പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാന്‍,എനിക്കൊരാളെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റില്ല,എന്റെ പ്രൊഫഷനോ, ക്യാരക്ടറോ എല്ലാം എല്ലാവര്ക്കും ഉള്‍ക്കൊള്ളാന്‍ പറ്റണമെന്നില്ല; മനസ്സ് തുറന്ന് ഷിയാസ് കരീം

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം ആണ് ഷിയാസ് കരീം. ബിഗ്ബോസിലെ പ്രകടനം കൊണ്ട് പലരുടെയും ജീവിതം തന്നെ മാറി മറിഞ്ഞു. അത്തരത്തിൽ ജീവിതം മാറി മറിഞ്ഞ ഒരാളാണ് മോഡലും നടനുമായ ഷിയാസ് കരീം. ചുരുങ്ങിയ സമയം കൊണ്ടാണ് യുവാക്കളുടെ ഇടയിൽ ഷിയാസ് കരീം താരമായത്. ബിഗ് സ്ക്രീനിൽ നിന്നും നിരവധി ഓഫറുകളാണ് ഷിയാസിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.. ഷോയിൽ അടുത്ത സുഹൃത്തുക്കളായിരുന്നു പേളിയും ശ്രീനിഷും ഷിയാസും. എവിടെ ചെന്നാലും ഇവരെക്കുറിച്ച് തന്നോട് ചോദിക്കാറുണ്ടെന്നും ഷിയാസ് ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
‘എണ്‍പത്തിയാറ് ദിവസം തികച്ച ശേഷമാണ് താൻ ബിഗ് ബോസില്‍ നിന്നും ഞാൻ ഇറങ്ങിയത്. പേളിയും ശ്രീനിയും കല്യാണം കഴിക്കാനുള്ള പ്ലാനായിരുന്നു ഇറങ്ങിയപ്പോള്‍. സെറ്റിലാവണം എന്ന പ്ലാനിലായിരുന്നു രണ്ടുപേരും. അവരുടെ വീട്ടില്‍ പോയി ആദ്യം സംസാരിച്ചത് ഞാനാണ്. മാണിയങ്കിള്‍ എന്നെ കാണണമെന്ന് പറഞ്ഞു. ആളുകള്‍ പലതും പറയുന്നുണ്ടല്ലോ, നിനക്കറിയാലോ എന്താണെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ശ്രീനി അടിപൊളിയാണെന്ന് താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും ഷിയാസ് വ്യക്തമാക്കി.
കൊച്ചിന്റെ ബര്‍ത്ത് ഡേയ്ക്ക് അവര്‍ തന്നെ വിളിച്ചിരുന്നു. പോവാന്‍ പറ്റിയില്ല. വീടുവെച്ചപ്പോള്‍ അവരെ വിളിച്ചിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ വരാമെന്നായിരുന്നു അവര്‍ പറഞ്ഞത്.
വിവാഹത്തെ കുറിച്ചും ഷിയാസ് കരീം മനസ് തുറന്നു. മാട്രിമോണിയലിലൊന്നും ഞാന്‍ പരസ്യം കൊടുത്തിട്ടില്ല. പെണ്ണുകാണല്‍ പരിപാടിക്കൊന്നും ഞാന്‍ പോയിട്ടേയില്ല. കൂടെ പഠിച്ചവരുടെയെല്ലാം കല്യാണം കഴിഞ്ഞു. ഓരോ വര്‍ഷവും ഓരോ പ്രശ്നമുണ്ടാക്കുന്നതു കൊണ്ട് ചര്‍ച്ച മാറിപ്പോവും എന്നും ഷിയാസ് വ്യക്തമാക്കി. ജീവിതത്തില്‍ പ്രണയങ്ങളുണ്ടായിട്ടുണ്ട്. പ്രണയിച്ച് തോറ്റുപോയ ആളാണ് ഞാന്‍. എനിക്കൊരാളെ കണ്‍വിന്‍സ് ചെയ്യാന്‍ പറ്റില്ല. എന്റെ പ്രൊഫഷനോ, ക്യാരക്ടറോ എല്ലാം എല്ലാവര്ക്കും ഉള്‍ക്കൊള്ളാന്‍ പറ്റണമെന്നില്ലെന്നുമായിരുന്നു വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിയാസ് കരീമിന്റെ പ്രതികരണം.
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...
അഭിയിൽ നിന്നും ജാനകിയെ അടർത്തിമാറ്റാനായിട്ടാണ് നകുലനും ഇന്ദ്രജയും ശ്രമിക്കുന്നത്. അതിന് വേണ്ടി നകുലൻ ലക്ഷ്യം വെച്ചിരിക്കുന്നത് അഭിയെയാണ്. എന്നാൽ ഇതൊന്നും തന്നെ...
തമ്പിയ്ക്കെതിരെയുള്ള തെളിവുകളും സാക്ഷികളെയും നിരഞ്ജനയും ഉണ്ണിത്താനും കൂടി ചേർന്ന് കണ്ടുപിടിച്ചു. പക്ഷെ ഇപ്പോഴും അപർണയ്ക്ക് സത്യം അറിയില്ല എന്നതാണ് വാസ്തവം. പക്ഷെ...