
Social Media
ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ? കമന്റിന് സാധിക നൽകിയ മറുപടി കണ്ടോ?
ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ? കമന്റിന് സാധിക നൽകിയ മറുപടി കണ്ടോ?

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് സാധിക വേണുഗോപാൽ. അഭിനേത്രി എന്ന തരത്തിൽ മാത്രമല്ല സാധികയുടെ ആശയങ്ങൾ ഇഷ്ട്ടപ്പെടുന്ന ആരാധകരും നിരവധിയാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കൊപ്പം സമൂഹത്തിലെ എല്ലാവിധ പ്രശ്നങ്ങളിലും തന്റെ അഭിപ്രായം പങ്കുവെച്ച് സാധിക എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ ചിത്രങ്ങൾ ഇടയ്ക്ക് പങ്കിടാറുണ്ട്.
പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്. രൂക്ഷമായ ഭാഷയിൽ ഇതിന് മറുപടി നൽകാനും സാധിക മറക്കാറില്ല. കഴിഞ്ഞ ദിവസം ഒരു മേക്കപ്പ് വിഡിയോ സാധിക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിന് താഴെ വിമർശനവുമായി എത്തിയവർക്ക് സാധിക നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
ചപ്പില എന്ന ആദിവാസി പെൺകുട്ടിയാവാനാണ് സാധികയുടെ മേക്കോവർ. മേക്കപ്പ് ചെയ്ത് തന്നെ കരിവാരി തേക്കുന്നത് നിങ്ങളെ കാണിച്ചുതരാം എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ. ആദിവാസി പെൺകുട്ടിയുടെ വേഷവിധാനത്തിലാണ് സാധികയെ കാണുന്നത്. മുഖത്തും കയ്യിലുമെല്ലാം മേക്കപ്പ് തേച്ച് സാധികയെ കറുപ്പിച്ചിരിക്കുകയാണ്. ഈ വിഡിയോയ്ക്ക് താഴെയാണ് മോശം കമന്റുമായി ഒരു വിഭാഗം എത്തിയത്.
ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. തൊലി വെളുത്തതാണെന്ന് ചേട്ടന് തോന്നുന്നെങ്കില്‍ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ്, നന്ദി.- എന്നാണ് അതിന് സാധിക മറുപടിയായി കുറിച്ചത്. ഇങ്ങനെ വിഡിയോ എടുത്ത് കാണിക്കുന്നത് മോശമാണെന്നും എന്താണ് ഉദ്ദേശം എന്നും ചോദിച്ച് മറ്റൊരാൾ എത്തി. ‘പ്രമോഷന് ആണ് സഹോദരാ, നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശം. താല്പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി- എന്നായിരുന്നു മറുപടി.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...