
Malayalam Breaking News
ആഷിക് ചെയ്തോട്ടെ , ഞാൻ ആ സിനിമ ഉപേക്ഷിക്കുകയാണ്; പരാതിയും പരിഭവവുമില്ല – ജയരാജ്
ആഷിക് ചെയ്തോട്ടെ , ഞാൻ ആ സിനിമ ഉപേക്ഷിക്കുകയാണ്; പരാതിയും പരിഭവവുമില്ല – ജയരാജ്
Published on

By
ആഷിക് ചെയ്തോട്ടെ , ഞാൻ ആ സിനിമ ഉപേക്ഷിക്കുകയാണ്; പരാതിയും പരിഭവവുമില്ല – ജയരാജ്
നിപ്പായെ പ്രതിരോധിച്ച കേരളത്തിന്റെ കഥ സിനിമയാകുകയാണ്. ആഷിക് അബു വൈറസ് എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചപ്പോൾ അതിനു മുൻപ് രൗദ്രം എന്ന പേരിൽ ജയരാജ് പ്രഖ്യാപിച്ചിരുന്നു. കാസ്റ്റിങ് അടക്കം ചിത്രത്തെ സംബന്ധിച്ച് വ്യക്തമായ ചിത്രം ആഷിഖ് പുറത്തുവിടുമ്പോള്‍ രൗദ്രം ഉപേക്ഷിച്ചുവെന്നാണ് ജയരാജ് പറയുന്നത്. ആഷിഖ് സിനിമ എടുക്കുന്നു എന്ന് അറിഞ്ഞതോടെയാണ് ആ പ്രോജക്ട് വേണ്ടെന്നു വച്ചതെന്ന് ജയരാജ് പറയുന്നു .
‘ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു. ഇങ്ങനെയൊരു പ്രോജക്ട് മലയാളത്തില്‍ വരുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഒരുപക്ഷേ എന്നേക്കാള്‍ മുമ്പേ ഈ സിനിമയുടെ പ്ലാനിങ് അവര്‍ തുടങ്ങിയിട്ടുണ്ടാകണം. അവര്‍ ഇപ്പോള്‍ ആ ചിത്രം ചെയ്യാന്‍ തുടങ്ങുകയാണ്. അവര്‍ ചെയ്തോട്ടെ. ഇതില്‍ പരാതിയോ പരിഭവമോ വിഷമമോ ഒന്നും തന്നെയില്ല. സിനിമ നന്നായി വരട്ടെ അത്രമാത്രമേയുള്ളൂ. ജയരാജ് പറഞ്ഞു.
‘നമ്മള് ഒരു പ്രമേയം തിരഞ്ഞെടുത്തു, മറ്റൊരാളും അതു തന്നെ തിരഞ്ഞെടുത്തു, അവര്‍ അതുമായി മുന്നോട്ടു പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി എന്ന് അറിയുന്ന സ്ഥിതിക്ക് ഞാന്‍ ഈ നിലപാട് എടുക്കുന്നത് തന്നെല്ലേ നല്ലത്. എനിക്ക് സിനിമ മേഖലയില്‍ ആരുമായും മത്സരങ്ങളോ വാശികളോ ഒന്നും തന്നെയില്ല. നല്ല സിനിമകള്‍ ഉണ്ടാകണം എന്നേയുള്ളൂ. അതാണ് ഏറ്റവും വലിയ സന്തോഷം. ആരു ചെയ്താലും അങ്ങനെ തന്നെ ആകട്ടെ. ഈ പ്രമേയം മറ്റ് ആര് ചെയ്താലും ഒരുപക്ഷേ നന്നായി വരും എന്ന് എനിക്കു തോന്നി.’
‘ആഷിഖ് ഞാന്‍ ഏറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന സംവിധായകനാണ്. ആഷിഖിന് ഒരുപക്ഷേ എന്നേക്കാള്‍ നന്നായി ഈ പ്രമേയത്തില്‍ സിനിമ ചെയ്യാനാകുമായിരിക്കും. ഇതു സംബന്ധിച്ച് ഞാന്‍ ആഷിക്കിനുമായി സംസാരിച്ചിരുന്നില്ല, അവര്‍ മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ എന്റെ പ്രോജക്ട് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു’.
‘രൗദ്രത്തിന്റെ തിരക്കഥയിലേയ്ക്ക് കയറുന്ന സമയമായിരുന്നു. അതിനായി ബന്ധപ്പെട്ട വിവരങ്ങളും ആളുകളുടെ അനുഭവങ്ങളുമൊക്കെ ശേഖരിച്ച് വെയ്ക്കുന്ന സ്റ്റേജിലായിരുന്നു ഞാന്‍. അവര്‍ ചെയ്യാന്‍ തീരുമാനിച്ചു എന്ന് അറിഞ്ഞതോടെ ഈ പ്രോജക്ട് എല്ലാ ബഹുമാനത്തോടും കൂടി വേണ്ട എന്നു തീരുമാനിച്ചു. രൗദ്രം എന്ന പേരില്‍ പിന്നീട് എപ്പോഴെങ്കിലും സിനിമ ചെയ്യാം എന്നു കരുതുന്നു. നിലവില്‍ അങ്ങനെയൊരു പ്ലാന്‍ ഇല്ല’. ജയരാജ് പറഞ്ഞു.
jayaraj about ashiq abus virus movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...