Social Media
ലണ്ടനിൽ പെട്രോൾ പമ്പിൽ നിന്നും സ്വയം പെട്രോൾ അടിച്ച് മനോജ് കെ ജയൻ, ഒരു ജോലിയും നിസ്സാരമല്ലെന്ന് നടൻ
ലണ്ടനിൽ പെട്രോൾ പമ്പിൽ നിന്നും സ്വയം പെട്രോൾ അടിച്ച് മനോജ് കെ ജയൻ, ഒരു ജോലിയും നിസ്സാരമല്ലെന്ന് നടൻ
മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത നടനാണ് മനോജ് കെ ജയൻ. വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് സിനിമ പ്രേമികളെ അതിശയിപ്പിച്ച താരമായ അദ്ദേഹം മുപ്പത്തിനാല് വർഷങ്ങളിലധികമായി സിനിമ ഇൻഡസ്ട്രിയിൽ സജീവമാണ്. കുട്ടന്‍ തമ്പുരാനായി മലയാള സിനിമയില്‍ എത്തിയതാണ് മനോജ് കെ ജയന്‍. അഭിനയത്തിന് പുറമെ സംഗീതത്തിലും അദ്ദേഹം പ്രഗത്ഭനാണ്. അച്ഛനില്‍ നിന്നും പാരമ്പര്യമായി കിട്ടിയ സംഗീതത്തിനപ്പുറം ശസ്ത്രീയമായി അദ്ദേഹം പാട്ടു പഠിച്ചിട്ടില്ല.
ഇപ്പോഴിതാ അദ്ദേഹം പങ്കിട്ട ഒരു ഇൻസ്റ്റ റീൽ വീഡിയോ ആണ് സമൂഹമാധ്യങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.ഭാര്യ ആശക്കും, മകൾ കുഞ്ഞാറ്റ, മകൻ അമൃത്- എന്നിവർക്കൊപ്പം ലണ്ടനിലാണ് ഇപ്പോൾ മനോജ് കെ ജയൻ. മകൻ അവിടെയാണ് പഠിക്കുന്നതെന്നു മുൻപൊരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെയാണ് കുഞ്ഞാറ്റയേയും കൂട്ടി മനോജ് അവിടെ എത്തിയത്. ലണ്ടനിൽ നിന്നുള്ള വിശേഷങ്ങൾ അദ്ദേഹം ഇൻസ്റ്റ റീൽസിലൂടെയൊക്കെ പങ്കിടാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വീഡിയോ മൂന്നുമില്യണിലധികം കാഴ്ചക്കാരെയാണ് നേടി കൊടുത്തിരിക്കുന്നത്. ലണ്ടനിൽ ഒരു പെട്രോൾ പമ്പിൽ നിന്നും സ്വയം പെട്രോൾ അടിക്കുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റയിലൂടെ ഷെയർ ചെയ്തിരുന്നു. ലണ്ടനിൽ ഒക്കെ വന്നാൽ സ്വയം ഇതൊക്കെ ചെയ്യണം എന്നും അദ്ദേഹ പറഞ്ഞിരുന്നു. അച്ഛൻ പെട്രോൾ അടിക്കുന്നതിന്റെ തൊട്ട് പുറകിൽ നിന്നും മകൻ കുറുമ്പ് കാണിക്കുന്നതും കാണാൻ കഴിയും.
24 മണിക്കൂറിനുള്ളിൽ ഈ വീഡിയോ മൂന്നു മില്യണിലധികം ആളുകൾ കണ്ടു. ( എന്റെ ഈ വീഡിയോ കേരളത്തിലെ പമ്പുകളിൽ പെട്രോളടിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരൻമാർക് സ്നേഹപൂർവ്വം സമർപ്പിക്കുന്നു) എന്നും അദ്ദേഹം കുറിച്ചു. ഒരു ജോലിയും നിസ്സാരമല്ല എന്നും അദ്ദേഹം പറയുകയുണ്ടായി. നടി ഉർവശി ആയിരുന്നു ഇദ്ദേഹത്തിൻറെ ആദ്യത്തെ ഭാര്യ. ട്ടുവർഷം മാത്രമായിരുന്നു ഇവരുടെ വിവാഹ ബന്ധം നീണ്ടുനിന്നത്. 2008 ൽ ഇവർ വേർപിരിഞ്ഞു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ ഉണ്ട്. തേജാലക്ഷ്മി എന്നാണ് മകളുടെ പേര്. പിന്നീട് 2011 ൽ മനോജ് കെ ജയൻ മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു. ആശയെ ആയിരുന്നു വിവാഹം ചെയ്തത്. ഇരുവർക്കും ഈ ബന്ധത്തിൽ ഒരു മകൻ കൂടിയുണ്ട്. അമൃത് എന്നാണ് മകൻറെ പേര്. 2012 വർഷത്തിലാണ് മകൻ ജനിക്കുന്നത്.
‘ഹിഗ്വിറ്റ’ എന്ന ചിത്രമാണ് മനോജിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഹേമന്ത് ജി നായർ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചു. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഹിഗ്വിറ്റയില്‍ സുരാജ് വെഞ്ഞാറമൂടിനും ധ്യാൻ ശ്രീനിവാസനും മനോജ് കെ ജയനും ഒപ്പം വേഷമിട്ടു.
മനോജ് കെ ജയൻ വേഷമിട്ട ചിത്രങ്ങളില്‍ ‘ജയിലര്‍’ ആണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തില്‍ നായകൻ. സക്കീര്‍ മഠത്തിലാണ് ചിത്രത്തിന്റെ സംവിധാനം. മനോജ് കെ ജയന്റെ കഥാപാത്രം ചിത്രത്തില്‍ എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ധ്യാൻ ശ്രീനിവാസന്റേത് പിരീഡ് ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തുന്നത്. മഹാദേവൻ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജയിലറുടെ വേഷത്തിലായിരിക്കും ധ്യാൻ ശ്രീനിവാസൻ.