
Movies
കൂഞ്ഞിൻ മേൽ കുരു പോലെ അടുത്തതും; പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം
കൂഞ്ഞിൻ മേൽ കുരു പോലെ അടുത്തതും; പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം
Published on

പ്രഭാസ് ചിത്രം ആദിപുരുഷിനെതിരെ മോഷണ ആരോപണം. രാമായണ കഥയായ ആദിപുരുഷില്‍ രാമനായി എത്തുന്നത് തെന്നിന്ത്യന്‍ താരം പ്രഭാസാണ്. നടന്റെ രാമന് ലുക്ക് കണ്‍സ്പ്റ്റ് മോഷിട്ടിച്ചതാണ് എന്ന ആരോപണമാണ് പുതുതായി എത്തുന്നത്. കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പ്രതീക് സംഘറാണ് മോഷണാരോപണമുന്നയിച്ചെത്തിയിരിക്കുന്നത്.
തന്റെ രണ്ട് ആര്‍ട്ട് വര്‍ക്കുകള്‍ ഒന്നിച്ചു ചേര്‍ത്താണ് പ്രഭാസിന്റെ രാമന് രൂപം നിര്‍മ്മിച്ചത് എന്നും ഇക്കാര്യം തന്നെ അറിയിക്കുകയോ നഷ്ടപരിഹാരം നല്കാന് തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നും സംഘാര്‍ പറയുന്നു. കണ്‍സെപ്റ്റ് ആര്‍ട്ടിന്റെ ചിത്രം ഉള്‍പ്പെടെ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് സംഘാറിന്റെ ആരോപണം.
ആദിപുരുഷിലെ ഒഫീഷ്യല്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ആര്ട്ട്വര്ക്ക് മോഷ്ടിച്ചതാണ്. സമാനമായ എന്റെ മറ്റൊരു ആര്ട്ട്വര്ക്കിനൊപ്പം പൊരുത്തപ്പെടുത്തിയാണ് അവരുടേതെന്ന പേരില്‍ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇക്കാര്യം എന്നെ അറിയിക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യാതിട്ടില്ല. ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് തൊഴിലിനോട് താത്പര്യമോ സ്നേഹമോ ഇല്ല.
ടീസര്‍ റിലീസ് ചെയ്ത സമയം ആദിപുരുഷിനെ വിവാദങ്ങള്‍ വിടാതെ പിന്തുടർന്നിരുന്നു. വിഎഫ്എക്സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ചിത്രത്തിന്റെ നിലവാരത്തെ കുറിച്ചായിരുന്നു ആദ്യ വിവാദം
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...