Connect with us

എന്നെ ഒരുപാട് ഹർട്ട് ചെയ്തത് ഫീമെയ്ൽ ആർട്ടിസ്റ്റുകളായിരുന്നു; ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ എന്നെ ഇൻസൽട്ട് ചെയ്തിരുന്നു’; അംബിക

Movies

എന്നെ ഒരുപാട് ഹർട്ട് ചെയ്തത് ഫീമെയ്ൽ ആർട്ടിസ്റ്റുകളായിരുന്നു; ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ എന്നെ ഇൻസൽട്ട് ചെയ്തിരുന്നു’; അംബിക

എന്നെ ഒരുപാട് ഹർട്ട് ചെയ്തത് ഫീമെയ്ൽ ആർട്ടിസ്റ്റുകളായിരുന്നു; ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ എന്നെ ഇൻസൽട്ട് ചെയ്തിരുന്നു’; അംബിക

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അംബിക. 200 ലേറെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച അംബിക അക്കാലത്തെ തിരക്ക് പിടിച്ച നായിക നടിയായിരുന്നു. സീത എന്ന മലയാള സിനിമയിലാണ് നടി ആദ്യമായി അഭിനയിച്ചത്. എന്നാൽ ഈ സിനിമ കുറേക്കാലം കഴിഞ്ഞാണ് റിലീസായത്. നീലത്താമരയാണ് അംബികയുടെ ആദ്യമായി റിലീസ് ചെയ്ത സിനിമ. നീലത്താമര ഏറം ശ്രദ്ധിക്കപ്പെട്ടു. 2009 ൽ ഈ സിനിമ ലാൽ ജോസ് റീമേക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സിനിമാ ലോകത്ത് നിന്നും തുടക്ക കാലത്ത് തനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് അംബിക. അമൃത ടിവിയോടാണ് പ്രതികരണം. ‘നടിമാരാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അംബിക പറയുന്നു. എന്നെ ഒരുപാട് ഹർട്ട് ചെയ്തത് ഫീമെയ്ൽ ആർട്ടിസ്റ്റുകളായിരുന്നു. പേര് ഞാനിപ്പോൾ പറയാൻ ആ​ഗ്രഹിക്കുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ എന്നെ ഇൻസൽട്ട് ചെയ്തിരുന്നു’

എറണാകുളത്ത് ഷൂട്ടിം​ഗ് നടക്കുമ്പോൾ ഫുഡിന്റെ കാര്യം പറയാൻ വന്നപ്പോൾ പുതി ആൾക്കാരൊക്കെയല്ലേ എന്താ അതിന്റെ ആവശ്യം, കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ എന്നൊക്കെ ചോദിച്ചു. എന്റെ അമ്മയെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വല്ലാതെ ഹർട്ടാവും’

മോളിങ്ങ് വാ എന്ന് അമ്മ പറഞ്ഞു. എന്റെ കണ്ണൊക്കെയങ്ങ് നിറഞ്ഞു. നീ കഴിക്കേണ്ട വാ എന്ന് പറഞ്ഞു. അമ്മ എറണാകുളത്ത് ​ഗ്രാന്റ് ഹോട്ടലിൽ പോയിട്ട് നാലഞ്ച് കരിമീൻ വാങ്ങിച്ച് കൊണ്ടു വന്നു,’ അംബിക ഓർത്തു. ‘തനിക്ക് വൈകുന്നേരം മറ്റൊരു സിനിമയ്ക്ക് പോവണമെന്നറിഞ്ഞ് മനപ്പൂർവം പത്ത് പന്ത്രണ്ട് ടേക്കുകളെടുക്കും. ഡയരക്ടർ വിളിച്ച് എന്നോട് ചോദിച്ചു നിനക്കും അവർക്കും എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന്. ഇല്ലെന്ന് പറഞ്ഞു’

വേറൊരു ആർട്ടിസ്റ്റ് തന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ നോക്കവെ അപമാനിച്ചെന്നും അംബിക ഓർ‌ത്തു. ‌‌‌’ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരൂയെന്ന് പറഞ്ഞു. ഇരിക്കാൻ പോയപ്പോൾ നോ നോ, യൂ ​ഗോ ആന്റ് സിറ്റ് ദേർ എന്ന് പറഞ്ഞു. ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. നിനക്കെന്നും പറഞ്ഞ് ഒരു കാലം വരും അന്ന് നീ മധുരമായി പകരം ചോദിക്കണമെന്ന് അച്ഛനും അമ്മയും പറഞ്ഞു’

എന്നെ അപമാനിച്ചവരോട് മധുരമായി പകരം വീട്ടാനായി. മദ്രാസിൽ അവർ ഒരു ഷൂട്ടിം​​ഗിന് വേണ്ടി ഒരു സ്റ്റുഡിയോയിൽ വന്നു. ഞാനവിടെ കത്തി നിൽക്കുന്ന സമയമാണ്. മേക്കപ്പ് റൂമും ആളുകളുമാെക്കെയായി. ഞാൻ ഡ്രസ് ചെയ്ത് പുറത്ത് വന്നപ്പോൾ അവരവിടെ നിൽക്കുന്നു. എന്താ ഇവിടയെന്ന് ചോദിച്ചു. എനിക്ക് മേക്കപ്പ് റൂമില്ല ഇരിക്കാൻ എന്ന് പറഞ്ഞു. ചേച്ചി അകത്തിരിക്ക് എന്ന് ഞാൻ പറഞ്ഞു. അവരെ വിളിച്ച് റൂമിനകത്ത് കാെണ്ട് പോയി ഇരുത്തി, അവരുടെ അസിസ്റ്റന്റ് വന്നിട്ടില്ലായിരുന്നു. എന്റെ അസിസ്റ്റന്റെ അവരുടെയൊപ്പം നിർത്തി,’ അംബിക പറഞ്ഞു.

അവർ തളർന്ന് പോയി. ചേച്ചി അകത്തിരിക്കെന്ന് പറഞ്ഞപ്പോൾ അവരെന്നെ നോക്കി. ആ നോട്ടത്തിൽത്തന്നെ മനസ്സിലായെന്നും അംബിക ഓർത്തു. എറണാകുളത്ത് ആ ​ഗ്രാന്റ് ഹോട്ടലിന്റെ മുന്നിൽ കൂടെ പോയിക്കഴിഞ്ഞാൽ ഇതോർമ്മ വരും. ആരെങ്കിലും കരമീനെന്ന് പറഞ്ഞാൽ അപ്പോൾ സങ്കടം വരുമെന്നും നടി തുറന്ന് പറഞ്ഞു. മലയാളത്തിലെ ഒരു കാലത്തെ സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക അംബികയായിരുന്നു. രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട് എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ് .

More in Movies

Trending