Connect with us

നിങ്ങൾ എന്റെ മൗനം മുതലെടുക്കുന്നത് ഞാൻ കാണുന്നുണ്ട്, അത് തകർക്കാൻ ശ്രമിക്കരുത്.. .കാരണം എനിക്ക് ഒരുപാട് പറയാനുണ്ട്; ചർച്ചയായി വരദയുടെ വാക്കുകൾ

Movies

നിങ്ങൾ എന്റെ മൗനം മുതലെടുക്കുന്നത് ഞാൻ കാണുന്നുണ്ട്, അത് തകർക്കാൻ ശ്രമിക്കരുത്.. .കാരണം എനിക്ക് ഒരുപാട് പറയാനുണ്ട്; ചർച്ചയായി വരദയുടെ വാക്കുകൾ

നിങ്ങൾ എന്റെ മൗനം മുതലെടുക്കുന്നത് ഞാൻ കാണുന്നുണ്ട്, അത് തകർക്കാൻ ശ്രമിക്കരുത്.. .കാരണം എനിക്ക് ഒരുപാട് പറയാനുണ്ട്; ചർച്ചയായി വരദയുടെ വാക്കുകൾ

അമലയെന്ന പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ജിഷിന്‍ മോഹനും വരദയും. നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചത്. വിവാഹശേഷവും ഇരുവരും അഭിനയരംഗത്ത് സജീവമാണ്. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ വരദ അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്.

വീഡിയോകളിലോ പോസ്റ്റുകളിലോ ഒന്നും ജിഷിനെ കാണാതെ വന്നതോടെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത പ്രചരിച്ചത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു വരദ പറഞ്ഞത്. ഇതുവരെ ഡിവോഴ്‌സായിട്ടില്ലെന്നും ആയാല്‍ അറിയിക്കാമെന്നായിരുന്നു ജിഷിന്‍ പ്രതികരിച്ചത്.

വരദ കൊച്ചിയിൽ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോഴും ജിഷിൻ ഉണ്ടായിരുന്നില്ല. ഇതെല്ലം അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തി. ആരാധകർ ഇതേക്കുറിച്ച് രണ്ട് താരങ്ങളോടും ചോദിച്ചെങ്കിലും കൃത്യമായി മറുപടി പറയാൻ ഇരുവരും തയ്യാറായില്ല.’ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രം.

ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്’, എന്നാണ് വരദ ഒരിക്കൽ ഇതിനോട് പ്രതികരിച്ചത്. പിന്നീട് ഒരിക്കൽ ജിഷിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വരദയുടെ മറുപടിയെ പിന്തുണച്ചായിരുന്നു ജിഷിന്റെ പ്രതികരണം.

അതിനിടെ വളരെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസം ജിഷിൻ വരദയുമായുള്ള ഒരു സെൽഫി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയുണ്ടായി. ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ പതിനെട്ടാമത് വാർഷിക പൊതുയോഗം എസ്പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. അവിടെ വെച്ചെടുത്ത സെൽഫിയാണ് നടൻ പങ്കുവച്ചത്.
കുറെപേർ ചോദിക്കാറുണ്ട്… എന്താ വരദയുടെ കൂടെയുള്ള ഫോട്ടോ ഇടാത്തതെന്ന്?. ചോദ്യങ്ങൾ ചോദിക്കാൻ എളുപ്പമാണ്… ഉത്തരം പറയാനാണ് പ്രയാസം. ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങൾ അവശേഷിക്കും. ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ലഭിക്കാത്തതാവാം ചോദ്യങ്ങൾ അവശേഷിക്കാൻ കാരണം’,

‘അല്ലെന്നറിയാമെങ്കിലും പിന്നെയും ചിലർ ചോദിക്കാറില്ലേ… സുഖം തന്നെയല്ലേയെന്ന്…?. അല്ലെന്ന് പറയണമെന്നുണ്ടെങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മൾ പറയും… അതെ…സുഖമാണ്. ചില ചോദ്യങ്ങൾ അങ്ങനെയാണ്… ചില ഉത്തരങ്ങളും…’, എന്ന് കുറിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

വളരെ പെട്ടെന്നാണ് ഫോട്ടോ വൈറലായി മാറിയത്. ഇഷ്ടജോഡികളെ വീണ്ടും ഒന്നിച്ചു കണ്ടതിന്റെ സന്തോഷം കമന്റ് ബോക്സുകളിൽ നിറഞ്ഞു. എന്നാൽ ജിഷിന്റെ പേജിൽ മാത്രമായിരുന്നു ചിത്രം പ്രത്യക്ഷപ്പെട്ടത്. യോഗത്തിന് എത്തിയ മറ്റു താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചപ്പോഴും ജിഷിനൊപ്പമുള്ള ചിത്രം വരദ പോസ്റ്റ് ചെയ്തില്ല. ഇപ്പോഴിതാ വരദ പങ്കുവച്ച പുതിയൊരു പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടുകയാണ്.

നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെങ്കിലും വിഡ്ഢികളുടെ മുന്നിൽ മിണ്ടാതിരിക്കാൻ തീരുമാനിക്കുന്നതാണ് ക്ലാസ്’ എന്നെഴുതിയ ഒരു ചിത്രമാണ് വരദ പങ്കുവച്ചിരിക്കുന്നത്. ‘നാടകം എനിക്ക് ഇഷ്ടമല്ല, അതുകൊണ്ടാണ് ഞാൻ നിശ്ശബ്ദയാകുന്നത്’ എന്നെഴുതിയ ഒരു ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറി ആയും വരദ പങ്കുവച്ചിട്ടുണ്ട്.

നിങ്ങൾ എന്റെ മൗനം മുതലെടുക്കുന്നത് ഞാൻ കാണുന്നുണ്ട്.. എന്നാലും കുഴപ്പമില്ല.. എന്റെ ടോളറൻസ് ലെവൽ ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുന്നു.. അത് തകർക്കാൻ ശ്രമിക്കരുത്.. കാരണം എനിക്ക് ഒരുപാട് പറയാനുണ്ട്.. മിണ്ടാതിരിക്കുക എന്നത് എന്റെ ചോയ്‌സാണ്.. അത് തകർക്കാൻ എനിക്ക് പറ്റും’, എന്നും വരദ അതിനൊപ്പം കുറിച്ചിട്ടുണ്ട്.

ഈ രണ്ടു പോസ്റ്റുകളും ജിഷിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണോ എന്ന സംശയമാണ് ഇപ്പോൾ ആരാധകരിൽ നിന്ന് ഉയരുന്നത്. പൊതുവെ സ്വന്തം ചിത്രങ്ങളും വീഡിയോകളും മാത്രമാണ് വരദയുടെ ഇൻസ്റ്റാഗ്രാമിൽ പേജിൽ പ്രത്യക്ഷപ്പെടാറുള്ളത്. അതിനിടയിൽ ഇങ്ങനെയൊരു പോസ്റ്റ് വന്നതാണ് ആരാധകരെ സംശയത്തിലാക്കിയിരിക്കുന്നത്. ജിഷിന്റെ ഭാഗത്തുനിന്ന് മറ്റെന്തെങ്കിലും പ്രതികരണം ഉണ്ടാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

More in Movies

Trending

Recent

To Top