us

പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ മഹനീയമായി തോന്നുന്നു, ഈ അനുഭവത്തില്‍ സന്തോഷം തോന്നുന്നു; അമൃതയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു

Malayalam

പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ മഹനീയമായി തോന്നുന്നു, ഈ അനുഭവത്തില്‍ സന്തോഷം തോന്നുന്നു; അമൃതയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു

പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ മഹനീയമായി തോന്നുന്നു, ഈ അനുഭവത്തില്‍ സന്തോഷം തോന്നുന്നു; അമൃതയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു

ഗായിക അമൃത സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രം വൈറലാവുന്നു. തെലുങ്ക് താരം നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്.

ആദിശക്തി തിയേറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തില്‍ വര്‍ക്ക്‌ഷോപ്പിലാണ് അമൃത ഇപ്പോള്‍. ഇവിടെ നിന്നുള്ള നിരവധി ചിത്രങ്ങള്‍ അമൃത പങ്കുവച്ചിട്ടുണ്ട്. നാഗചൈതന്യയ്‌ക്കൊപ്പം വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത അനുഭവവും അമൃത പങ്കുവച്ചിട്ടുണ്ട്.

ആദിശക്തിയില്‍ നാഗചൈതന്യക്കൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ മഹനീയമായി തോന്നുന്നു. ഈ അനുഭവത്തില്‍ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ വിജയത്തിനും സന്തോഷത്തിനും ആശംസകള്‍ അറിയിക്കുന്നു എന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള അമൃത ഇനി അഭിനയിക്കാനും ഒരുങ്ങുകയാണ്.

മനസിനും ശരീരത്തിനും ഊർജം പകരുന്നതാണ് തിയറ്റർ വർക്ക് ഷോപ്പുകൾ. കേരളത്തിൽ ഇതിന് വലിയ പ്രചാരണമുണ്ട്. മുൻപ് ജയറാമിന്റെ മകൾ ഇത്തരത്തിൽ വർക്ക്ഷോപ്പിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അമൃത ഫോട്ടോകൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. പിന്നണി ​ഗായികയായത് എന്നതുകൊണ്ട് തന്നെ അഭിനയത്തിലും അമൃതയ്ക്ക് ശോഭിക്കാൻ കഴിയും എന്നാണ് ചിലർ പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top