
News
മൂന്ന് വർഷത്തിനുശേഷം വീണ്ടും; വീണ നായർക്ക് ആ രോഗം; അസുഖം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ
മൂന്ന് വർഷത്തിനുശേഷം വീണ്ടും; വീണ നായർക്ക് ആ രോഗം; അസുഖം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ
Published on

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ഇടം നേടിയ താരമാണ് നടി വീണാനായർ. തട്ടീം മുട്ടീം സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. ബിഗ് ബോസ് മലയാളം സീസണ് 2വിലെ മത്സരാര്‍ത്ഥിയായും വീണ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. മകന് അമ്പാടിയ്ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വീണ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
മുൻപൊരിക്കൽ തന്റെ രോഗാവസ്ഥയെ കുറിച്ച് വീണ തുറന്നു പറഞ്ഞതും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയുണ്ടായി.. ഇപ്പോഴിതാ മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും താൻ രോഗത്തിന്റെ പിടിയിലായിരിക്കുകയാണ് അറിയിച്ചിരിക്കുകയാണ് വീണ നായർ. സോഷ്യൽ മീഡിയയിൽ ആശുപത്രി കിടക്കയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് വീണ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘മൂന്ന് വർഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാൾജിയ സ്ഥിരീകരിച്ചു’ എന്ന് വീണ കുറിച്ചു.
ഇന്നലെ രാത്രിയാണ് വീണ ഇക്കാര്യം പങ്കുവച്ചത്. പോസ്റ്റ് ഇതിനകം വൈറലായി മാറിയിട്ടുണ്ട്. വളരെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വീണയെ ബാധിച്ചിരിക്കുന്ന ഫൈബ്രോമയാള്‍ജിയ അഥവ പേശിവാതം. സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായും കാണപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദന, ക്ഷീണം, ഉറങ്ങാൻ കഴിയാതാവുക, മാനസികനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
ഫൈബ്രോമയാൾജിയയുടെ കൃത്യമായ കാരണം ഇപ്പോഴും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും ചില മെഡിക്കൽ അവസ്ഥകൾ, സമ്മർദ്ദം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ രോഗസാധ്യതയെ വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഫൈബ്രോമയാള്‍ജിയ പെട്ടെന്ന് കണ്ടെത്താനും പാടായിരിക്കും എന്നാണ് വിവരം. എന്തുതന്നെ ആയാലും തങ്ങളുടെ പ്രിയ താരത്തെ ബാധിച്ചിരിക്കുന്ന അസുഖം വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
ഭർത്താവ് ആർജെ അമനുമായുള്ള വേർപിരിയലൊക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...