Connect with us

ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ്, എന്നാല്‍ അത് സ്‌കൂളില്‍ ധരിക്കണമെന്ന് വാശിപിടിക്കരുത്.. കുട്ടികളില്‍ എന്തിനാണ് ഇത്തരത്തില്‍ ജാതിയും, മതവും കലര്‍ത്തുന്നത്; ഖുശ്ബു

News

കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് പ്രശ്‌നം കേരള രാഷ്ട്രീയത്തിലും സിനിമാമേഖലയിലും വലിയ തര്‍ക്കങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവും നടിയുമായി ഖുശ്ബു സുന്ദര്‍.

ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടമാണെന്നും എന്നാല്‍ അത് സ്‌കൂളില്‍ ധരിക്കണമെന്ന് വാശിപിടിക്കരുതെന്നും ഖുശ്ബു സുന്ദര്‍. സ്‌കൂളുകളില്‍ ജാതിയും, മതവും കൊണ്ടു പോകേണ്ട കാര്യമില്ലെന്ന് പറഞ്ഞ ഖുശ്ബു കാവി ഇട്ട് മാത്രമേ തങ്ങള്‍ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത് എന്ന് കൂട്ടിച്ചേര്‍ത്തു.

ബുര്‍ഖ ധരിക്കുന്നത് ഇസ്ലാമിക സ്ത്രീകളുടെ ഇഷ്ടപ്രകാരമാണ്, എന്നാല്‍ അത് സ്‌കൂളില്‍ ധരിക്കണമെന്ന് വാശിപിടിക്കരുത്. അത് സ്‌കൂളിന്റെ വാതില്‍പ്പടി വരെ ധരിക്കാം. എന്നാല്‍ സ്‌കൂളിനുള്ളില്‍ നിങ്ങള്‍ക്ക് ഒരു യൂണിഫോമുണ്ട്, അത് ധരിക്കണം. ഞാനും ഇസ്ലാം സമുദായത്തില്‍പ്പെട്ടതാണ്. പക്ഷെ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോയിട്ടില്ല . സ്‌കൂളിന്റെ ഗേറ്റ് വരെ ഹിജാബ് ധരിച്ചാലും സ്‌കൂളിനുള്ളില്‍ പോകുമ്പോള്‍ യൂണിഫോം തന്നെയാണ് ഞാന്‍ ധരിച്ചിരുന്നത്. മറ്റ് ഇസ്ലാം സമുദായത്തിലെ ഫ്രണ്ട്‌സും അങ്ങനെ തന്നെയായിരുന്നു. എന്റെ മക്കളും യൂണിഫോം ധരിച്ചാണ് സ്‌കൂളില്‍ പോകുന്നത്

കുട്ടികളില്‍ എന്തിനാണ് ഇത്തരത്തില്‍ ജാതിയും, മതവും കലര്‍ത്തുന്നത്. കാവി ഇട്ട് മാത്രമേ തങ്ങള്‍ വരൂവെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഇവിടെ ഹിജാബ് ഇട്ടേ വരൂവെന്ന് പറയുന്നവരാണ് ഉള്ളത്. സ്‌കൂളില്‍ പോകുമ്പോള്‍ യൂണിഫോം ധരിക്കില്ല, ഹിജാബ് മാത്രമേ ധരിക്കൂവെന്ന് നിങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in News

Trending

Recent

To Top