
Social Media
നൂറിന്റെയും ഫാഹിമിന്റെയും വിവാഹവേദിയിൽ തകർപ്പൻ ഡാൻസുമായി അഹാനയും കൂട്ടരും
നൂറിന്റെയും ഫാഹിമിന്റെയും വിവാഹവേദിയിൽ തകർപ്പൻ ഡാൻസുമായി അഹാനയും കൂട്ടരും

അഹാനയുടെ അടുത്ത സുഹൃത്തുക്കളാണ് അഭിനേതാക്കളായ നൂറിൻ ഷെറീഫ്, ഫാഹിം സഫർ എന്നിവർ. തിങ്കളാഴ്ചയായിരുന്നു നൂറിനും ഫാഹിമും തമ്മിലുള്ള വിവാഹം നടന്നത്.
പ്രിയ കൂട്ടുകാരുടെ വിവാഹ റിസപ്ഷന് ചുവടുവയ്ക്കുന്ന അഹാനയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. കൂട്ടുകാരായ റിയ, അമിത് മോഹൻ എന്നിവരും അഹാനയ്ക്ക് ഒപ്പമുണ്ട്. തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്മദരാസ എന്ന ഗാനത്തിന് ഒപ്പമാണ് മൂവരും ചുവടുവയ്ക്കുന്നത്.
നടി നൂറിൻ ഷെരീഫിനും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറിനും ഏറെ നാളത്തെ പ്രണയസാക്ഷാത്കാരം കൂടിയാണ് വിവാഹം. അഹാനയെ കൂടാതെ രജിഷ വിജയൻ, പ്രിയ വാര്യർ, നിരഞ്ജന അനൂപ് എന്നിവരും വിവാഹത്തിനായി എത്തിച്ചേർന്നിരുന്നു.
ഒമർ ലുലു സംവിധാനം ചെയ്ത 2017ൽ പുറത്തിറങ്ങിയ ‘ചങ്ക്സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ അരങ്ങേറ്റം. ചിത്രത്തിൽ ബാലു വർഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ അവതരിപ്പിച്ചത്. പിന്നീട് ഒമർ ലുലു തന്നെ സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിൽ ഗാദാ ജോൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രമാണ് നൂറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ധമാക്ക, വിധി എന്നിവയാണ് നൂറിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.
മലയാളസിനിമയിൽ തിരക്കഥാകൃത്തും അഭിനേതാവുമായി ശ്രദ്ധ നേടുകയാണ് ഫാഹിം സഫർ. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹിമിന്റെതായിരുന്നു. പതിനെട്ടാം പടി, ജൂണ്‍, ത്രിശങ്കു തുടങ്ങിയ ചിത്രങ്ങളിലും ഫാഹിം അഭിനയിച്ചിട്ടുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...