
general
പുഴുവിന് ശേഷം റത്തീന വെബ് വെബ്സീരിസിലേക്ക്! റിമ പ്രധാന വേഷത്തിലെത്തുന്നു
പുഴുവിന് ശേഷം റത്തീന വെബ് വെബ്സീരിസിലേക്ക്! റിമ പ്രധാന വേഷത്തിലെത്തുന്നു

തന്റെ മകനൊപ്പം ജീവിക്കുന്ന റിട്ടയര്‍ഡ് പോലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രം. അയാളും മകനും തമ്മിലുള്ള ബന്ധത്തിലൂടെ കഥ പറഞ്ഞു തുടങ്ങി ജാതി രാഷ്ട്രീയത്തിലേക്കും ഇസ്ലാമോഫോബിയയിലേക്കുമൊക്കെ വിരല്‍ ചൂണ്ടുന്നൊരു സിനിമയിരുന്നു പുഴു. ചിത്രം സംവിധാനം ചെയ്തത് റത്തീനയായിരുന്നു
ആദ്യ സംവിധാനത്തിലൂടെ തന്റെ സിനിമ പ്രവേശനം അടയാളപ്പെടുത്തിയ സംവിധായിക രണ്ടാം സംരംഭത്തിന് തുടക്കമിടുകയാണ്.
റിമ കല്ലിങ്കലിനെ പ്രാധാന വേഷത്തിലെത്തിച്ചുകൊണ്ട് വെബ് സീരീസാണ് റത്തീന ഒരുക്കുന്നത്. നൃത്തത്തെ അടിസ്ഥാനമാക്കിയുള്ള കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് രശ്മി രാധാകൃഷ്ണനാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും പരമ്പര സംപ്രേക്ഷണം ചെയ്യുക. റിമയുടെ രണ്ടാമത്തെ വെബ് സീരീസാണ് ഇത്. നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ചെയ്യന്ന ‘സിന്ദഗി ഇന്‍ ഷോര്‍ട്ട്’ എന്ന ഹിന്ദി വെബ് സീരീസായിരുന്നു ആദ്യത്തേത്.
അതേസമയം ‘നീലവെളിച്ച’മാണ് റിമയുടെ ഏറ്റവും പുതിയ ചിത്രം. 1964-ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവി നിലയം’ എന്ന സിനിമയുടെ റീമേക്കാണ് നീലവെളിച്ചം. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്ഗവിയായാണ് നടി എത്തുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയുടെ ചലച്ചിത്രരൂപമായ ചിത്രം ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍ അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...