Connect with us

അച്ഛന്റെയും അമ്മയുടെയും വാക്ക് അനുസരിക്കുന്നു ;അഖിലിനോടുള്ള ശത്രുത അവസാനിപ്പിച്ച് ശോഭ

TV Shows

അച്ഛന്റെയും അമ്മയുടെയും വാക്ക് അനുസരിക്കുന്നു ;അഖിലിനോടുള്ള ശത്രുത അവസാനിപ്പിച്ച് ശോഭ

അച്ഛന്റെയും അമ്മയുടെയും വാക്ക് അനുസരിക്കുന്നു ;അഖിലിനോടുള്ള ശത്രുത അവസാനിപ്പിച്ച് ശോഭ

ബിഗ് ബോസ് അഞ്ചാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും കരുത്തുറ്റ മത്സരാർത്ഥി അഖിൽ മാരാർ ആണ്. അതേസമയം അഖിലുമായി എപ്പോഴും കൊമ്പ് കോർക്കുന്ന മത്സരാർത്ഥിയാണ് ശോഭാ വിശ്വനാഥ.ഇവർ തമ്മിലുള്ള ടോം ആന്റ് ജെറി കോമ്പോ പ്രേക്ഷകർക്കും വളരെ ഇഷ്ടമാണ് . ഇതിന് മുമ്പ് നാല് ബി​ഗ് ബോസ് സീസണുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും ഇതുപോലൊരു കോമ്പോ ഉണ്ടായിരുന്നില്ല. അഖിലാണ് നർമ്മ മുഹൂർത്തങ്ങളും കളിചിരികളും ചേർത്ത് ടോം ആന്റ് ജെറി കോമ്പോ മനോഹരമാക്കിയതിൽ പ്രധാനി.

അഖിലിനെ തന്റെ പ്രധാന ശത്രുവായാണ് ശോഭ കാണുന്നത്. ഇരുവരുടെയും ആശയങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് കാരണം. തുടക്കം മുതൽ തന്നെ ശോഭയും അഖിലും തമ്മിലാണ് മത്സരങ്ങൾ നടന്നിട്ടുള്ളത്.ഏത് ​ഗെയിം വന്നാലും അഖിലിനെ പുറത്താക്കണമെന്ന ഒറ്റ ലക്ഷ്യമാണ് ശോഭയ്ക്കുള്ളത്. ടോപ്പ് ഫൈവിൽ കയറി താൻ തന്നെ കപ്പ് ഉയർത്തുമെന്നാണ് അഖിലിനോട് പലപ്പോഴും ശോഭ പറയാറുള്ളത്. മുണ്ടുപൊക്കൽ, തെറിവിളി, ദേഷ്യം എന്നിവ അഖിലിന് ഉള്ളതിനാൽ പ്രേക്ഷകർക്കിടയിൽ വലിയ പ്രീതി പിടിച്ച് പറ്റാൻ അഖിന് കഴിഞ്ഞിട്ടുണ്ടാകില്ലെന്നാണ് ശോഭ കരുതിയത്.

പക്ഷെ ഫാമിലി വീക്ക് കഴിഞ്ഞതോടെ അഖിൽ സഞ്ചരിച്ച വഴിയായിരുന്നു ശരിയെന്നും അദ്ദേഹത്തിന്റെ ​ഗെയിമുകളാണ് പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ളതെന്നും ശോഭയ്ക്ക് മനസിലായി. റിനോഷ് കൂടി പുറത്തായതോടെ ഹൗസിൽ അവശേഷിക്കുന്നവരുടെ എണ്ണം എട്ടായി കുറഞ്ഞു. ഇവരിൽ നിന്നും ഒരാൾ കൂടി നാളെ പുറത്താകും. ​​

ഗ്രാന്റ് ഫിനാലെ അടുത്തതിനാലാണ് കഴിഞ്ഞ ആഴ്ച ഫാമിലി വീക്ക് നടത്തി മത്സരാർത്ഥികളുടെ മാതാപിതാക്കളെ ഹൗസിലേക്ക് കൊണ്ടുവന്നത്. അക്കൂട്ടത്തില്‌ ശോഭയും അമ്മയും അച്ഛനും സുഹൃത്തും ഹൗസിലേക്ക് വരികയും മത്സരാർത്ഥികളുമായി സംസാരിക്കുകയും ചെയ്തിരുന്നു.ശോഭയുടെ മാതാപിതാക്കൾ ഏറെ സന്തോഷത്തോടെ സംസാരിച്ചത് അഖിൽ മാരാരോടാണ്. ഏത് മത്സരാർത്ഥിയെയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോൾ ഒട്ടും സംശയം ഇല്ലാതെ അഖിൽ മാരാരുടെ പേരാണ് ഇരുവരും പറ‍ഞ്ഞത്. അച്ഛന്റെയും അമ്മയുടെയും മറുപടി കേട്ട് ശോഭ വരെ അമ്പരന്നു. ദേഷ്യം കുറയ്ക്കണമെന്നും ഷേക്ക് ഹാൻഡ് നൽകി അഖിൽ മാരാരോട് സ്നേഹത്തിലാകണമെന്നും ശോഭയെ മാതാപിതാക്കളും സുഹൃത്തും ഉപദേശിച്ചിരുന്നു.

അതിന്റെ ഭാ​ഗമായി ഇപ്പോൾ മോഹൻലാലിന്റെ മുന്നിൽ വെച്ച് അഖിലിന് ഷേക്ക് ഹാൻഡ് നൽകി ശോഭ എല്ലാ പ്രശ്നങ്ങളും ദേഷ്യവും അവസാനിപ്പിച്ചു. അച്ഛനും അമ്മയും വന്നപ്പോൾ പറഞ്ഞുവെന്നും അച്ഛൻ അഖിലിന്റെ ഫാനാണെന്നും മോഹൻലാലിനോട് സംസാരിക്കവെ ശോഭ പറഞ്ഞു.ബാ​ഗേജുകൾ ഒന്നും ഇല്ലാതെ പുറത്ത് ഇറങ്ങണമെന്നാണ് ആ​ഗ്രഹമെന്നും അതിന്റെ ഭാ​ഗമായി വിഷമങ്ങൾ കുറച്ച് വരികയാണെന്നും പറഞ്ഞാണ് അഖിലിന് ശോഭ ഷേക്ക് ഹാൻഡ് നൽകിയത്. അഖിലും നിറചിരിയോടെ ഷേക്ക് ഹാൻഡ് സ്വീകരിച്ചു. അഖിലിന്റെ ഭാര്യ ലക്ഷ്മി ഹൗസിൽ വന്നപ്പോഴും ശോഭ ക്ഷമ പറഞ്ഞിരുന്നു.

മനപൂർവം വേദനിപ്പിക്കാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും സാഡിസ്റ്റ് എന്നതടക്കമുള്ള പദപ്രയോ​ഗങ്ങൾ നടത്തിയത് തിരിച്ചെടുക്കുന്നുവെന്നുമാണ് ശോഭ അഖിലിന്റെ ഭാര്യയോട് പറഞ്ഞത്. അഖിലിന്റെ മക്കളെ ഏറ്റവും കൂടുതൽ കൊഞ്ചിച്ച് ലാളിച്ചതും ശോഭ തന്നെയായിരുന്നു. അഖിലിന്റെ കുടുംബം ഹൗസിലേക്ക് വന്നപ്പോൾ വല്ലാത്ത സന്തോഷം തോന്നിയെന്ന് മോഹൻലാലിനോട് ശോഭ പറ‍ഞ്ഞിരുന്നു.

കപ്പ് നേടണമെന്ന ആ​ഗ്രഹത്തോടെ ഫിനാലെ വേദിയിലേക്ക് പോകുമ്പോൾ ധരിക്കാനുള്ള സാരി വരെ കരുതികൊണ്ടാണ് ശോഭ വന്നത്. അത് ഹൗസിൽ വെച്ച് തന്നെ പലപ്പോഴും ശോഭ പറയുകയും ചെയ്തിരുന്നു. ഇനി വരാനിരിക്കുന്ന ഓരോ ദിവസങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. റിനോഷ് കൂടി പുറത്തായതിനാൽ വോട്ടിങിലും കാര്യമായി മാറ്റങ്ങൾ സംഭവിക്കും. മിഡ് വീക്ക് എവിക്ഷനാണ് ഇനി അടുത്തയാഴ്ച സംഭവിക്കുക.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top