
TV Shows
ബിഗ് ബോസ്സിൽ ടോപ്പ് 5 ൽ എത്തുന്നത് ഇവർ; ഒമർ ലുലുവിന്റെ പ്രവചനം ഇങ്ങനെ
ബിഗ് ബോസ്സിൽ ടോപ്പ് 5 ൽ എത്തുന്നത് ഇവർ; ഒമർ ലുലുവിന്റെ പ്രവചനം ഇങ്ങനെ
Published on

ബിഗ് ബോസ്സിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തായ ഒമർ ലുലു തന്റെ ടോപ്പ് 5 പ്രവചനം അവതരിപ്പിച്ചിരിക്കുകയാണ്.
ഒമര്‍ ലുലുവിന്റെ ടോപ്പ് 5 പ്രവചനം ഇങ്ങനെ-
വിഷ്ണു ജോഷി, ജുനൈസ്, അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, സെറീന അല്ലെങ്കില്‍ റെനീഷ. ഷോയില്‍ നിന്ന് എലിമിനേറ്റ് ആയതിനു ശേഷം ഏഷ്യാനെറ്റിനു നല്കിയ അഭിമുഖത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. പുറത്താകലിനു ശേഷമുള്ള പ്രതികരണത്തിലും മറ്റ് മത്സരാര്ഥികളില് നിന്നൊക്കെ വ്യത്യസ്തനായിരുന്നു ഒമര്‍ ലുലു. സാധാരണ ഏറെ സങ്കടത്തോടെയാണ് എലിമിനേറ്റ് ആകുന്നവര്‍ ഹൗസ് വിട്ട് പുറത്തിറങ്ങാറെങ്കില് ആഹ്ലാദവാനായിട്ടാണ് ഒമര്‍ ഹൗസിന് പുറത്തെത്തിയത്. ബിഗ് ബോസില്‍ വച്ച് താന്‍ പലതും മിസ് ചെയ്തിരുന്നുവെന്നും ഓടിപ്പോയാലോ എന്നുപോലും ഇടയ്ക്ക് ആലോചിച്ചിരുന്നുവെന്നും മോഹന്‍ലാലിനോട് ഒമര്‍ പറഞ്ഞിരുന്നു. തനിക്ക് പുറത്തെത്താന്‍ സാഹചര്യം ഒരുക്കിയ പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും ഒമർ പറഞ്ഞു
ആദ്യത്തെ ആഴ്ച ഗെയിമിനോട് വളരെ തണുപ്പൻ സമീപനമായിരുന്നു ഒമർ ലുലുവിന്. വൈൽഡ് കാർഡായി ഒമർ ഹൗസിലേക്ക് എത്തിയപ്പോൾ എന്തെങ്കിലുമൊക്കെ ഗെയിം ചെയ്ഞ്ചിങ് മൊമന്റ് ഹൗസിലുണ്ടാകുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. പക്ഷെ ഒമർ ഹൗസിൽ ഒതുങ്ങിക്കൂടി പോയി.
മൂന്നാഴ്ചയാണ് ഒമര്‍ ബിഗ്ബോസ് വീട്ടില്‍ നിന്നത്. കഴിഞ്ഞ തവണയും ഒമര്‍ നോമിനേഷനില്‍ എത്തിയിരുന്നു.
ഹനാന് ആയിരുന്നു ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്കകം ഹനാന് പോകേണ്ടിവന്നു. ഈ സീസണില്‍ ഇനിയും വൈല്‍ഡ് കാര്‍ഡിനുള്ള സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...