ഇതൊക്കെ കണ്ട് എന്റെ ഫാമിലിയും ഫ്രണ്ട്സുമൊക്കെ ചോദിക്കും ഇവൾ നിന്റെ മോള് തന്നെയാണോയെന്ന്; മകളെ കുറിച്ച് ആര്യ

.പ്രേക്ഷകരുടെ പ്രിയങ്കരി ആയ നടിയും അവതാരകയും ഒക്കെയാണ് ആര്യ.ബഡായ് ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്ന ആര്യ സോഷ്യൽ മീഡിയയിലും സജീവം ആണ്
തന്റെ ഏറ്റവും വലിയ സമ്പത്തായി ആര്യ കണക്കാക്കുന്നത് മകൾ റോയയെയാണ്. സീരിയല്‍ നടി കൂടെയായ അര്‍ച്ചന സുശീലന്റെ സഹോദരന് രോഹിത് സുശീലാണ് ആര്യ ബാബവിന്റെ മുന്‍ ഭര്‍ത്താവ്. വിവാഹ മോചനത്തിന് ശേഷം മകള്‍ ആര്യയ്ക്കൊപ്പമാണ് താമസം. മകളുടെ അച്ഛന് എന്ന നിലയില്‍ രോഹിത്തുമായി നല്ല സൗഹൃദം ആര്യ സൂക്ഷിയ്ക്കുന്നുമുണ്ട്.
രോഹിത്ത് മറ്റൊരു വിവാഹം ജീവിതത്തിലേക്ക് കടന്നുവെങ്കിലും ആര്യ ഇപ്പോഴും സിംഗിളാണ്. ബഡായി ബംഗ്ലാവിലൂടെ പെയറായി വന്ന രമേഷ് പിഷാരടിയാണ് ആര്യയുടെ ശരിക്കും ഭര്‍ത്താവ് എന്നാണ് പലരും തെറ്റിദ്ധരിച്ചിരുന്നത്. സോഷ്യല്‍ മീഡിയ സജീവമായ ശേഷമാണ് ആര്യയും പിഷാരടിയും ഭാര്യാഭര്ത്താക്കന്മാരല്ലെന്ന് പലരും അറിഞ്ഞത്.
ടെലിവിഷൻ ഷോകൾക്കും അഭിനയത്തിനും പുറമെ സ്വന്തമായി ഒരു ബൊട്ടീക്കും ആര്യയ്ക്കുണ്ട്. ഭാവന അടക്കമുള്ള താരങ്ങൾ ഫങ്ഷനുകൾ വരുമ്പോൾ സാരി പർച്ചേസിനായി ആദ്യം ഓടി എത്തുന്നത് ആര്യയുടെ ബൊട്ടീക്കിലേക്കാണ്. ഇപ്പോഴിത മകൾ തന്നെ കുറിച്ച് പറഞ്ഞ ചില രസകരമായ കാര്യങ്ങൾ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ആര്യ.തന്റെ സാരി ബിസിനസുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ നടത്തുന്ന ലൈവ് സെഷനുകൾ മുഴുവൻ ഇരുന്ന് കണ്ട് അതിന്റെ പോരായ്മകൾ ഒന്നും പോലും വിടാതെ തനിക്ക് മകൾ മെസേജ് ചെയ്യുമെന്നാണ് ആര്യ പറയുന്നത്. ‘ഞാൻ എന്റെ സാരി ബ്രാന്റിന്റെ ബിസിനസിന്റെ ഭാഗമായി ഇൻസ്റ്റഗ്രാം വഴി റെഗുലറായി ലൈവ് സെഷൻസ് ചെയ്യാറുണ്ട്.’
‘ലൈവ് സെഷനിൽ സാരികൾ കാണിച്ച് കഴിഞ്ഞിട്ടാണ് സെയിൽ നടക്കുന്നത്. മോൾക്ക് ഇപ്പോൾ വെക്കേഷനല്ലേ… അവൾ അച്ഛന്റെ ഫോണിലിരുന്ന് എന്റെ ഈ ലൈവെല്ലാം കാണും. എന്നിട്ട് അതിൽ അവൾക്ക് പറയാനുള്ള കമന്റ്സ് വാട്സ് ആപ്പിൽ അയക്കും. എന്ത് കളറാണിത്?, നിങ്ങൾ പറഞ്ഞത് തെറ്റായ കളറാണ്, നിങ്ങൾ എന്തിനാണ് എപ്പോഴും മുടി അഴിച്ചിടുന്നത്.’
ലൈവ് കാണുന്ന ആളുകളുടെ ശ്രദ്ധ മുടിയിലേക്കാണ് പോവുക സാരിയിലേക്ക് അല്ല… എന്നിങ്ങനെയൊക്കെയാണ് അവളുടെ കമന്റുകൾ. ഞാൻ അപ്പോൾ ഇങ്ങനെ ആലോചിക്കും ഈ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കൊച്ചാണോ ഇങ്ങനെയാക്കെ കമന്റ് പറയുന്നതെന്ന്. ഭയങ്കര ക്രിട്ടിക്കാണ് അവൾ. മാത്രമല്ല കാര്യങ്ങൾ അവൾ നന്നായി ഒബ്സർവ് ചെയ്യും.’
‘നല്ല അണ്ടർസ്റ്റാന്റിങുമാണ്. ഇതൊക്കെ കണ്ട് എന്റെ ഫാമിലിയും ഫ്രണ്ട്സുമൊക്കെ പറയും ഇവൾ നിന്റെ മോള് തന്നെയാണോയെന്ന്. എനിക്ക് അമ്പത് പൈസയുടെ ബുദ്ധിയാണെന്നാണ് പൊതുവെ എല്ലാവരും പറയുന്നത്. അവൾക്കിത്തിരി ബുദ്ധി കൂടുതലാണ്. അവളുടെ പ്രായത്തേക്കാൾ മെച്യൂരിറ്റി അവൾക്കുണ്ട്’ ആര്യ ബാബു പറഞ്ഞു.
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...