മകന്റെ അഭിനയം കാണാൻ അമ്മ സെറ്റിൽ വന്ന അപൂർവ്വ നിമിഷം; പത്മരാജന്റെ മകന്റെ കുറിപ്പ്
Published on

63ാം പിറന്നാൾ ആഘോഷിച്ച നടൻ മോഹൻലാലിനെ പറ്റി മനോഹരമായ ഓർമ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പി പത്മരാജന്റെ മകൻ അനന്ത പത്മരാജൻ. തൂവാനത്തുമ്പികൾ സിനിമയുടെ ലൊക്കേഷനിൽ മോഹൻലാലിന്റെ അഭിനയം കാണാൻ അമ്മ ശാന്ത എത്തിയതിനെക്കുറിച്ചാണ് കുറിപ്പ്. ആ സമയത്തെ അമ്മയുടെ സംസാരം മുഴുവൻ ലാലുവിന്റെ കല്യാണ ആലോചനകളെക്കുറിച്ചായിരുന്നു. തൂവാനത്തുമ്പികൾ കഴിഞ്ഞ് അധികം താമസിയാതെ വിവാഹവുമുറപ്പിച്ചെന്നും അനന്ത പത്മരാജൻ കുറിച്ചു . കുറിപ്പിനൊപ്പം മോഹൻലാലും അമ്മയും എല്ലാം ഇരിക്കുന്ന പഴയ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
അമ്മ മകന്റെ അഭിനയം കാണാൻ സെറ്റിൽ വന്ന അപൂർവ്വ നിമിഷം.
കേരളവർമ കോളജ്, തൃശൂർ
1977 ലാണ് വിശ്വനാഥൻ നായർ അങ്കിളിനെയും, ശാന്ത ആന്റിയെയും അച്ഛനും അമ്മയും പരിചയപ്പെടുന്നത്. ഞങ്ങളുടെ ബന്ധു , എം. ശേഖരൻ എന്ന ഉണ്ണി വല്യച്ഛന്റെ ജഗതിയിലുളള വീട്ടിൽ വെച്ച്. അദ്ദേഹം സെക്രട്ടേറിയറ്റ് ലോ സെക്രട്ടറി ആയിരുന്നു. വിശ്വനാഥൻ നായർ അങ്കിളിന്റെ സഹപ്രവർത്തകൻ. അന്ന് ലാലേട്ടൻ തുടങ്ങിയിട്ടില്ല. പിന്നെയുളള വർഷങ്ങളിൽ അമ്മയും ശാന്ത ആന്റിയും നല്ല പരിചയക്കാരായി , നല്ല കൂട്ടുകാരികളും.
അന്ന് തൃശ്ശൂർ സെറ്റിൽ അമ്മയും വന്നത് കൊണ്ട് അവർക്ക് കഥ പറഞ്ഞിരിക്കാനായി. പൂജപ്പുര കഥകൾ.
ഷോട്ടിനിടക്ക് ലാലേട്ടൻ വന്നു കുസൃതി പറഞ്ഞ് പോവും. ഒപ്പം അദ്ദേഹത്തിന്റെ അമ്മാവൻ രാധാകൃഷ്ണനും ഉണ്ട്. “തൂവാനത്തുമ്പി ” കളിലെ
“മൂലക്കുരുവിന്റെ അസ്ക്യത ” എടുക്കുന്ന സമയം. അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും ആ പ്രകടനത്തിൽ തോന്നിയിട്ടുണ്ട്.
ശാന്ത ആന്റിയും അമ്മയുമൊന്നും ഷോട്ട് കാണാനൊന്നും നിന്നില്ല. കോളേജിന്റെ ഇടനാഴിയിൽ ഇരുന്ന് കഥ പറച്ചിൽ . ” ലാലുവിന്റെ കല്യാണ ആലോചനകൾ ” തന്നെ വിഷയം.
ഓർമ്മ ശരിയെങ്കിൽ ഏതോ ആലോചന സംബന്ധമായി വടക്കോട്ട് പോകുന്ന വഴി മദ്ധ്യേയാണ് അമ്മയും അമ്മാവനും ഇറങ്ങിയത്.
“തൂവാനത്തുമ്പികൾ ” കഴിഞ്ഞ് അധികം താമസ്സിയാതെ വിവാഹവുമുറപ്പിച്ചു.
ചിത്രത്തിൽ ലാലേട്ടനും ,ശാന്ത ആന്റിക്കും. രാധാകൃഷ്ണൻ സാറിനും ഒപ്പം അമ്മയും മാതുവും.
പ്രായം തൊടാത്ത ഉന്മേഷത്തിന്, ഊർജ്ജം ചോരാത്ത മനസ്സിന്,
ദീർഘായുസ്സ്
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത ചിരിയാണ് കലാഭവന്‍ മണി. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...