” അപകടം നടന്ന ഉടനെ ഒരു ഓണ്‍ലൈന്‍ മാധ്യമം വേഗത്തില്‍ പറന്നെത്തി” – മനപൂർവം അപകടത്തിൽ പെടുത്തിയതായി സംശയമുണ്ട് – ആരോപണവുമായി ഹനാൻ രംഗത്ത്
കോളേജ് യൂണിഫോമിൽ മീൻ വിറ്റ് താരമായതാണ് ഹനാൻ . ഒട്ടേറെ വിവാദങ്ങളും അഭ്യൂഹങ്ങളും നിറഞ്ഞ വാർത്തകളിലൂടെ വളരെ പെട്ടെന്നാണ് ഹനാൻ പ്രശസ്തയായത് . ഇപ്പോൾ അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഹനാൻ , തനിക്കുണ്ടായത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് ആരോപിച്ച് രംഗത്ത് എത്തി.
തന്നെ മനപ്പൂര്‍വ്വം അപകടത്തില്‍ പെടുത്തിയതായി സംശയമുണ്ടെന്ന് ഹനാന് പറഞ്ഞു. ഹനാന് മീന്‍ വില്പന നടത്തുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാതൃഭൂമിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപകടം നടന്ന ഉടനെ ഒരു ഓണ്‍ലൈന്‍ മാധ്യമം വേഗത്തില്‍ പറന്നെത്തിയതും സംശയം ഉണര്‍ത്തുന്നതായി ഹനാന് പറഞ്ഞു. രാവിലെ 6 മണിയോടെ അപകടം നടന്നപ്പോള്‍ തന്നെ ഇവരെ ആരാണ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയതെന്ന് അറിയില്ലെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ഹനാന് വ്യക്താക്കി.
വിവാദമായ ലൈവ് വീഡിയോ തന്റെയോ ആശുപത്രി അധികൃതരുടേയോ അനുവാദം ഇല്ലാതെയാണ് ഫെയ്സ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തതെന്നും ഹനാന് പറഞ്ഞു. കാറോടിച്ചിരുന്ന ഡ്രൈവറുടെ പെരുമാറ്റത്തിലും സംശയമുണ്ട്. ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. പലപ്പോഴും സംഭവങ്ങള്‍ മാറ്റിപ്പറയുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ മറ്റുളളവരും സംശയും ഉന്നയിക്കുന്നുണ്ടെന്നും ഹനാന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിങ്കളാഴ്ച്ച വടകരയിൽ നിന്നും എറണാകുളത്തേക്കുളള യാത്രക്കിടെ കൊടുങ്ങല്ലൂരിൽ കാറപകടത്തിൽ പെട്ടാണ് ഹനാൻ ഹമീദിന് സാരമായ പരുക്ക് പറ്റിയത്. നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് ഹനാന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...