
Tamil
ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു
ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു

ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ മലയാള സിനിമയിലെ മുന്‍നിര പേരുകാരനായിരുന്ന കാര്‍ത്തിക് ചെന്നൈ അന്തരിച്ചു.
മലയാളത്തില്‍ പുറത്തിറങ്ങുന്ന സിനിമകളില്‍ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാര്‍ത്തിക്കിന്റെ സജീവ സാന്നിധ്യമുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ടീമിന്റെ ‘മലൈക്കോട്ടൈ വാലിബന്’ സിനിമയിലാണ് അവസാനമായി പ്രവര്‍ത്തിച്ചത്. വാലിബന്റെ ഞായറാഴ്ചത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം രാത്രി വീട്ടിലേക്ക് മടങ്ങിയതായിരുന്നു കാര്‍ത്തിക്.
”കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള പേര്… ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാള്‍.. സിനിമ കാണുന്ന എല്ലാവര്ക്കും സുപരിചിതനായ പേര്… ലെയ്സണ്‍ ഓഫിസര്‍ കാര്‍ത്തിക് ചെന്നൈ ഇനിയില്ല!” നിര്‍മാതാവ് സി.വി. സാരഥി ഫെയ്സ്ബുക്കില്‍ കുറിച്ചു.ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അംഗമായിരുന്നു.
കാര്‍ത്തിക്കിന്റെ വിയോഗം മലയാള ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടം തന്നെയാണെന്ന് ചലച്ചിത്രമേഖലയിലെ നിരവധി പേര് അനുസ്മരിച്ചു.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...