പാരീസില്‍ വെച്ച് അപ്രതീക്ഷിത കൂടിക്കാഴ്ച ; സന്തോഷം പങ്കുവച്ച് താരങ്ങൾ

അപ്രതീക്ഷിതമായി സംഭവിച്ച കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെച്ച് മലയാളി താരങ്ങള്‍. മഞ്ജു വാര്യരും ചാക്കോച്ചനും രമേശ് പിഷാരടിയും മോഹന്‍ലാലിനെ കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രം മൂവരും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ആനന്ദ് ടിവി ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനായി വേദിയായി യുകെയിലെ മാഞ്ചെസ്റ്ററില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് എത്തിയതാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും രമേശ് പിഷാരടിയും. അവാര്‍ഡ് നിശയ്ക്ക് ശേഷവും അവിടം സന്ദര്‍ശിച്ച മൂവരും അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയ മോഹന്‍ലാല്‍ വിംബിള്‍ഡണ്‍ വനിതാ സെമിഫൈനല്‍ മത്സരം കാണാന്‍ പോയിരുന്നു. കൂടാതെ അദ്ദേഹം നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ ചിത്രീകരണം ആരംഭിക്കുന്നതും ലണ്ടനില്‍ വച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പദ്മിനി ആണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. സെന്ന ഹെഡ്ഗെ സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍. കുഞ്ഞിരാമായണം ഒരുക്കിയ ദീപു പ്രദീപ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അതേസമയം മോഹന്‍ലാലിന്റേതായി നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് പുറത്തെത്താനുള്ളത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...