Malayalam
‘ആദ്യമൊന്നും നിഹാദിനെ ഇഷ്ടമില്ലായിരുന്നു, ഞങ്ങളുടെ ഇഷ്ടം വീട്ടുകാര്‍ സമ്മതിക്കും എന്നാണ് പ്രതീക്ഷ; കാമുകിയെ പരിചയപ്പെടുത്തി തൊപ്പി
‘ആദ്യമൊന്നും നിഹാദിനെ ഇഷ്ടമില്ലായിരുന്നു, ഞങ്ങളുടെ ഇഷ്ടം വീട്ടുകാര്‍ സമ്മതിക്കും എന്നാണ് പ്രതീക്ഷ; കാമുകിയെ പരിചയപ്പെടുത്തി തൊപ്പി
നിരവധി ഫോളോവേഴ്‌സുള്ള, വിവാദ യൂട്യൂബ് താരമാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് അ ശ്ലീല ഭാഷകളിലൂടെ മോശം കണ്ടന്റുകള്‍ നല്‍കുന്നുവെന്ന പരാതി തൊപ്പിയ്‌ക്കെതിരെ ഉയര്‍ന്ന് വന്നിരുന്നു. പിന്നാലെ നിയമനടപടിയും നേരിട്ടിരുന്നു. ഇപ്പോഴിതാ, തന്റെ പ്രണയം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തൊപ്പി.
ഫസി ആണ് തന്റെ കാമുകി എന്ന് തൊപ്പി പറഞ്ഞിരുന്നു. തന്റെ പ്രണയം എങ്ങനെ തുടങ്ങിയെന്ന് പറയുകയാണ് തൊപ്പി ഇപ്പോള്‍. ‘കളമശ്ശേരിയില്‍ വച്ച് എന്റെ വണ്ടി ഇവളുടെ വണ്ടിയുമായി കൂട്ടിയിടിച്ചു. നല്ല ഇടി ആയിരുന്നു. പക്ഷേ ആര്‍ക്കും ഒന്നും പറ്റിയില്ല. അന്ന് രാത്രി സംസാരിച്ചു’ എന്നാണ് നിഹാദ് പറയുന്നത്.
വണ്ടി ഇടിച്ചപ്പോള്‍ വന്‍ ദേഷ്യമായിരുന്നു എന്നാണ് ഫസി പറയുന്നത്. ‘നിഹാദ് ആണ് വണ്ടിയില്‍ ഉണ്ടായിരുന്നതെന്ന് അറിഞ്ഞിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ പുള്ളിയെ അറിയാമായിരുന്നു. വണ്ടി പണി ചെയ്ത് കൊടുക്കണമായിരുന്നു. ഇവരുടെ വണ്ടിയുടെ ബാക്കും ഞങ്ങടെ വണ്ടീടെ ഫ്രണ്ടും മൊത്തം പോയി.’
‘പൊലീസ് സ്‌റ്റേഷനിലും പോയി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ദിവസം എടുത്തു ഇതൊന്ന് ശരിയാക്കി എടുക്കാന്‍. എനിക്ക് ആദ്യമൊന്നും നിഹാദിനെ ഇഷ്ടമില്ലായിരുന്നു. ഫുള്‍ ഒച്ചപ്പാടും ബഹളവും എന്തൊന്നാണ് ഈ കാണിച്ചു കൂട്ടുന്നത് എന്നൊക്കെ തോന്നിയിട്ടുണ്ട്’ എന്നാണ് ഫസി പറയുന്നത്.
പ്രണയത്തെ കുറിച്ച് വീട്ടില്‍ അറിയാമെന്നും ഇരുവരും പറയുന്നുണ്ട്. ‘വീട്ടില്‍ റിലേഷന്‍ ആണെന്ന് അറിഞ്ഞു. ഇവന്‍ വീട്ടുകാരോട് സംസാരിച്ചതാണ്. വാപ്പ പറഞ്ഞു ഫസി മോളെ പെട്ടിയൊക്കെ എടുത്ത് വച്ചിട്ടുണ്ട് പോക്കോ എന്നാണ് പറഞ്ഞത്. പൊതുവില്‍ പുള്ളിയെ കുറിച്ചൊരു ഇമേജില്ലെ അതിന്റെ പ്രശ്‌നം ഉണ്ട്. ഞങ്ങളുടെ ഇഷ്ടം വീട്ടുകാര്‍ സമ്മതിക്കും എന്നാണ് പ്രതീക്ഷ’ എന്നാണ് തൊപ്പിയും ഫസിയും ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
അടുത്തിടെ തൊപ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളത്തെ ഫ്‌ലാറ്റില്‍നിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. മുറിയുടെ വാതില്‍ തകര്‍ത്താണ് പൊലീസ് ‘തൊപ്പി’യെ പിടികൂടിയത്. പൊലീസ് ഫ്‌ലാറ്റിനു പുറത്തെത്തി വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും തൊപ്പി തയാറായില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാതില്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ‘തൊപ്പി’ സമൂഹമാധ്യമങ്ങളില്‍ തത്സമയം പങ്കുവെച്ചിരുന്നു.
സ്‌റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്‌റ്റെന്നും തൊപ്പി ആരോപിച്ചു. കട ഉദ്ഘാടന വേദിയില്‍ അ ശ്ലീല പദപ്രയോഗങ്ങള്‍നടത്തിയതിനു തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ച വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.
കോഴിക്കോട് റോഡില്‍ നവീകരണം പൂര്‍ത്തിയാക്കിയ കടയുടെ ഉദ്ഘാടനത്തിനാണ് ഇയാള്‍ എത്തിയത്. കടയുടമയ്‌ക്കെതിരെയും കേസെടുത്തു. ട്രോമാ കെയര്‍ വൊളന്റിയര്‍ സൈഫുദ്ദീന്‍ പാടമാണ് പരാതി നല്‍കിയത്. ആയിരക്കണക്കിനു കുട്ടികളാണ് യുട്യൂബറെ കാണാന്‍ എത്തിയിരുന്നത്. കണ്ണപുരം പൊലീസും തൊപ്പിക്കെതിരെ കേസെടുത്തിട്ടുണ്ട്. അ ശ്ലീലസംഭാഷണം അടങ്ങിയ വിഡിയോ പ്രചരിപ്പിച്ചതിനാണു കേസെടുത്തത്. വളാഞ്ചേരി സ്‌റ്റേഷനില്‍ നിന്നും ജാമ്യം അനുവദിച്ച് തൊപ്പിയെ കണ്ണപുരം പൊലീസിന് കൈമാറും. തൊപ്പിയുടെ രണ്ട് ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
