Connect with us

കുട്ടികളെല്ലാം തൊപ്പിയുടെ ആരാധകർ ; എന്ത് എംടി, എന്ത് തകഴി; വിമർശനവുമായി സന്തോഷ് കീഴാറ്റൂര്‍

Social Media

കുട്ടികളെല്ലാം തൊപ്പിയുടെ ആരാധകർ ; എന്ത് എംടി, എന്ത് തകഴി; വിമർശനവുമായി സന്തോഷ് കീഴാറ്റൂര്‍

കുട്ടികളെല്ലാം തൊപ്പിയുടെ ആരാധകർ ; എന്ത് എംടി, എന്ത് തകഴി; വിമർശനവുമായി സന്തോഷ് കീഴാറ്റൂര്‍

കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ നിറയുന്നത് തൊപ്പി എന്ന യൂട്യൂബറുടെ വിശേഷങ്ങളാണ്. പോകുന്നിടത്തെല്ലാം അയാൾക്ക് ചുറ്റും കൂടുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോകൾ വൈറലായതോടെയാണ് അതുവരെ ആ പേരു ശ്രദ്ധിക്കാത്തവർ പോലും ആരാണ് തൊപ്പി എന്നു അന്വേഷിച്ചു തുടങ്ങിയത്. നിരവധി പേരാണ് ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കുട്ടികളെ വഴി തെറ്റിക്കുന്നുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ഇപ്പോഴിതാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ പങ്കു വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത് .

കുറിപ്പ് ഇങ്ങനെ

കഴിഞ്ഞ ദിവസം ഞാന്‍ അഭിനയിക്കുന്ന സിനിമയുടെ ഒരു സീന്‍ ചിത്രീകരിച്ചത് പ്രശസ്തമായ സ്‌കൂളിലെ അവിടെ തന്നെ പഠിക്കുന്ന പ്ലസ് ടു സന്‍സ് കുട്ടികളെ വെച്ചു കൊണ്ടാണ്, ചിത്രീകരണത്തിന്റെ ഇടവേളയില്‍ കുട്ടികളോട് ഞാന്‍ ചോദിച്ചു, ആരൊക്കെ തൊപ്പിയുടെ
ആരാധകരാണ്.

കൈ പൊക്കാന്‍ പറഞ്ഞു 60ല്‍ 58 കുട്ടികളും കൈപൊക്കി ആര്‍ജിച്ച അഭിമാനത്തോടെ, ഇന്നലെ വായനാ ദിനം ഉദ്ഘാടന പ്രസംഗത്തിനിടയില്‍ തൊപ്പിയുടെ ആരാധകര്‍ കൈപൊക്കാന്‍ പറഞ്ഞു, ഏകദേശം 1000 പെണ്‍കുട്ടികളും കൈ പൊക്കി, വര്‍ദ്ധിത ഉല്‍സാഹത്തോടെ.


തൊപ്പിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ, തൊപ്പിയെ സ്വീകരിക്കാന്‍ പൂമാലയും എടുത്ത് കേരളത്തിലെ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ തയ്യാറായി കഴിഞ്ഞു. കുട്ടികള്‍ക്ക് (എല്ലാവരും അല്ല ആരാധകവൃന്ദങ്ങള്‍) എന്ത് എംടി, തകഴി, ഒവി വിജയന്‍, മാര്‍ക്കസ്സ്, ഷേക്‌സ്പിയര്‍

More in Social Media

Trending

Recent

To Top