“മമ്മൂക്ക മാലാഖയെ പോലെയാണ്, എന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഒരു അനുഗ്രഹമായി മമ്മൂക്ക ഉണ്ടായിട്ടുണ്ട്; നിരഞ്ജന അനൂപ്

മലയാളത്തിന്റെ അഭിമാന താരമാണ് നടൻ മമ്മൂട്ടി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെ ആണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകനെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയെ കുറിച്ച് നടി നിരഞ്ജന അനൂപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
“മമ്മൂക്ക മാലാഖയെ പോലെയാണ്. ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പയെ പോലെ ഒരാള്‍ കുടുംബത്ത് വേണമെന്ന് നമ്മള് ആഗ്രഹിക്കില്ലേ. ഭീഷ്മയില മമ്മൂക്കയെ കാണുമ്പോള്‍ ആ ഒരു ഫീൽ ആയിരുന്നു. പുത്തന്‍ പണത്തില്‍ ഒരുമിച്ചഭിനായിക്കാനും പറ്റി. എന്റെ അരങ്ങേറ്റ ചിത്രത്തിലും മമ്മൂക്ക ആയിരുന്നു ഗസ്റ്റ്. എന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ഒരു അനുഗ്രഹമായി മമ്മൂക്ക ഉണ്ടായിട്ടുണ്ട്.
മമ്മൂക്കയ്ക്ക് ഒരു എയ്ഞ്ചലിക് പ്രസന്‍സ് ആണ് എപ്പോഴും. എനിക്ക് മാത്രമല്ല, മമ്മൂക്കയെ അറിയാവുന്ന എല്ലാവർക്കും അങ്ങനെ ആവും”, എന്നാണ് നിരഞ്ജന അനൂപ് പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
അതേസമയം, ഏജന്റ് എന്ന തെലുങ്ക് ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂര്‍ ആണ്.
എഡിറ്റർ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ല. 2019 ല്‍ പുറത്തെത്തിയ യാത്രയാണ് മമ്മൂട്ടിയുടെ അവസാന തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ ബയോപിക് ആയിരുന്ന യാത്രയില്‍ അദ്ദേഹത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...