
Actress
എന്നും ഒന്നിച്ച് നിൽക്കുന്നവരാണ് സുഹൃത്തുക്കൾ, ഒരുമിച്ച് പഠിക്കുന്നവരും; വീഡിയോയുമായി നായികമാർ
എന്നും ഒന്നിച്ച് നിൽക്കുന്നവരാണ് സുഹൃത്തുക്കൾ, ഒരുമിച്ച് പഠിക്കുന്നവരും; വീഡിയോയുമായി നായികമാർ
Published on

തന്റെ ഉറ്റ സുഹൃത്തുക്കളും നടിമാരുമായ സുഹാസിനിയ്ക്കും പൂർണിമയ്ക്കുമൊപ്പമുളള വീഡിയോ പങ്കു വെച്ച് നടി ഖുശ്ബു.
മൂന്ന് പേരും ഒന്നിച്ച് പുതിയ പാഠങ്ങൾ പഠിക്കുകയാണ്. എപ്പോക്സി റെസിൻ എന്ന ഹാഷ്ടാഗോടെയാണ് വീഡിയോയും ചിത്രങ്ങളും ഷെയർ ചെയ്തിരിക്കുന്നത്. പെയിന്റിങ്ങിന്റെ വളരെ വ്യത്യസ്തമായ രൂപമാണ് എപ്പോക്സി റെസിൻ കല. മരത്തിലോ മറ്റു കാഠിന്യമേറിയ പ്രതലത്തിലോ പെയിന്റ് ചെയ്ത് അതിനു മുകളിൽ റെസിൻ ഒഴിച്ച് കാലാതീതമായി സൂക്ഷിക്കാൻ കഴിയും. വളരെ ആധുനികമായ ഒരു ഗിഫ്റ്റിങ്ങ് രീതിയായി ഇത് മാറി കഴിഞ്ഞു. എന്നും ഒന്നിച്ച് നിൽക്കുന്നവരാണ് സുഹൃത്തുക്കൾ. ഒരുമിച്ച് പഠിക്കുന്നവരും,’ എന്നാണ് ചിത്രം പങ്കുവച്ച് ഖുശ്ബു കുറിച്ചത്.
വളരെ ക്ഷമയോടെ ആർട്ട് വർക്കുകൾ ചെയ്യുന്ന താരങ്ങളെ വീഡിയോയിൽ കാണാം. മൂവരുടെയും സൗഹൃദത്തെ കുറിച്ചുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
കുറച്ച് ദിവസങ്ങൾക്കു മുൻപ് ഖുശ്ബു സമ്മാനിച്ച സാരി അണിഞ്ഞുള്ള ചിത്രം സുഹാസിനി ഷെയർ ചെയ്തിരുന്നു. പോസ്റ്റിനു താഴെയുള്ള ഖുശ്ബുവിന്റെ കമന്റും ശ്രദ്ധ നേടി. സംവിധായിക പ്രിയ, സാരി തനിക്ക് തരുമോയെന്ന് സുഹാസിനിയോട് ചോദിച്ചപ്പോൾ ഖുശ്ബു ആണ് മറുപടി നൽകിയത്. അത് ഞാൻ നേരത്തെ പറഞ്ഞ് വച്ചിരിക്കുകയാണെന്നാണ് ഖുശ്ബു കുറിച്ചത്.
ഇടയ്ക്ക് ഒത്തുകൂടാനും യാത്രകൾ സംഘടിപ്പിക്കാനുമൊക്കെ ഈ ചങ്ങാതിമാർ സമയം കണ്ടെത്താറുണ്ട്.
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...