മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഈ പേരെടുത്തത് വര്‍ഷങ്ങള്‍ കൊണ്ട്; വിവാഹവും പ്രസവവും സ്ത്രീകളുടെ ജീവിതത്തില്‍ സംഭവിക്കേണ്ടത്, കരിയറിനപ്പുറം കുടുംബത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഷീല
മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഈ പേരെടുത്തത് വര്‍ഷങ്ങള്‍ കൊണ്ട്; വിവാഹവും പ്രസവവും സ്ത്രീകളുടെ ജീവിതത്തില്‍ സംഭവിക്കേണ്ടത്, കരിയറിനപ്പുറം കുടുംബത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഷീല
മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഈ പേരെടുത്തത് വര്‍ഷങ്ങള്‍ കൊണ്ട്; വിവാഹവും പ്രസവവും സ്ത്രീകളുടെ ജീവിതത്തില്‍ സംഭവിക്കേണ്ടത്, കരിയറിനപ്പുറം കുടുംബത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഷീല
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ഷീല. ഇപ്പോള്‍ വീണ്ടും സിനിമയിലേയ്ക്ക് സജീവമായി മാറിയിരിക്കുകയാണ് താരം. തന്റെ കരിയറിനെ കുറിച്ചും സിനിമാരംഗത്തെ പൊതു പ്രവണതകളെക്കുറിച്ചുമെല്ലാം നടി വ്യക്തമാക്കിയിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വിവാഹവും പ്രസവവും സ്ത്രീകളുടെ ജീവിതത്തില്‍ സംഭവിക്കേണ്ടതാണെന്നും കരിയറിനപ്പുറം കുടുംബത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഷീല അഭിപ്രായപ്പെട്ടു. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം എത്രയോ കൊല്ലങ്ങള്‍ കൊണ്ടാണ് ഈ പേരെടുത്തത്. അവര്‍ക്ക് ശേഷം എത്ര നടികള്‍ വന്നു. അവരെല്ലാം ബ്രേക്കെടുത്തു.
കാരണം പെണ്ണെന്നാല്‍ കല്യാണം കഴിക്കണം. ആ സമയത്ത് പ്രസവിക്കണം. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാവും. ഫിസിക്കലായി പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും വ്യത്യാസമുണ്ട്. കൊച്ചിനെ നോക്കണം. പാല് കൊടുക്കണം. കൊച്ചിനെ ഇട്ട് ഓടി വരാനൊക്കുമോ. ഈ ചുമതലകളൊന്നും ആണുങ്ങള്‍ക്കില്ല.
അവര്‍ ഒരുപാട് കാലം കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചതിനാലാണ് ഇന്നും സൂപ്പര്‍ സ്റ്റാറുകളായി നില്‍ക്കുന്നത്. അവരുടെ ഭാഗ്യം കൊണ്ട് മാത്രമല്ല. ഭാഗ്യം കൊണ്ട് ഒരു പടം ഓടും എന്നും ഷീല പറഞ്ഞു. പെണ്ണാണ് നടി. അവര്‍ക്ക് ഒരുപാട് ചുമതലകളുണ്ട്. ഞാന്‍ തന്നെ സിനിമയില്‍ നിന്ന് പോയത് കൊച്ചിനെ നോക്കണമെന്നത് കൊണ്ടാണ്.
സ്കൂളില്‍ നിന്ന് അടി വന്നപ്പോള്‍ ഉടനെ ഷൂട്ടിംഗ് സ്പോട്ടില്‍ നിന്നും ഓടിപ്പോയി. അതേസമയം ഭര്‍ത്താവാണെങ്കില്‍ ഭാര്യയുണ്ടല്ലോ നോക്കിക്കോളും എന്ന് വിചാരിക്കും. അതാണ് വ്യത്യാസം. അഭിനയത്തേക്കാള്‍ കുടുംബമാണ് വലുത്. ആയിരം ആണുങ്ങളുണ്ടെങ്കിലും ഒരു സ്ത്രീയില്ലാതെ കുടുംബമാവില്ല. കുറേ ആണുങ്ങളുള്ള വീട് ഒരു കുടുംബമാവണമെങ്കില്‍ സ്ത്രീ വേണം. പിള്ളേരെ പിന്നെ എന്തിനാണുണ്ടാക്കുന്നത്, അഭിനയിച്ചോണ്ടിരുന്നാല്‍ മതിയല്ലോ എന്നും നടി കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...