Connect with us

എന്റെ വിറയ്ക്കുന്ന കൈകളിൽ നിന്നും ഈ അംഗീകാരം സന്തോഷത്തോടു കൂടി സ്വീകരിച്ച മമ്മൂക്കയ്ക്കും സുലു ഇത്തയ്ക്കും ഒരുപാടു നന്ദി; മഞ്ജു വാര്യർ

Actress

എന്റെ വിറയ്ക്കുന്ന കൈകളിൽ നിന്നും ഈ അംഗീകാരം സന്തോഷത്തോടു കൂടി സ്വീകരിച്ച മമ്മൂക്കയ്ക്കും സുലു ഇത്തയ്ക്കും ഒരുപാടു നന്ദി; മഞ്ജു വാര്യർ

എന്റെ വിറയ്ക്കുന്ന കൈകളിൽ നിന്നും ഈ അംഗീകാരം സന്തോഷത്തോടു കൂടി സ്വീകരിച്ച മമ്മൂക്കയ്ക്കും സുലു ഇത്തയ്ക്കും ഒരുപാടു നന്ദി; മഞ്ജു വാര്യർ

മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച ആനന്ദ് ഫിലിം അവാർഡ്സിൽ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഇപ്പോൾ താരങ്ങൾ.

അവാർഡ് നിശയിൽ മഞ്ജു വാരിയർ ആയിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. ലളിതം സുന്ദരം, ജാക്ക് ആൻഡ് ജിൽ, മേരി ആവാസ് സുനോ എന്ന ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി തിരഞ്ഞെടുത്തു.

മമ്മൂട്ടിയ്ക്ക് ഒപ്പം ഭാര്യ സുൽഫത്തും മാഞ്ചെസ്റ്ററിൽ എത്തിയിരുന്നു. മമ്മൂട്ടിയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചത് മഞ്ജുവാര്യർ ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും അവാർഡ് നൽകിയതിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് നടി മഞ്ജു വാരിയർ.

‘‘അഭിനയത്തിലെ ഇതിഹാസത്തിനും അദ്ദേഹത്തിന്റെ നെടുംതൂണിനും ഒരു വിജയ ട്രോഫി കൈമാറുമെന്ന് എന്റെ സ്വപ്നങ്ങളിൽ പോലും ചിന്തിച്ചിരുന്നില്ല. എന്റെ വിറയ്ക്കുന്ന കൈകളിൽ നിന്നും ഈ അംഗീകാരം സന്തോഷത്തോടു കൂടി സ്വീകരിച്ച മമ്മൂക്കയ്ക്കും സുലു ഇത്തയ്ക്കും ഒരുപാടു നന്ദി.’’–മഞ്ജു വാരിയർ കുറിച്ചു.

മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ ആയിരുന്നു മികച്ച ചിത്രം. ചിത്രം നിർമ്മിച്ച മമ്മൂട്ടി കമ്പനിക്ക് വേണ്ടി സുൽഫത്ത് ആണ് മഞ്ജുവിൽനിന്നും അവാർഡ് ഏറ്റുവാങ്ങിയത്.

മമ്മൂട്ടി, മഞ്ജു വാര്യർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, അപർണ ബാലമുരളി, സാനിയ ഇയ്യപ്പൻ, സ്വാസിക വിജയൻ, രമേഷ് പിഷാരടി, ലക്ഷ്മിപ്രിയ, ആര്യ, അസീസ് നെടുമങ്ങാട്, ജുവൽ മേരി, വിനീത് ശ്രീനിവാസൻ, കെഎസ് ഹരിശങ്കർ എന്നിവരെല്ലാം ആനന്ദ് ഫിലിം അവാർഡ്സിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ലോക കേരള സഭ അംഗവും ആനന്ദ് ടിവി ചെയർമാനുമായ എസ്. ശ്രീകുമാറാണ് അവാർഡ് നൈറ്റിന് നേതൃത്വം നൽകിയത്.

More in Actress

Trending

Recent

To Top